KeralaNEWS

ഇരു ബൈക്കുകളിലായി മത്സരയോട്ടം; ബസിനടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം; അപകടത്തില്‍ ബസിന്‍റെ റേഡിയേറ്റർ വരെ തകർന്നുതരിപ്പണമായി 

കൊച്ചി: ബൈക്കുകള്‍ തമ്മിലുള്ള മത്സര ഓട്ടത്തിനിടെ എതിർദിശയില്‍ നിന്ന് വന്ന ബസിനടിയിലേക്ക് ഡ്യൂക്ക് ബൈക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം.

ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.വേങ്ങൂർ സ്വദേശി അമലാണ് മരിച്ചത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് അമലിനെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Signature-ad

പട്ടിമറ്റം റോഡില്‍ അല്ലപ്ര മാർബിള്‍ ജംഗ്ഷനില്‍ ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടം. രണ്ട് ബൈക്കുകളിലായി യുവാക്കള്‍ മത്സരബുദ്ധിയോടെ ഓടിക്കുമ്ബോഴാണ് അപകടമുണ്ടായത്.

പട്ടിമറ്റം ഭാഗത്ത് നിന്ന് പെരുമ്ബാവൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിനടിയിലേക്ക് ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ ബസിന്‍റെ റേഡിയേറ്റർ വരെ തകർന്നുപോയി.

Back to top button
error: