ഇന്ന് രാവിലെയായിരുന്നു സംഭവം.രാവിലെ 6.30 ന് കായംകുളത്ത് കൃത്യസമയത്ത് എത്തിയ ട്രെയിൻ കരുനാഗപ്പള്ളിയില്‍ വന്നപ്പോള്‍ ഒരു മണിക്കൂറിലധികം നിർത്തിയിട്ടു. തുടർന്ന് കോട്ടയം – കൊല്ലം പാസഞ്ചർ അടക്കം രണ്ട് ട്രെയിനുകള്‍ കടത്തി വിട്ട ശേഷമാണ് ജയന്തി കരുനാഗപ്പള്ളിയില്‍ നിന്ന് പുറപ്പെട്ടത്. തുടർന്ന് പെരിനാട് എത്തിയപ്പോഴും ജയന്തി ജനത പിടിച്ചിട്ട ശേഷം ശേഷം ഇന്‍റർസിറ്റി എക്സ്പ്രസ് കടത്തി വിട്ടു.
ഇതോടെയാണ് ജയന്തിയിലെ യാത്രക്കാർ പ്രതിഷേധവുമായി സ്റ്റേഷൻ മാസ്റ്ററുടെയും ലോക്കോ പൈലറ്റിന്‍റെയും മുന്നില്‍ എത്തിയത്. പ്രതിഷേധം കൈയേറ്റത്തിന്റെ വക്കോളം എത്തുകയും ചെയ്തു.ചിലർ റെയിൽപാളത്തിൽ ഇറങ്ങി നിന്നും പ്രതിഷേധിച്ചു.
എസ്‌എസ്‌എല്‍സി പരീക്ഷാ ഡ്യൂട്ടിക്ക് വർക്കലയിലും കടയ്ക്കാവൂരും പോകേണ്ട നിരവധി പേർ ജയന്തിയിലെ യാത്രക്കാരായിരുന്നു.തുടർന്ന് റയിൽവെ പോലീസെത്തി ഇവരെ ഒഴുപ്പിക്കുകയായിരുന്നു.
പാതയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ട്രെയിൻ വൈകുന്നതെന്ന് റയിൽവെ അധികൃതർ അറിയിച്ചു.എന്നാൽ വന്ദേഭാരത് അടക്കമുള്ള ട്രെയിനുകൾ കൃത്യസമയത്ത് ഓടുന്നതെങ്ങനെയെന്ന് യാത്രക്കാർ ചോദിക്കുന്നു.