Month: March 2024
-
Kerala
ഈസ്റ്റര്‍ ദിനത്തിൽ ബാങ്കുകള്‍ക്ക് പ്രവൃത്തിദിവസമാക്കിയ തീരുമാനം പിൻവലിക്കണം: ജോസ് കെ. മാണി
കോട്ടയം: ഈസ്റ്റര്‍ ദിനത്തിൽ ബാങ്കുകള്‍ക്ക് പ്രവൃത്തിദിവസമാക്കിയ തീരുമാനം പിൻവലിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി. ആർബിഐ പുറത്തിറക്കിയ സർക്കുലറില്‍ കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരമാണ് നടപടിയെന്ന് സൂചിപ്പിച്ചിട്ടുള്ള സാഹചര്യത്തില്‍ തീരുമാനം പിൻവലിക്കാനുള്ള ബാധ്യത കേന്ദ്ര സർക്കാരിനുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന ആരാധനാ സ്വാതന്ത്ര്യത്തിന് നേരേയുള്ള കടന്നുകയറ്റം തീർത്തും നിർഭാഗ്യകരമാണെന്നും ജോസ് കെ.മാണി പറഞ്ഞു.
Read More » -
India
കെജ്‌രിവാളിന്റെ രാജിക്ക് നിര്‍ദേശം നല്‍കണമെന്ന് ബി ജെ പി; നിയമോപദേശം തേടി ലെഫ്റ്റനന്റ് ഗവര്‍ണര്‍
ന്യൂഡൽഹി: മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രാജിവെക്കണമെന്ന് ബി ജെ പി. രാജിക്ക് നിര്‍ദേശം നല്‍കണമെന്ന ആവശ്യവുമായി പാര്‍ട്ടി ലെഫ്റ്റനന്റ് ഗവര്‍ണറെ സമീപിച്ചതോടെ ഗവര്‍ണര്‍ ഇക്കാര്യത്തില്‍ നിയമോപദേശം തേടി. അതേസമയം അറസ്റ്റിലായാല്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്ന് ഒരു നിയമവുമില്ലെന്ന് ആംആദ്മി നേതാവും കേജരിവാള്‍ മന്ത്രിസഭയില്‍ അംഗവുമായ അതിഷി സിങ് പറഞ്ഞു. ഇഡി നടപിക്കെതിരെ എഎപി ഇന്നലെത്തന്നെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. രാത്രി തന്നെ വാദം കേള്‍ക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍, ഇതിന് കോടതി തയ്യാറായില്ല.വിഷയത്തിൽ കോടതി ഇന്ന് വാദം കേൾക്കും. അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയെന്ന് ആം ആദ്മി പാര്‍ട്ടി വിമർശിച്ചു. മദ്യനയ അഴിമതിക്കേസിലാണ് അറസ്റ്റെങ്കിലും നേതാക്കളില്‍ ആരുടെയെങ്കിലും പക്കല്‍ നിന്ന് ഒരു രൂപപോലും പിടികൂടാൻ ഇഡിക്ക് കഴിഞ്ഞിട്ടില്ല. അറസ്റ്റ് കൊണ്ട് സർക്കാരിനെയോ പാർട്ടിയെയോ തളർത്താൻ ബിജപിക്ക് കഴിയില്ലെന്നും നേതാക്കള്‍ പ്രസ്താവിച്ചു.
Read More » -
Crime
ഓംലെറ്റ് വൈകിയതിനെ തുടര്‍ന്ന് ദോശക്കട തല്ലിത്തകര്‍ത്ത സംഭവം; രണ്ടു പേര്‍ അറസ്റ്റില്‍
കൊല്ലം: കരുനാഗപ്പള്ളിയില്‍ ഓംലെറ്റ് വൈകിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ദോശക്കട തല്ലിത്തകര്‍ത്ത് ഭക്ഷണം കഴിക്കാനെത്തിയവരെ മര്‍ദിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഒളിവിലുള്ളവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ആക്രമണം നടത്തിയ അഞ്ചംഗ സംഘത്തില്‍പ്പെട്ട കൊല്ലം പടവടക്ക് സ്വദേശി ബ്രിട്ടോ എന്ന മുഹമ്മദ് സലീം, പ്രഭാത് എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രിയാണ് കരുനാഗപ്പള്ളി ആലുംമൂട്ടിലെ ദോശകടയില്‍ ആക്രമണം നടത്തിയത്. തൊടിയൂര്‍ സ്വദേശികളായ സഹോദരങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ഓംലെറ്റ് വൈകുമെന്ന് കടയുടമ പറഞ്ഞതിന് പിന്നാലെയായിരുന്നു സംഘം ചേര്‍ന്നുള്ള ആക്രമണം. ഒളിവില്‍ പോയ പ്രതികളില്‍ സലീമിനെ വിതുരയില്‍ നിന്ന് കരുനാഗപ്പള്ളി പൊലീസ് സാഹസികമായി പിടികൂടി. മദ്യലഹരിയില്‍ ഇരുമ്പു വടിയും കോണ്‍ക്രീറ്റ് കട്ടയും കൊണ്ട് ഭക്ഷണം കഴിക്കാനെത്തിയവരെ യാതൊരു പ്രകോപനവുമില്ലാതെ തല്ലിച്ചതച്ചു. കട തല്ലിത്തകര്‍ത്തു. പിടിയിലായവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Read More » -
Kerala
കോഴിക്കോട് വീണ്ടും കാട്ടുപന്നി ആക്രമണം; പറമ്പില്‍ വിറക് പറുക്കുന്നതിനിടെ വീട്ടമ്മയെ കുത്തി, ഗുരുതര പരിക്ക്
കോഴിക്കോട്: മുക്കം നെല്ലിക്കാപ്പൊയിലില്‍ വിറക് ശേഖരിക്കാനിറങ്ങിയ വീട്ടമ്മയ്ക്ക് നേരെ കാട്ടുപന്നി ആക്രണം. നെല്ലിക്കാപ്പൊയിലില്‍ സ്വദേശി ബിനുവിന്റെ ഭാര്യ മനീഷയെ (30) ആണ് കാട്ടുപന്നി ആക്രമിച്ചത്. ആക്രമണത്തില്‍ മനീഷയുടെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. വലതു കാലില്‍ മൂന്നിടത്ത് പൊട്ടലേറ്റ മനീഷയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. വീടിന് മുകളിലുള്ള പറമ്പില്‍ വിറക് ശേഖരിക്കുന്നതിനിടെ ഓടിയെത്തിയ കാട്ടുപന്നി മനീഷയെ കുത്തിവീഴ്ത്തുകയായിരുന്നു. കുത്തിന്റെ ആഘാതത്തില്‍ മനീഷ താഴ്ചയിലേക്ക് വീണു. ഈ വീഴ്ചയിലാണ് കാലിന് പരുക്കേറ്റത്. മനീഷയെ ഇടിച്ചിട്ട കാട്ടുപന്നി വീടിന് സമീപത്ത് വസ്ത്രങ്ങള്‍ അലക്കുകയായിരുന്ന ബിനുവിന്റെ അമ്മയുടെ തൊട്ടടുത്ത് കൂടിയാണ് ഓടി മറഞ്ഞത്. മനീഷയെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രദേശത്തെ ജനങ്ങള്‍ രാത്രി കാലങ്ങളില്‍ പന്നിയെ കണ്ടതായി പറയാറുണ്ടെങ്കിലും പകല്‍ സമയത്ത് ഇത്തരമൊരു ആക്രമണം നാട്ടില്‍ ആദ്യമായാണെന്ന് ബിനു പറയുന്നു.
Read More » -
Crime
പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസ്; മദ്രസ അധ്യാപകന് 61 വര്‍ഷം കഠിനതടവ്
മലപ്പുറം: പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ മദ്രസ അധ്യാപകന് 61 വര്‍ഷവും മൂന്നുമാസവും കഠിനതടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ. താഴേക്കോട് കാപ്പുപറമ്പ് കോടമ്പിവീട്ടില്‍ മുഹമ്മദ് ആഷിക്കിനെ(40)യാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രണ്ടുവകുപ്പുകള്‍ പ്രകാരം 55 വര്‍ഷവും മൂന്നുമാസവും കഠിനതടവും ഒരുലക്ഷം രൂപ പിഴയുമുണ്ട്. കൂടാതെ പോക്‌സോ നിയമത്തിലെ വകുപ്പുപ്രകാരം അഞ്ചുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ജുവൈനല്‍ ജസ്റ്റിസ് നിയമപ്രകാരം ഒരുവര്‍ഷം കഠിനതടവുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷവും മൂന്നുമാസവും അധിക തടവ് അനുഭവിക്കണം. പിഴ അടച്ചാല്‍ അതിജീവിതയ്ക്ക് ഒരുലക്ഷം രൂപ നല്‍കാനും ഉത്തരവായി. കൂടാതെ ഇരകള്‍ക്കുള്ള നഷ്ടപരിഹാര പദ്ധതിയില്‍നിന്ന് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോടും നിര്‍ദേശിച്ചു. 2022-ല്‍ പെരിന്തല്‍മണ്ണ പോലീസാണ് കേസെടുത്തത്. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു
Read More » -
India
സര്‍വ്വവും പിടിച്ചടക്കാൻ നോക്കുന്ന അസുര ശക്തി ഇപ്പോള്‍ മുഖ്യമന്ത്രിമാരെയും അറസ്റ്റ് ചെയ്യാൻ തുടങ്ങിയിരിക്കുന്നു: രാഹുല്‍ ഗാന്ധി
ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മദ്യ നയ അഴിമതിക്കേസില്‍ ഇഡി അറസ്റ്റ് ചെയ്ത സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാക്കള്‍. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, സി പി എം, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, എൻ സി പി നേതാവ് ശരത് പവാർ, ഉദ്ദവ് താക്കറെ, അഖിലേഷ് യാദവ്, സി പി ഐ, തൃണമൂല്‍ കോണ്‍ഗ്രസ്, ജെ എം എം, മുസ്ലിം ലീഗ് തുടങ്ങി ‘ഇന്ത്യ’ സഖ്യം ഒന്നടങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രംഗത്തെത്തി. സർവ്വവും പിടിച്ചടക്കാൻ നോക്കുന്ന അസുര ശക്തി ഇപ്പോള്‍ മുഖ്യമന്ത്രിമാരെയും അറസ്റ്റ് ചെയ്യുന്നുവെന്നും ഇന്ത്യ അർഹമായ മറുപടി നല്‍കുമെന്നും രാഹുല്‍ പറഞ്ഞു. കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടി ഭരണഘടന വിരുദ്ധമെന്ന് പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടു.ഭീരുവായ ഏകാധിപതിക്ക് വേണ്ടത് നിർജ്ജീവമായ ജനാധിപത്യമെന്നാണ് സ്റ്റാലിൻ പറഞ്ഞത്.
Read More » -
Kerala
”രാമകൃഷ്ണനെ കുടുംബക്ഷേത്രത്തിലെ ഉത്സവത്തിനു ക്ഷണിക്കും, വിവാദത്തില്‍ കക്ഷിചേരാനില്ല”
തൃശ്ശൂര്‍: കുടുംബക്ഷേത്രത്തിലെ ഉത്സവത്തിന് മോഹിനിയാട്ടം നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെ ക്ഷണിക്കുമെന്നു സുരേഷ് ഗോപി അറിയിച്ചു. പ്രതിഫലം നല്‍കിയാണു പരിപാടിക്കു വിളിക്കുന്നതെന്നു പറഞ്ഞ സുരേഷ് ഗോപി വിവാദത്തില്‍ കക്ഷിചേരാനില്ലെന്നും അറിയിച്ചു. സര്‍ക്കാരിനെതിരായ വികാരത്തില്‍നിന്നു ശ്രദ്ധ തിരിക്കാനാണു വിവാദങ്ങളെന്നും അദ്ദേഹം ആരോപിച്ചു. വേദി നല്‍കാമെന്നുപറഞ്ഞ സുരേഷ് ഗോപിക്ക് രാമകൃഷ്ണന്‍ നന്ദി അറിയിച്ചു. കറുത്ത നിറമുള്ള ആളുകള്‍ മോഹിനിയാട്ടം കളിക്കരുതെന്നും കാക്കയുടെ നിറമുള്ള നര്‍ത്തകനെ പെറ്റ തള്ള പോലും സഹിക്കില്ലെന്നും നൃത്താധ്യാപിക സത്യഭാമ സമൂഹമാധ്യമത്തിലെ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ തനിക്കെതിരെയുള്ള അധിക്ഷേപങ്ങളാണെന്നു വെളിപ്പെടുത്തി കഴിഞ്ഞ ദിവസമാണു കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തിയത്. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നു കാണിച്ചു രാമകൃഷ്ണന്‍ ഇന്നലെ വിഡിയോ പോസ്റ്റ് ചെയ്തതോടെ ഒട്ടേറെപ്പേര്‍ സത്യഭാമയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തുവന്നു. സംഭവത്തില്‍ നിയമപരമായി മുന്നോട്ടുപോകുമെന്നു രാമകൃഷ്ണന്‍ അറിയിച്ചു. നേരത്തേ, സത്യഭാമ കലാമണ്ഡലം ഭരണസമിതി അംഗമായിരിക്കെ, ആര്‍എല്‍വി രാമകൃഷ്ണന്‍ അവിടെ പിഎച്ച്ഡി ചെയ്യാന്‍ സമര്‍പ്പിച്ച അപേക്ഷ നിരസിച്ചപ്പോള്‍ രാമകൃഷ്ണന്‍ പട്ടികജാതി കമ്മിഷനെ സമീപിച്ചിരുന്നു. പുറത്താക്കപ്പെടുമെന്ന്…
Read More » -
NEWS
അരുണാചല്‍ ഇന്ത്യയുടെ ഭാഗംതന്നെ: യു.എസ്
അരുണാചല്‍ പ്രദേശിനുമേലുള്ള ചൈനീസ് അവകാശവാദങ്ങള്‍ തള്ളി അമേരിക്ക. അരുണാചല്‍ ഇന്ത്യയുടെ ഭൂപ്രദേശമാണ്.യഥാര്‍ഥ നിയന്ത്രണരേഖ മറികടന്ന് അരുണാചലിന്റെ മണ്ണില്‍ ചൈന ഏകപക്ഷീയമായി നടത്തുന്ന കടന്നുകയറ്റശ്രമങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും യു.എസ് പറഞ്ഞു. ചൈനീസ് നീക്കങ്ങളെ അമേരിക്ക ശക്‌തമായി അപലപിക്കുന്നതായി യു.എസ്. ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി വക്‌താവ് അറിയിച്ചു. അരുണാചല്‍ പ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദര്‍ശനത്തിനുപിന്നാലെയാണ് ചൈന വീണ്ടും അവകാശവാദം ഉന്നയിച്ചത്.
Read More » -
India
കെ കവിത, മനീഷ് സിസോദിയ ഒടുവില്‍ സാക്ഷാല്‍ കെജ്‌രിവാള്‍;അടുത്തത് ആര് ?
ന്യൂഡല്‍ഹി: അഴിമതിക്കെതിരെ ചൂലിനെ പടവാളാക്കി ഡല്‍ഹി ഭരിക്കാനെത്തിയ അരവിന്ദ് കെജ്‌രിവാളിന്റെ പാര്‍ട്ടി ഇന്ന് രാജ്യം ചര്‍ച്ച ചെയ്യുന്ന അഴിമതിക്കേസില്‍ അടിവേര് നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ്. മോദിയുടേയും അമിത് ഷായുടേയും തട്ടകമായ ഡല്‍ഹിയില്‍ എതിരാളികളില്ലാതെ ഭരിച്ചിരുന്ന അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലാകുമ്ബോള്‍ അത് വര്‍ത്തമാന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഇ.ഡിയുടെ ഇടപെടലിന്റെ ഏറ്റവും ഒടുവിലത്തെ ഏടായി മാറുകയാണ്. ഡല്‍ഹി മദ്യനയക്കേസ് എന്നത് വെറുമൊരു ആരോപണം എന്ന നിലയ്ക്ക് തുടങ്ങിയതാണെങ്കിലും പടിപടിയായി നടപ്പിലാക്കിയ ഓപ്പറേഷന്‍ ഇന്ന് എഎപിയുടെ `തല`യില്‍ എത്തി നില്‍ക്കുന്നു. പ്രതിപക്ഷ നേതാക്കളെ കള്ളക്കേസില്‍ കുടുക്കി ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ഇതിനോടകം രാജ്യമാകെ ഉയര്‍ന്നിട്ടുണ്ട്.വരും ദിവസങ്ങള്‍ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കലിന്റേയും ഒപ്പം നിയമ പോരാട്ടത്തിന്റേതുമാകുമെന്ന സൂചന നല്‍കി കഴിഞ്ഞു എഎപിയും ഇന്ത്യ മുന്നണിയും. കേരളത്തിലും തമിഴ്നാട്ടിലും ഉൾപ്പെടെ സർക്കാരിനെതിരെ നിലകൊള്ളുന്ന ഗവർണർ തന്നെയായിരുന്നു ഈ സംഭവത്തിന് പിറകിലും.ഡൽഹിയിൽ ലഫ്. ഗവര്‍ണറായി വി.കെ.സക്‌സേന ചുമതലയേറ്റതിനു പിന്നാലെയാണ് ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്. ക്രമക്കേടുണ്ടെന്ന് സിബിഐ…
Read More »
