IndiaNEWS

ട്രെയിനുകളിലെ കാറ്ററിംഗ് സംവിധാനത്തില്‍ ജൂലൈ മുതല്‍ വന്‍ മാറ്റം

ന്യൂഡൽഹി: ട്രെയിന്‍ യാത്രയില്‍ യാത്രക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഭക്ഷണം.പലപ്പോഴും ഗുണനിലവാരമില്ലാത്തതൂം വൃത്തിഹീനമായ സാഹചര്യത്തിലുമാകും ട്രെയിനിൽ ഭക്ഷണം ലഭിക്കുക.

എന്നാലിപ്പോൾ യാത്രക്കാരുടെ നിരന്തരമായ പരാതിയെ തുടർന്ന്   ദീർഘദൂര ട്രെയിനുകളില്‍ ഗുണനിലവാരമുള്ള ഭക്ഷണം നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്. അടുത്തിടെ IRCTCയും Swiggyയും തമ്മില്‍ ഭക്ഷണ വിതരണത്തിനായി കൈകോര്‍ത്തതിന് പിന്നാലെ പുതിയ പരിഷക്കാരങ്ങൾക്കൊരുങ്ങുകയാണ് റെയില്‍വേ.

 

Signature-ad

വിവിധ റൂട്ടുകളിലുള്ള ദീര്‍ഘദൂര ട്രെയിനുകളില്‍ പാൻട്രികാറുകള്‍ പ്രവർത്തിപ്പിക്കുന്നതിനുള്ള ചുമതല ഏജൻസികളെ ഏല്‍പ്പിക്കാനാണ് തീരുമാനം.ട്രെയിനുകളില്‍ നടപ്പാക്കാന്‍ പദ്ധതിയിടുന്ന ഈ പ്രധാന മാറ്റത്തിന് റെയില്‍വേ ബോർഡ് അംഗീകാരം നല്‍കി.പുതിയ നിയമം നിലവില്‍ വരുന്നതോടെ ജൂണ്‍ മാസത്തിന് ശേഷം തീവണ്ടികളിലെ പാൻട്രി കാറുകളില്‍ യാത്രക്കാർക്കായി പ്രഭാതഭക്ഷണമോ മറ്റ് ഭക്ഷണങ്ങളോ തയ്യാറാക്കില്ല. പാൻട്രി കാറില്‍ വെള്ളം ചൂടാക്കുക, ചായ, കാപ്പി മുതലായ അത്യാവശ്യമുള്ളവ മാത്രം തയ്യാറാക്കും.

 

ഒരേ റൂട്ടില്‍ അഞ്ച് മുതല്‍ ഏഴ് വരെ ട്രെയിനുകളുടെ ചുമതല  ഏജൻസികള്‍ക്ക് നൽകാനാണ് തീരുമാനം. റൂട്ടിന്‍റെ ചുമതല ഏത് ഏജൻസിക്ക് ലഭിച്ചാലും റെയില്‍വേ ബോര്‍ഡ് നിര്‍ദ്ദേശിക്കുന്ന ചട്ടങ്ങള്‍ക്ക് അനുസരിച്ച്‌ വേണം പ്രവര്‍ത്തിക്കേണ്ടത്. അതായത്, ഏജന്‍സി സ്റ്റേഷന് സമീപത്തായി സ്വന്തമായി അടുക്കള ഒരുക്കണം. ഇവിടെ നിന്നാണ് തീവണ്ടികളില്‍ ഭക്ഷണവും ലഘുഭക്ഷണവും തയ്യാറാക്കി വിതരണം ചെയ്യേണ്ടത്.കേറ്ററിംഗ് രംഗത്ത് അനുഭവപരിചയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഏജൻസിയെ തിരഞ്ഞെടുക്കുക.

 

ഏജൻസിയുടെ പ്രവർത്തനങ്ങളും സമയാസമയങ്ങളില്‍ പരിശോധിക്കും. ഏജന്‍സി ആരംഭിക്കുന്ന അടുക്കളയും സമയാസമയങ്ങളില്‍ അപ്രതീക്ഷിത പരിശോധനയ്ക്ക് വിധേയമായിരിക്കുമെന്ന് റെയില്‍വേ അധികൃതർ അറിയിച്ചു. ആവശ്യമെങ്കില്‍ ഭക്ഷണസാമ്ബിളുകള്‍ പരിശോധനയ്ക്കായി ലാബിലേക്ക് അയക്കും. അടുക്കളയുടെ ശുചിത്വം, ഭക്ഷണത്തിന്‍റെ ഗുണമേന്മ എന്നിവ നിരന്തരം അധികൃതര്‍ വിലയിരുത്തും.

Back to top button
error: