KeralaNEWS

ജെസ്‌ന കേസ് അന്വേഷിക്കാൻ കേരള പോലീസിന് കഴിയും: മുൻ പത്തനംതിട്ട എസ്പി കെ.ജി സൈമണ്‍

പത്തനംതിട്ട: ജെസ്‌ന കേസ് അന്വേഷിച്ചു തെളിയിക്കാൻ കേരള പോലീസിന് കഴിയുമെന്ന് മുൻ പത്തനംതിട്ട എസ്പി കെ.ജി സൈമണ്‍.

കേസ് ക്രൈംബ്രാഞ്ചിന്  കൈമാറണം എന്നാണ് എൻ്റെ അഭിപ്രായം. നമ്മുടെ ഓഫീസർമാർ കണ്ടെത്തുമെന്ന് വിശ്വാസമുണ്ട്. കാരണം കേരള പോലീസിലെ ടീം വർക്ക് അത്ര മികച്ചതാണ്. ഓരോ കേസും അന്വേഷിക്കുന്നത് പോലീസ് ഉദ്യോഗസ്ഥർ അത്രയും ശ്രമവും ത്യാഗവും ചെയ്തിട്ടാണ്. ഇത് ആരും അറിയുന്നില്ല- അദ്ദേഹം പറഞ്ഞു.

ചില കാര്യങ്ങളില്‍  ഉത്തരം ലഭിക്കേണ്ടതുണ്ട്. അതിന് വേണ്ടിയാണ് ശ്രമിക്കുന്നത്. അതിന് ചിലപ്പോള്‍ ദൈർഘ്യം എടുത്തേക്കാം. പക്ഷേ ജെസ്നയ്ക്ക് നീതി കിട്ടുക എന്നത് ഉറപ്പായും സംഭവിക്കേണ്ട കാര്യമാണ്. ഒരാള്‍ ഒറ്റയ്ക്കാണ് ഒരു കുറ്റകൃത്യം ചെയ്തതെങ്കില്‍ അത് തെളിയിക്കാൻ പ്രയാസമാണ്. കൂട്ടാളി ഉണ്ടെങ്കില്‍ വേഗത്തില്‍ കണ്ടെത്താനാവും. ഇവിടെ എന്താണ് സംഭവിച്ചത്. ആ കുട്ടി സ്വയം ഇറങ്ങിപ്പോയി. ആരും കാണരുതെന്ന് ആഗ്രഹത്തിലാണ് പോയത്. ആരുടെയും സഹായം ലഭിച്ചിട്ടില്ല എന്ന് ഉറപ്പാണ്. അങ്ങനെയൊരു കേസ് തെളിയിക്കുക ബുദ്ധിമുട്ടാണ്. ചില സംശയങ്ങള്‍ ഇപ്പോഴും ബാക്കിയുണ്ട്- സൈമണ്‍ പറയുന്നു.

Signature-ad

ഇതിനിടയിൽ കേസ് സിബിഐക്ക് കൈമാറി.അവർക്കും കേരള പോലീസ് കണ്ടെത്തിയതിന്റെ അപ്പുറത്തേക്ക് കടക്കാനായിട്ടില്ല.കേരള പോലീസ് കേസ് തിരിച്ചെടുക്കണമെന്നും അങ്ങനെ ചെയ്യാൻ നിയമം അനുവദിക്കുന്നുണ്ടെന്നും സൈമണ്‍ പറയുന്നു.

 കൂടത്തായി കേസ്,ചങ്ങനാശ്ശേരി മഹാദേവൻ കൊലക്കേസ്, മിഥില മോഹൻ കൊലക്കേസ് അങ്ങനെ പല കേസുകളും  തെളിയിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് മുൻ എസ്പിയായ കെ.ജി സൈമണ്‍.

കോട്ടയം – പത്തനംതിട്ട ജില്ലകളുടെ അതിർത്തിയായ മുക്കൂട്ടുതറ കണ്ണിമലയിൽ നിന്നും ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന പറഞ്ഞിറങ്ങിയ ജെസ്നയെ 2018 മാർച്ച് 22 നാണ് കാണാതാകുന്നത്. ലോക്കൽ പൊലീസും പ്രത്യേക സംഘവും ക്രൈം ബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് ഹൈക്കോടതി നിർദ്ദേശ പ്രകാരം സിബിഐ കേസ് ഏറ്റെടുത്തത്. 2021 ഫെബ്രുവരിൽ കേസേറ്റെടുത്ത സിബിഐക്കും ജെസ്ന എവിടെയെന്ന കണ്ടെന്നായില്ല. മതപരിവർത്തന കേന്ദ്രങ്ങളിലടക്കം സംസ്ഥാനത്തനകത്തും പുറത്തും അന്വേഷണം നടത്തിയെങ്കിലും ഒരു തെളിവുമുണ്ടായില്ല.

Back to top button
error: