IndiaNEWS

സുപ്രിംകോടതിക്ക് വഴങ്ങി തമിഴ്നാട് ഗവര്‍ണര്‍; പൊന്‍മുടി വീണ്ടും മന്ത്രിയാകും

ചെന്നൈ: വിവാദങ്ങള്‍ക്കൊടുവില്‍ ഡി.എം.കെ നേതാവ് കെ പൊന്മുടി ഇന്ന് തമിഴ്നാട്ടില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി, പൊന്മുടിയെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കാന്‍ വിസമ്മതിച്ചതിനെ സുപ്രിംകോടതി അപലപിച്ചതിന് പിന്നാലെയാണ് സത്യപ്രതിജ്ഞ. ഗവര്‍ണറുടെ നയത്തില്‍ ഗുരുതര ഉത്കണ്ഠ പ്രകടിപ്പിച്ച കോടതി 24 മണിക്കൂറിനുള്ളില്‍ തീരുമാനമെടുക്കാന്‍ അദ്ദേഹത്തോട് നിര്‍ദേശിക്കുകയായിരുന്നു.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ പൊന്മുടിയെ മദ്രാസ് ഹൈക്കോടതി ശിക്ഷിച്ചത് സുപ്രിംകോടതി സ്റ്റേ ചെയ്തതോടെയാണ് വീണ്ടും മന്ത്രിയാക്കാന്‍ ഡി.എം.കെ സര്‍ക്കാര്‍ തീരുമാനിച്ചത്. ഗവര്‍ണര്‍ ഭരണഘടനയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കണമെന്ന ഉത്തരവ് ഇടേണ്ടിവരുമെന്ന് സുപ്രിം കോടതി മുന്നറിയിപ്പ് നല്‍കി.

Signature-ad

കരുണാനിധി മന്ത്രിസഭയില്‍ ഖനി വകുപ്പ് കൈാര്യം ചെയ്തിരുന്ന പൊന്‍മുടി 2006 ഏപ്രില്‍ 13നും മാര്‍ച്ച് 31നും ഇടയിലായി 1.79 കോടി രൂപ അനധികൃതമായി സമ്പാദിച്ചുവെന്നായിരുന്നു കേസ്. തുടര്‍ന്ന സ്റ്റാലിന്‍ മന്ത്രിസഭയില്‍ നിന്നും വിദ്യാഭ്യാസമന്ത്രിയായ പൊന്മുടി രാജിവക്കുകയായിരുന്നു.

 

Back to top button
error: