KeralaNEWS

തിരുവനന്തപുരം നഗരത്തില്‍ ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ ടിപ്പർ ലോറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.എല്ലാ ദിവസവും രാവിലെയും വൈകീട്ടുമായി നാല് മണിക്കൂറാണ് നിയന്ത്രണം.

രാവിലെ എട്ടു മുതല്‍ പത്ത് മണി വരെയും, വൈകീട്ട് മൂന്നു മുതല്‍ അഞ്ചു മണി വരെയും നഗരത്തില്‍ ടിപ്പര്‍ ലോറികള്‍ ഓടരുതെന്നാണ് ഉത്തരവ്. ചരക്കു വാഹനങ്ങള്‍ക്കും ഈ സമയത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Signature-ad

വിഴിഞ്ഞത്ത് ടിപ്പറില്‍ നിന്ന് കല്ല് തെറിച്ച്‌ വീണ് അപകടത്തില്‍ പെട്ട ബിഡിഎസ് വിദ്യാര്‍ത്ഥി അനന്തു മരിച്ച സംഭവത്തിന് പിന്നാലെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.ഇതിന് തൊട്ടുപിന്നാലെ അധ്യാപകനും ടിപ്പർലോറി ഇടിച്ച് മരിച്ചിരുന്നു.

തിരുവനന്തപുരം പനവിള ജംഗ്ഷനിലാണ് അപകടമുണ്ടായത്. മലയൻകീഴ് സ്വദേശി സുധീറാണ് മരിച്ചത്.ചാലയിലെ ഗവൺമെൻ്റ് തമിഴ് വിഎച്ച്എസ്എസിലെ അധ്യാപകനായിരുന്നു.

Back to top button
error: