Month: March 2024

  • India

    തൊഴിലവസരങ്ങളുടെ ചാകര, നിരവധി സ്വിസ് കമ്പനികൾ ഇന്ത്യയിലേക്ക് വരുന്നു

          പ്രമുഖ ചോക്ലേറ്റ് നിർമാണ കമ്പനിയായ ബാരി കാലെബട്ട് ഗ്രൂപ്പും ടെക്നോളജി വിദഗ്ധരായ  ബ്യൂലറും ഉൾപ്പെടെ നിരവധി സ്വിസ് കമ്പനികൾ ഇന്ത്യയിൽ നിക്ഷേപം നടത്താനൊരുങ്ങുന്നു. സ്വിറ്റ്‌സർലൻഡിൻ്റെ സാമ്പത്തിക കാര്യ മന്ത്രി ഹെലൻ ബഡ്‌ലിഗറാണ് ഇക്കാര്യം അറിയിച്ചത്. 2025 ഓടെ ഇന്ത്യയിൽ ഏകദേശം 3,000 ഇലക്ട്രിക് ബസുകൾ നിർമ്മിക്കാൻ എച്ച്ഇഎസ്എസ് ഗ്രീൻ മൊബിലിറ്റി  ഉദ്ദേശിക്കുന്നതായും ബഡ്‌ലിഗർ പറഞ്ഞു. ഇതിനായി അടുത്ത ആറ് മുതൽ എട്ട് വർഷത്തിനുള്ളിൽ 110 മില്യൺ യുഎസ് ഡോളറിൻ്റെ നിക്ഷേപം നടത്തും. ചോക്ലേറ്റ് നിർമാതാക്കളായ ബാരി കാലെബോട്ട് ഗ്രൂപ്പ് 2024 ഓടെ ഇന്ത്യയിൽ തങ്ങളുടെ മൂന്നാമത്തെ നിർമാണ യൂണിറ്റ് ആരംഭിക്കാൻ തയ്യാറാണെന്ന് സാമ്പത്തിക കാര്യ മന്ത്രി പറഞ്ഞു. ഇതോടെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കമ്പനിയുടെ ഇന്ത്യയിലെ നിക്ഷേപം അഞ്ച് കോടി ഡോളർ കവിയും. അതുപോലെ, ടെക്‌നോളജി ഗ്രൂപ്പായ ബ്യൂലർ അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ 23 മില്യൺ ഡോളർ അധികമായി നിക്ഷേപിക്കും. ഇന്ത്യയിൽ നിക്ഷേപം നടത്താൻ മറ്റ്…

    Read More »
  • Kerala

    വേശ്യകളുടെ കേന്ദ്രമെന്ന് മയ്യഴിയെ അപമാനിച്ച പി.സി ജോർജിനെതിരെ കേസ് എടുത്ത് മാഹി പൊലീസ്, നിയമ നടപടി സ്വീകരിക്കുമെന്ന് രമേശ് പറമ്പത്ത് എംഎൽഎ

    മാഹി: മഹത്തായ സാംസ്ക്കാരിക പൈതൃകമുള്ള, വികസന വഴിയിൽ ഏറെ മുന്നിൽ നിൽക്കുന്ന മയ്യഴിയെ വികലമായി ചിത്രീകരിച്ച് മയ്യഴി ജനതയെ മ്ലേച്ഛമായ ഭാഷയിൽ അപമാനിച്ച് ബി.ജെ.പി നേതാവ് പി.സി ജോർജ് കോഴിക്കോട് നടത്തിയ പ്രസംഗം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മാഹി എം എൽ എ രമേശ് പറമ്പത്ത് പ്രസ്താവിച്ചു. നാവിൽ വരുന്നതെന്തും പുലമ്പുന്ന പി.സി ജോർജ് മയ്യഴിയിലെ സ്ത്രീ സമൂഹത്തെയടക്കം ജനങ്ങളെയാകെ അപമാനിച്ചിരിക്കയാണ്. ഈ കാര്യത്തിൽ ദേശീയ വനിതാ കമ്മീഷൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ അടിയന്തിരമായി ഇടപെടണമെന്ന് എം എൽ എ ആവശ്യപ്പെട്ടു. മയ്യഴി വേശ്യകളുടെ കേന്ദ്രമാണെന്നും, രാത്രികാലങ്ങളിൽ ഇതു വഴി യാത്ര ചെയ്യാനാവില്ലെന്നും, ഗുണ്ടകളും റൗഡികളും, തെമ്മാടികളും കൂത്താടിയിരുന്ന പ്രദേശമാണിതെന്നുമാണ് പി.സി ജോർജ് പ്രസംഗിച്ചത്. സ്വാതന്ത്ര്യ സമരത്തിലടക്കം പങ്കെടുത്തവരും, കലാ-സാംസ്ക്കാരിയ-സാഹിത്യ രംഗത്ത് ചിരപ്രതിഷ്ഠ നേടിയവരുമായ വനിതകൾ മയ്യഴിയിലുണ്ടെന്നും, ഫ്രഞ്ച് ഭരണകാലത്തു തന്നെ വിദ്യാസമ്പന്നരായിരുന്നു മയ്യഴിയിലെ സ്ത്രീകളടക്കമുള്ളവരെന്നും ചരിത്രത്തിൽ കണ്ണോടിച്ചാൽ മാത്രം വായിക്കാൻ പി.സി ജോർജിന് കഴിയേണ്ടതാണ്. സ്ത്രീത്വത്തെ അപമാനിച്ചതിനും നാട്ടിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചതിനും…

    Read More »
  • India

    കോടതി  തുണച്ചില്ല, അരവിന്ദ് കേജ്‌രിവാളിനെ ഈ മാസം 28 വരെ ഇ.ഡി കസ്റ്റഡിയിൽ വിട്ടു

         മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേ‌ജ്‌രിവാളിനെ, ഡൽഹി റൗസ് അവന്യു പിഎംഎൽഎ കോടതി ഈ മാസം 28 വരെ ഇ.ഡി കസ്റ്റഡിയിൽ വിട്ടു.   കേജ്‌രിവാളിനെ പത്തു ദിവസം  കസ്റ്റഡിയിൽ വിടണമെന്നാണ്  ഇഡി ആവശ്യപ്പെട്ടത്. മൂന്നു മണിക്കൂറിലേറെ നീണ്ട വാദത്തിനുശേഷം വീണ്ടും മണിക്കൂറുകൾ കഴിഞ്ഞാണ് കോടതി ഇ.ഡിയുടെ കസ്റ്റഡി അപേക്ഷയിൽ വിധി പറഞ്ഞത്. വിധിപ്പകർപ്പ് തയാറാക്കുന്നതിലെ കാലതാമസമാണ് വിധി വൈകാൻ കാരണമെന്നാണ് സ്പെഷൽ ജഡ്ജി കാവേരി ബാജ്​വ അറിയിച്ചത്. മദ്യനയ അഴിമതിയുടെ മുഖ്യ സൂത്രധാരൻ കേജ്‌രിവാൾ ആണെന്നാണ് ഇഡി വാദിച്ചത്. കേസിൽ ചോദ്യം ചെയ്യാനായി നൽകിയ സമൻസുകൾ എല്ലാം കേജ്‌രിവാൾ അവഗണിച്ചു. വീട്ടിലെത്തി ചോദ്യം ചെയ്തപ്പോഴും സഹചരിച്ചില്ലെന്നും ഇഡി കോടതിയിൽ പറഞ്ഞു. അനുകൂല നയരൂപീകരണത്തിനു പ്രതിഫലമായി കേജ്‌രിവാൾ സൗത്ത് ഗ്രൂപ്പിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടെന്നും ഇ.ഡി. കോടതിയിൽ വ്യക്തമാക്കി. അറസ്റ്റ് ചെയ്തത് നടപടിക്രമങ്ങൾ പാലിച്ചാണെന്ന് ഇഡി കോടതിയിൽ പറഞ്ഞു. ‘ഡൽഹിയിൽ എക്സൈസ് നയം രൂപീകരിക്കാനുള്ള വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു…

    Read More »
  • NEWS

    ലോക്‌സഭാ തിരഞ്ഞെടുപ്പ് ; പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് എങ്ങനെ വോട്ട് ചെയ്യാം?

    ന്യൂഡൽഹി: എങ്ങനെയാണ് വിദേശത്തുള്ള ഇന്ത്യക്കാർക്ക് ലോക്സഭാ തിരഞ്ഞെടുപ്പില്‍ സമ്മതിദായകാവകാശം ഉപയോഗപ്പെടുത്താൻ സാധിക്കുക ? തൊഴില്‍, ഉന്നത വിദ്യാഭ്യാസം, അല്ലെങ്കില്‍ വിവിധ കാരണങ്ങളാല്‍ മറ്റൊരു രാജ്യത്ത് താമസിക്കുന്ന, ആ രാജ്യത്തിൻ്റെ പൗരത്വം നേടിയിട്ടില്ലാത്ത ഒരു ഇന്ത്യൻ പൗരനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർവചനം പ്രകാരം വിദേശ വോട്ടർ ആകുന്നത്. രണ്ട് നിബന്ധനകളാണ് ഇത്തരക്കാർക്ക് വോട്ട് രേഖപ്പെടുത്താനായി തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് വെച്ചിട്ടുള്ളത്. ഇന്ത്യൻ പൗരത്വം ഉണ്ടായിരിക്കുക, 18 വയസിന് മുകളില്‍ പ്രായം ഉള്ളവർ ആകുക. ചെയ്യേണ്ടത് വോട്ടേഴ്‌സ് സർവീസ് പോർട്ടലില്‍ ഓണ്‍ലൈനായി ഫോം 6എ പൂരിപ്പിക്കണം. അതിനായി പോർട്ടലില്‍ “ഫോമുകള്‍” വിഭാഗം തിരഞ്ഞെടുക്കുക. അതില്‍,”വിദേശ ( എൻആർഐ ) ഇലക്‌ടർമാർക്കുള്ള പുതിയ രജിസ്‌ട്രേഷൻ” എന്ന ഓപ്‌ഷൻ ഉണ്ടാകും. അത് തിരഞ്ഞെടുത്തത് ഫോം 6എ പൂരിപ്പിക്കാം. ഇന്ത്യൻ പൗരനാവുക, മറ്റ് രാജ്യത്തിൻ്റെ പൗരത്വം ഇല്ലാതിരിക്കുക എന്നീ നിബന്ധനകള്‍ പോർട്ടലില്‍ കാണിക്കും. ഇത് പൂരിപ്പിക്കുന്നതിന് ഇടതുവശത്തുള്ള ഫില്‍ ഫോം 6A ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ആവശ്യമായ രേഖകള്‍…

    Read More »
  • NEWS

    ആരോഗ്യകരമായ റമദാൻ ഡയറ്റിന് ഇതാ അഞ്ച് ഭക്ഷണങ്ങൾ

    ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ  ഉപവാസത്തോടെ പ്രാർത്ഥനകൾ നടത്തുന്ന മാസമാണ് റമദാൻ മാസം. റമദാൻ മാസത്തിൽ, ആളുകൾ പകൽ മുഴുവൻ ഭക്ഷണവും വെള്ളവും കഴിക്കാതെ വൈകുന്നേരത്തെ പ്രാർത്ഥനയ്ക്ക് ശേഷം ഇഫ്താർ  നോമ്പ് തുറക്കൽ നടത്തുന്നു. റമദാനിലെ ഒരു ദിവസം വെളുപ്പിനെയുള്ള ‘സെഹ്‌രി’ അല്ലെങ്കിൽ ‘സുഹൂർ’ എന്ന ഭക്ഷണത്തോടെയാണ് ആരംഭിക്കുന്നത്. സൂര്യോദയത്തിന് മുമ്പ് ഭക്ഷണം കഴിക്കണം.അത് നിങ്ങളുടെ വയർ നിറയ്ക്കുകയും ദിവസം മുഴുവൻ ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുകയും ചെയ്യുണം. അതുകൊണ്ട് തന്നെ ഒരു ദിവസം മുഴുവൻ ഭക്ഷണമില്ലാതെ ഇരിക്കുന്നതിനായി സെഹ്‌റി സമയത്ത് ആരോഗ്യകരവും പോഷക സമൃദ്ധവുമായ ഭക്ഷണങ്ങൾ കഴിക്കണം.അതായത് ഒരാൾ അവരുടെ ഭക്ഷണത്തിൽ ആവശ്യത്തിന് ദ്രാവകം, കാർബോഹൈഡ്രേറ്റ്, ഫൈബർ എന്നിവ ഉൾപ്പെടുത്തണം. ഇത് ഒരു ദിവസത്തിൽ ഏകദേശം 12 മണിക്കൂർ ഭക്ഷണവും വെള്ളവുമില്ലാതെ ഉപവസിക്കാൻ  സഹായിക്കും. സെഹ്‌രിക്ക് വേണ്ടി തയ്യാറാക്കാവുന്ന വളരെ എളുപ്പമുള്ളതും ആരോഗ്യകരവും പോഷക സമൃദ്ധവുമായ ചില വിഭവങ്ങൾ ഇതാ.. ഫ്രൂട്ട് സാലഡ് പഴങ്ങൾ എപ്പോഴും സൂപ്പർഫുഡ് ആയാണ് കണക്കാക്കപ്പെടുന്നത്. ശരീരത്തിലെ ജലാംശം…

    Read More »
  • Kerala

    പത്തനംതിട്ടയിൽ തൊട്ടിക്ക‌യറില്‍ കുരുങ്ങി അഞ്ചുവ‌യസുകാരിക്ക് ദാരുണാന്ത്യം

    പത്തനംതിട്ട: തൊട്ടിക്ക‌യറില്‍ കഴുത്ത് കുരുങ്ങി അഞ്ചുവ‌യസുകാരിക്ക് ദാരുണാന്ത്യം. കോന്നി ചെങ്ങറയില്‍ ഹരിവിലാസം ഹരിദാസ് – നീതു ദമ്ബതികളുടെ മകള്‍ ഹൃദയ (അഞ്ച്) ആണ് മരിച്ചത്. ഇളയ കുട്ടിക്ക് വേണ്ടി കെട്ടിയ തൊട്ടിലില്‍ കയറിയതാണ് അപകടത്തിനു കാരണമായത്. അപകട സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. പുറത്തുപോയ മുത്തശി വീട്ടിലെത്തി‌യപ്പോള്‍ കുട്ടി‌ തൊട്ടിക്കയറില്‍ കുരുങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉ‌ൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • India

    സ്ഥാനാർഥികളുടെ നാലാം പട്ടിക പുറത്തുവിട്ട് ബി.ജെ.പി കേന്ദ്ര നേതൃത്വം; ഇക്കുറിയും കേരളത്തിലെ നാല് മണ്ഡലങ്ങള്‍ ഇല്ല

    ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാർഥികളുടെ നാലാം പട്ടിക പുറത്തുവിട്ട് ബി.ജെ.പി. കേന്ദ്ര നേതൃത്വം. തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും സ്ഥാനാർഥികളുടെ പട്ടികയാണ് വെള്ളിയാഴ്ച പുറത്തുവിട്ടത്. എന്നാല്‍ ഈ പട്ടികയിലും കേരളത്തിലെ നാല് മണ്ഡലങ്ങള്‍ ഇല്ല. കൊല്ലം, എറണാകുളം, ആലത്തൂർ, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. അതേസമയം, നടി രാധിക ശരത്കുമാർ വിരുതുനഗറില്‍നിന്ന് മത്സരിക്കും. രാധികയുടെ ഭർത്താവും നടനുമായ ശരത്കുമാർ ബി.ജെ.പിയില്‍ ചേർന്നത് വലിയ വാർത്തയായിരുന്നു.   പുതുച്ചേരിയില്‍ എ. നമശ്ശിവായം ആണ് ബി.ജെ.പിക്ക് വേണ്ടി മത്സരിക്കുക. നേരത്തെ പുതുച്ചേരി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്ന അറുമുഖം നമശ്ശിവായം 2021-ല്‍ പാർട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. പിന്നാലെയാണ് ബി.ജെ.പിയില്‍ ചേർന്നത്.

    Read More »
  • Kerala

    ഇരു ബൈക്കുകളിലായി മത്സരയോട്ടം; ബസിനടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം; അപകടത്തില്‍ ബസിന്‍റെ റേഡിയേറ്റർ വരെ തകർന്നുതരിപ്പണമായി 

    കൊച്ചി: ബൈക്കുകള്‍ തമ്മിലുള്ള മത്സര ഓട്ടത്തിനിടെ എതിർദിശയില്‍ നിന്ന് വന്ന ബസിനടിയിലേക്ക് ഡ്യൂക്ക് ബൈക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.വേങ്ങൂർ സ്വദേശി അമലാണ് മരിച്ചത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് അമലിനെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പട്ടിമറ്റം റോഡില്‍ അല്ലപ്ര മാർബിള്‍ ജംഗ്ഷനില്‍ ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടം. രണ്ട് ബൈക്കുകളിലായി യുവാക്കള്‍ മത്സരബുദ്ധിയോടെ ഓടിക്കുമ്ബോഴാണ് അപകടമുണ്ടായത്. പട്ടിമറ്റം ഭാഗത്ത് നിന്ന് പെരുമ്ബാവൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിനടിയിലേക്ക് ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ ബസിന്‍റെ റേഡിയേറ്റർ വരെ തകർന്നുപോയി.

    Read More »
  • Kerala

    നാട്ടിലെ വീട്  ജപ്തി ചെയ്തു; ഓച്ചിറ സ്വദേശി ഒമാനില്‍ ജീവനൊടുക്കി

    മസ്കറ്റ്:  വസ്തുവും വീടും  ബാങ്ക് ജപ്തി ചെയ്തതില്‍ മനംനൊന്ത് പ്രവാസി മലയാളി ഒമാനില്‍ ജീവനൊടുക്കി. ഓച്ചിറ ക്ലാപ്പന ചാണാപ്പള്ളി ലക്ഷം വീട് കോളനിയല്‍ താമസിക്കുന്ന കൊച്ചുതറയില്‍ ചൈത്രത്തില്‍ വിജയനെയാണ് (61) ഒമാനിലെ ഇബ്രിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ഇബ്രിയില്‍ ഇലക്‌ട്രീഷ്യനായി ജോലി ചെയ്തുവരുകയായിരുന്ന വിജയൻ വീടുവെക്കുന്നതിനായി 2016ല്‍ വള്ളിക്കാവിലെ കേരള ബാങ്കില്‍നിന്ന് ഏഴു ലക്ഷം രൂപ വായ്പ എടുത്തിരുന്നു. കുറച്ച്‌ പണം തിരിച്ച്‌ അടച്ചെങ്കിലും അതെല്ലാം പലിശയില്‍ വരവ് വെച്ചു. വായ്പ കൃത്യമായി തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് ഇപ്പോള്‍ മുതലും പലിശയും അടക്കം 14,70,000 രൂപ അടയ്ക്കാനുണ്ടായിരുന്നു. വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക്, 2022 നവംബർ 21ന് നോട്ടീസ് നല്‍കിയിരുന്നു. തുടർന്ന് ബുധനാഴ്ച ബാങ്ക് അധികാരികള്‍ എത്തി വീടും 1.75 ആർ വസ്തുവും ജപ്തി ചെയ്തതിനുശേഷം ബോർഡ് സ്ഥാപിക്കുകയും ചെയ്തു. 30നകം കുടിശ്ശിക അടച്ച്‌ തീർപ്പാക്കണമെന്നും ബാങ്ക് അധികാരികള്‍ അറിയിച്ചിരുന്നു.   ജപ്തി വിവരം…

    Read More »
  • Kerala

    ജയന്തി ജനത എക്സ്പ്രസ് തടഞ്ഞിട്ട് യാത്രക്കാർ; കൊല്ലം പെരിനാട് റയിൽവെ സ്റ്റേഷനിൽ സംഘർഷം 

    കൊല്ലം:  അകാരണമായി പൂനെ -കന്യാകുമാരി ജയന്തി ജനത എക്സ്പ്രസ് വിവിധ സ്റ്റേഷനുകളിൽ  പിടിച്ചിട്ടതോടെ പെരിനാട് റയിൽവെ സ്റ്റേഷനിൽ വൻ   പ്രതിഷേധവുമായി യാത്രക്കാർ. ഇന്ന് രാവിലെയായിരുന്നു സംഭവം.രാവിലെ 6.30 ന്  കായംകുളത്ത് കൃത്യസമയത്ത് എത്തിയ ട്രെയിൻ കരുനാഗപ്പള്ളിയില്‍ വന്നപ്പോള്‍ ഒരു മണിക്കൂറിലധികം നിർത്തിയിട്ടു. തുടർന്ന് കോട്ടയം – കൊല്ലം പാസഞ്ചർ അടക്കം രണ്ട് ട്രെയിനുകള്‍ കടത്തി വിട്ട ശേഷമാണ് ജയന്തി കരുനാഗപ്പള്ളിയില്‍ നിന്ന് പുറപ്പെട്ടത്. തുടർന്ന് പെരിനാട് എത്തിയപ്പോഴും ജയന്തി ജനത പിടിച്ചിട്ട ശേഷം ശേഷം ഇന്‍റർസിറ്റി എക്സ്പ്രസ് കടത്തി വിട്ടു. ഇതോടെയാണ് ജയന്തിയിലെ യാത്രക്കാർ പ്രതിഷേധവുമായി സ്റ്റേഷൻ മാസ്റ്ററുടെയും ലോക്കോ പൈലറ്റിന്‍റെയും മുന്നില്‍ എത്തിയത്. പ്രതിഷേധം കൈയേറ്റത്തിന്റെ വക്കോളം എത്തുകയും ചെയ്തു.ചിലർ റെയിൽപാളത്തിൽ ഇറങ്ങി നിന്നും പ്രതിഷേധിച്ചു. എസ്‌എസ്‌എല്‍സി പരീക്ഷാ ഡ്യൂട്ടിക്ക് വർക്കലയിലും കടയ്ക്കാവൂരും പോകേണ്ട നിരവധി പേർ ജയന്തിയിലെ യാത്രക്കാരായിരുന്നു.തുടർന്ന് റയിൽവെ പോലീസെത്തി ഇവരെ ഒഴുപ്പിക്കുകയായിരുന്നു. പാതയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ട്രെയിൻ വൈകുന്നതെന്ന് റയിൽവെ അധികൃതർ അറിയിച്ചു.എന്നാൽ വന്ദേഭാരത് അടക്കമുള്ള…

    Read More »
Back to top button
error: