Month: March 2024

  • Kerala

    കലാമണ്ഡലം സത്യഭാമയ്ക്ക് പിന്തുണയുമായി അഡ്വക്കറ്റ് സംഗീത ലക്ഷ്മണ

    പ്രശസ്ത നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർ എല്‍ വി രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തില്‍ രൂക്ഷ വിമർശനങ്ങളാണ് നാടെങ്ങും ഉയരുന്നത്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കലയില്‍ പോലും നിറവും ജാതിയുമൊക്കെ കൊണ്ടുവന്ന് കലാരംഗത്തെ മലിനമാക്കുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് സോഷ്യല്‍ മീഡിയയുടെ പക്ഷവും. ഇപ്പോളിതാ സത്യഭാമയ്ക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് അഡ്വക്കറ്റ് സംഗീത ലക്ഷ്മണ. സത്യഭാമ ടീച്ചർ വെറും പൊളിയല്ല സൂസൂസൂസൂപ്പർ പൊളി എന്നാണവർ പറയുന്നത്. അവരുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: സത്യഭാമ ടീച്ചർ വെറും പൊളിയല്ല സൂസൂസൂസൂപ്പർ പൊളി! വലിഞ്ഞുകയറി ചെന്ന മാധ്യമപ്പടയുടെ ഊളചോദ്യങ്ങള്‍ക്കും മൗഢ്യദാർഷ്ഠ്യത്തിനും മുന്നില്‍ അണുവിണ അടി പതറാതെ, സമചിത്തത കൈവെടിയാതെ, മാധ്യമകൂട്ടം അർഹിക്കുന്ന അവജ്ഞ പ്രകടമാക്കി കൊണ്ടു തന്നെ കലാമണ്ഡലം സത്യഭാമ സംസാരിക്കുന്നത് കണ്ടിട്ട് രോമാഞ്ചമാണ് അനുഭവപ്പെട്ടത് എനിക്ക്. ഇതാണ് പെണ്ണ്, ഉശിരുള്ള, ജ്ഞാനിയായ, സുന്ദരി പെണ്ണ്! നാട്യശാസ്ത്രം തിയറിയും പ്രക്ടിക്കലും അരയും മെയ്യും മുറുക്കി പഠിച്ച നർത്തകി, നൃത്തം പഠിപ്പിച്ച്‌ ജീവിതമാർഗ്ഗം ഉണ്ടാക്കിയ…

    Read More »
  • Kerala

    മലയാളി ജവാൻ മരിച്ചത് പരേഡ് ഗ്രൗണ്ടില്‍ ഓടുന്നതിനിടെ; ഒരു മാസത്തിനുള്ളിൽ മരിച്ചത്  മലയാളികളായ മൂന്ന് സൈനികർ

    തിരുവനന്തപുരം: പരിശീലനത്തിനിടെ മലയാളി ജവാൻ കുഴഞ്ഞുവീണ് മരിച്ചു.ജമ്മുകശ്മീരിലെ കുപ്വാരയിലാണ് സംഭവം.  തിരുവനന്തപുരം കരമന സ്വദേശിയായ സി.ആർ.പി.എഫ്.ജവാൻ ജെ.ശ്രീജിത്ത്(33) ആണ് മരിച്ചത്. കരമന കീഴാറന്നൂർ കുന്നുംപുറം വീട്ടില്‍ ജയകുമാർ- ഗിരിജ ദമ്ബതിമാരുടെ മകനാണ്. വ്യാഴാഴ്ച രാവിലെ ക്യാമ്ബിലെ പരേഡ് ഗ്രൗണ്ടില്‍ ഓടൂന്നതിനിടെ ശ്രീജിത്ത് കുഴഞ്ഞുവീഴുകയായിരുന്നു. യൂണിറ്റിലെ മെഡിക്കല്‍ സംഘം പരിശോധന നടത്തി കുപ്വാരയിലെ സബ് ഡിവിഷണല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണ് വീട്ടുകാർക്കു ലഭിച്ച വിവരം.2010ലാണ് ശ്രീജിത്ത് ജോലിയില്‍ പ്രവേശിച്ചത്. ഭാര്യ: രേണുക. മക്കള്‍: ഋത്വിക് റോഷൻ, ഹാർത്തിക് കൃഷ്ണ. കഴിഞ്ഞ ദിവസം മലയാളി ജവാൻ മുംബൈയിൽ തീവണ്ടി അപകടത്തില്‍ മരിച്ചിരുന്നു.കൊല്ലം താഴത്തുകുളക്കട സുദർശനത്തില്‍ എസ്.അഖില്‍ബാബുവാണ് മരിച്ചത്. ചെന്നൈയിൽ നിന്നും പുതിയ ജോലിസ്ഥലമായ ലഡാക്കിലെ യൂണിറ്റിലേക്ക് മടങ്ങവേ കഴിഞ്ഞ ഞായറാഴ്ച രാവിലെ 11.40-ന് മഹാരാഷ്ട്രയിലെ നവി മുംബൈ പൻവേല്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചായിരുന്നു അഖില്‍ ബാബുവിന് അപകടം സംഭവിച്ചത്. പുറത്തിറങ്ങിയ അഖില്‍ബാബു തിരികെ കയറുന്നതിനിടെ കാല്‍വഴുതി ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയില്‍ വീഴുകയായിരുന്നു. ഇതിന് പുറമെ മാർച്ച് 12…

    Read More »
  • Kerala

    സുരേഷ് ഗോപി ക്ഷണിച്ച നൃത്തപരിപാടിക്കില്ലെന്ന് കലാഭവന്‍ മണിയുടെ സഹോദരൻ രാമകൃഷ്ണന്‍

    പാലക്കാട്: മോഹിനിയാട്ടം അവതരിപ്പിക്കാനുള്ള സുരേഷ് ഗോപിയുടെ ക്ഷണം നിരസിച്ച്‌ നർത്തകന്‍ ആർഎല്‍വി രാമകൃഷ്ണൻ. പാലക്കാട്‌ വിക്ടോറിയ കോളജില്‍ കോളജ് ഡേ ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം. കൊല്ലം ഭരണിക്കാവ് ക്ഷേത്രത്തില്‍ മോഹിനിയാട്ടം അവതരിപ്പിക്കാനാണ് ആർഎല്‍വി രാമകൃഷ്ണനെ സുരേഷ് ഗോപി ക്ഷണിച്ചത്. കറുത്ത നിറത്തിന്റെ പേരില്‍ നര്‍ത്തകി സത്യഭാമ രാമകൃഷ്ണനെ അവഹേളിച്ചതിനെ തുടര്‍ന്നാണ് സുരേഷ് ഗോപി രാമകൃഷ്ണനെ നൃത്തം അവതരിപ്പിക്കാന്‍ ക്ഷണിച്ചത്. പ്രതിഫലം നല്‍കിയാണ് പരിപാടിക്കു വിളിക്കുന്നതെന്നും വിവാദത്തില്‍ കക്ഷിചേരാനില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. അതേസമയം വേദി നല്‍കാമെന്ന്‍ പറഞ്ഞ സുരേഷ് ഗോപിക്ക് രാമകൃഷ്ണൻ നന്ദി പറഞ്ഞു. കറുത്ത നിറമുള്ള ആളുകള്‍ മോഹിനിയാട്ടം കളിക്കരുതെന്നും കാക്കയുടെ നിറമുള്ള നർത്തകനെ പെറ്റ തള്ള പോലും സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞത് വിവാദമായിരുന്നു.

    Read More »
  • Kerala

    സ്ത്രീധനം പോര; മകന്റെ ഭാര്യയുടെ പരാതിയിൽ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ നേരത്തെ തന്നെ  പൊലീസ് കേസ് 

    തിരുവനന്തപുരം: കലാമണ്ഡലം സത്യഭാമയ്ക്ക് വിനയായി സ്ത്രീധന പീഡന കേസും. മകന്റെ ഭാര്യയുടെ പരാതിയില്‍ 2022-ലാണ് സത്യഭാമയ്‌ക്കെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. 2022 സെപ്റ്റംബറിലായിരുന്നു സത്യഭാമയുടെ മകൻ അനൂപുമായി പരാതിക്കാരി വിവാഹം കഴിച്ചത്. ഇതിന് ശേഷം ക്രൂരമായ സ്ത്രീധന പീഡനമാണ് നടന്നതെന്ന് പരാതിയില്‍ പറയുന്നു. സ്ത്രീധനമായി നല്‍കിയ 35 പവൻ പോരെന്നും 10 ലക്ഷം രൂപ ഇനിയും വേണമെന്നുമായിരുന്നു സത്യഭാമയുടെ ആവശ്യം.  സ്ത്രീധനമായി നല്‍കിയ 35 പവൻ സത്യഭാമ ഊരിവാങ്ങിയെന്നും ആരോപണമുണ്ട്. ഭാര്യയുടെ പേരിലുള്ള വീടും സ്ഥലവും അനൂപിന്റെ പേരില്‍ എഴുതി നല്‍കിയ ശേഷം ഇനി തിരിച്ചുവന്നാല്‍ മതിയെന്ന് പറഞ്ഞ് സത്യഭാമ കുട്ടിയെ സ്വന്തം വീട്ടിലേയ്ക്ക് പറഞ്ഞയക്കുകയായിരുന്നു. ഒക്ടോബറില്‍ യുവതിയും മാതാപിതാക്കളും സത്യഭാമയുടെ വീട്ടില്‍ ചെന്നപ്പോള്‍, സത്യഭാമ മകന്റെ ഭാര്യയുടെ താലി വലിച്ച്‌ പൊട്ടിച്ചെന്നും മുഖത്ത് ഇടിച്ചെന്നും തുടർന്ന് നിലത്ത് തള്ളിയിട്ടെന്നും പരാതിയില്‍ പറയുന്നു. ഇത് തടയാൻ ശ്രമിച്ച മാതാപിതാക്കളെ ആക്രമിച്ചെന്നും ആരോപണമുണ്ട്. തുടർന്നാണ് നവംബറില്‍ പൊലീസില്‍ പരാതി നല്‍കുന്നത്. ഇതിന്റെ…

    Read More »
  • India

    നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന് തൊഴിലാളി മരിച്ചു

    നിർമാണം നടന്നുവരികയായിരുന്ന പാലം തകർന്ന് തൊഴിലാളി മരിച്ചു. ഒൻപതു പേർക്ക് പരിക്കേറ്റു.ബിഹാറിലെ സുപോള്‍ ജില്ലയില്‍ കോശി നദിക്ക് കുറുകെ നിർമിച്ച പാലത്തിന്‍റെ ഒരു ഭാഗമാണ് തകർന്നുവീണത്. തകർന്നുവീണ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ 10 തൊഴിലാളികളാണ് കുടുങ്ങിയത്. ഇവരെ പുറത്തെത്തിച്ചെങ്കിലും ആശുപത്രിയിലേക്കുള്ള വഴിയില്‍ ഒരാള്‍ മരിക്കുകയായിരുന്നു.  ഭേജയെയും മധുബനിയെയും ബന്ധിപ്പിച്ച്‌ 10.2 കിലോമീറ്റർ നീളത്തിലാണ് പാലം നിർമിക്കുന്നത്.പാലത്തിന് 171 തൂണുകളാണുള്ളത്.ഇതില്‍ 153നും 154നും ഇടയിലുള്ള തൂണുകളെ ബന്ധിപ്പിച്ച സ്പാനാണ് തകർന്നുവീണത്.  ദേശീയപാതാ അഥോറിറ്റിയാണ് പാലത്തിന്‍റെ നിർമാണം നടത്തുന്നത്.സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

    Read More »
  • India

    ഇസ്ലാമിനെതിരെ മാത്രമല്ല, രഹസ്യമായി ക്രൈസ്തവ വേട്ടയും; രാജ്യത്ത് ക്രൈസ്തവര്‍ക്കുനേരെ 75 ദിവസത്തിനിടെ 161 അക്രമങ്ങള്‍

    ന്യൂഡൽഹി: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്കുനേരേ നടക്കുന്ന അക്രമസംഭവങ്ങള്‍ക്ക് കുറവില്ല.കഴിഞ്ഞ രണ്ടര മാസത്തിനിടെ 161 അക്രമങ്ങളാണ് ക്രൈസ്തവര്‍ക്കും ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കും നേരേ ഉണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ശേഖരിച്ച കണക്കുകള്‍ പ്രകാരം ജനുവരിയിലാണ് ഏറ്റവുമധികം അക്രമസംഭവങ്ങള്‍ ഉണ്ടായത്- 70 എണ്ണം. ഫെബ്രുവരിയില്‍ 29ഉം മാര്‍ച്ചില്‍ (15 വരെ) 29ഉം അക്രമങ്ങള്‍ ഉണ്ടായി. ഛത്തീസ്ഗഡില്‍ മാത്രം ഇക്കാലയളവിലുണ്ടായത് 47 അക്രമങ്ങള്‍. മരിച്ച ക്രൈസ്തവവിശ്വാസികളെ മതാചാരപ്രകാരം സംസ്‌കരിക്കാൻ അനുവദിക്കാത്ത സംഭവങ്ങളും ഇവിടെ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശില്‍ 36 അക്രമസംഭവങ്ങള്‍ ഇക്കാലയളവിലുണ്ടായി. മധ്യപ്രദേശ് -14, ഹരിയാന -10, രാജസ്ഥാന്‍ -ഒന്പത്, ജാര്‍ഖണ്ഡ് – എട്ട്, പഞ്ചാബ്, ആന്ധ്രാപ്രദേശ് – ആറു വീതം, ഗുജറാത്ത്, ബിഹാര്‍- മൂന്നു വീതം എന്നിങ്ങനെയാണ് അക്രമസംഭവങ്ങളുടെ കണക്കുകള്‍. ദക്ഷിണേന്ത്യയിലും ക്രൈസ്തവര്‍ക്കുനേരേ അക്രമങ്ങള്‍ ഉണ്ടായെന്നതും ശ്രദ്ധേയമാണ്. കര്‍ണാടകയില്‍ രണ്ടര മാസത്തിനിടെ എട്ട് അക്രമസംഭവങ്ങളുണ്ടായി. തെലുങ്കാനയിലും തമിഴ്‌നാട്ടിലും ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടു. മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച്‌ 122 ക്രൈസ്തവര്‍ ജനുവരി-മാര്‍ച്ച്‌ കാലയളവില്‍…

    Read More »
  • NEWS

    ഒടുവിൽ സുരേഷ് ഗോപി സമ്മതിച്ചു: പത്മശ്രീ അവാർഡിന് സഹായം അഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി തന്നെ ബന്ധപ്പെട്ടിരുന്നു

         കലാമണ്ഡലം ഗോപിയുടെ പത്മ അവാർഡ് വിവാദങ്ങളിൽ പ്രതികരണവുമായി നടൻ സുരേഷ് ഗോപി. പത്മശ്രീ അവാർഡിന് സഹായം അഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി തന്നെ ബന്ധപ്പെട്ടിരുന്നു. 2015 വരെ അവാർഡ് നിർണയത്തിൽ പല അഴിമതിയും നടന്നിട്ടുണ്ട്. അതിനാൽ തനിക്ക് ഇടപെടാൻ കഴിയില്ലെന്നും സെൽഫ് അഫിഡവിറ്റ് നൽകാനും നിർദ്ദേശിച്ചു. താൻ ഇതുവരെയും അത് പുറത്തു പറയാതിരുന്നത്  കലാമണ്ഡലം ഗോപിയെയും കുടുംബത്തെയും മാനിച്ചാണ്. കലാമണ്ഡലം ഗോപി തന്നെ എല്ലാം വെളിപ്പെടുത്തിയതിൽ സന്തോഷം. വീട്ടിലെത്തി അദ്ദേഹത്തെകാണില്ല കലാമണ്ഡലം ഗോപിക്ക് ചില രാഷ്ട്രീയ ബാധ്യതകൾ ഉണ്ട്. ആ രാഷ്ട്രീയ ബാധ്യതകൾ ഓർത്താണ് വീട്ടിലേക്കുള്ള സന്ദർശനം ഒഴിവാക്കുന്നത്. താൻ സ്വന്തം ഇഷ്ടപ്രകാരം ഒരു സന്ദർശനവും നടത്തിയിട്ടില്ല. കരുണാകരന്റെ ബന്ധുവീട്ടിലേക്ക് പോയതുപോലും ക്ഷണം സ്വീകരിച്ച് ആണെന്നും അദ്ദേഹം പറഞ്ഞു. പദ്മ പുരസ്‌കാരം വാങ്ങി തരുമോ എന്ന് സുരേഷ് ഗോപിയോട് അങ്ങോട്ടാണ് ചോദിച്ചതെന്ന് കലാമണ്ഡലം ഗോപി നേരത്ത തന്നെ വ്യക്തമാക്കിയിരുന്നു. അത് തന്നെക്കൊണ്ട് സാധിക്കുന്ന കാര്യമല്ലെന്ന് സുരേഷ് ഗോപി അന്നു തന്നെ…

    Read More »
  • NEWS

    മനുഷ്യൻ യന്ത്രമായി മാറുന്നു, പരസ്പരം സംസാരിച്ചും ചിരിച്ചും ജീവിച്ചാൽ നഷ്ടപ്പെട്ട ഉല്ലാസം തിരിച്ചു വരും

    വെളിച്ചം        ലോകത്ത് സന്തോഷത്തില്‍ ജീവിക്കുന്ന ഏഴാമത്തെ രാജ്യമാണ് സ്വീഡൻ. അവർക്ക് ഈ പദവി ലഭിച്ചത് 2023 ലാണ്. തങ്ങള്‍ക്ക് ഈ 7-ാം സ്ഥാനം പോരാ എന്ന് സ്വീഡനിലെ ലുലോ എന്ന നഗരം തീരുമാനിച്ചു. ഏകദേശം 80,000 പേരാണ് അവിടെ താമസിക്കുന്നത്. പൊതുവെ നല്ല ആളുകളാണ് അവിടെയുള്ളത്. പക്ഷേ അവര്‍ തമ്മില്‍ മിണ്ടാട്ടം കുറയുന്നു എന്ന കാര്യം അവിടുത്തെ ഗവണ്‍മെന്റ് കണ്ടുപിടിച്ചു. തങ്ങളുടെ ജനങ്ങള്‍ക്ക് മുഖപ്രസാദം തീരെയില്ല. നഗരത്തിന്റെ മുഖം തെളിയാന്‍ എന്തുചെയ്യണം എന്നായി അവരുടെ ആലോചന. അതിനൊരു കമ്മിറ്റിയെയും അവര്‍ ഏര്‍പ്പാടാക്കി. മിണ്ടീം പറഞ്ഞും കഴിയുകയാണ് അതിനുള്ള പോംവഴി എന്ന എന്ന തിരിച്ചറിവില്‍ അവരെത്തി. ആരെക്കൊണ്ടെങ്കിലും ‘ഹായ്’ പറയിക്കുക. അതാണ് ‘ലുലോ’ കണ്ടുപിടിച്ച പരിഹാരം. ഈ സന്ദേശം നഗരമാകെ പരത്താന്‍ ഒരു വീഡിയോ സന്ദേശവും അവര്‍ പുറത്തിറക്കി. അതെ ഒരു ‘ഹായ് ‘ പറയുന്നതും ചിരിക്കുന്നതും മിണ്ടുന്നതുമെല്ലാം നമുക്ക് വളരെയധികം ഗുണം ചെയ്യും എന്ന് ശാസ്ത്രം പറയുന്നു.…

    Read More »
  • Kerala

    മഞ്ചേശ്വരത്ത് വർക് ഷോപ് ജീവനക്കാരനായ യുവാവ് സർവീസ് വയറിൽ നിന്നും വൈദ്യുതാഘാതമേറ്റ് മരിച്ചു

         വർക്ക് ഷോപ്പ് ജീവനക്കാരനായ യുവാവ് സർവീസ് വയറിൽ നിന്നും വൈദ്യുതാഘാതമേറ്റ് മരിച്ചു. മഞ്ചേശ്വരം ഹൊസങ്കടി അംഗടിപദവില്‍ അശോകന്‍ – കലാവതി ദമ്പതികളുടെ മകന്‍ പ്രജുൽ (25) ആണ് മരിച്ചത്. വർക്ക്ഷോപ്പിലെ സര്‍വീസ് വയറില്‍ നിന്നുമാണ് ഷോക്കേറ്റത്. ഉടൻ ഉപ്പളയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് (വെള്ളി) ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് സംഭവം. മൃതദേഹം മംഗല്‍പാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം നടപടികള്‍ക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മഞ്ചേശ്വരം പൊലീസ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    സുസ്മിത എന്ന എൽ.പി സ്കൂൾ അദ്ധ്യാപികയ്ക്ക് ഒരു സല്യൂട്ട്, ടീച്ചർ നടപ്പിലാക്കിയ ‘സംയുക്ത ഡയറി’ സംസ്ഥാനമാകെ സൂപ്പർ ഹിറ്റ്

       വടകര: ദൈനംദിന അനുഭവങ്ങൾ വിദ്യാർത്ഥികൾ പെൻസിൽ കൊണ്ട് ഡയറിയിൽ എഴുതുന്നു. അവർക്കറിയാത്ത അക്ഷരങ്ങളും ചിഹ്നങ്ങളുമൊക്കെ രക്ഷിതാക്കൾ പേന കൊണ്ടെഴുതി പൂരിപ്പിക്കുന്നു. രക്ഷിതാക്കൾക്ക് കഴിയാത്തതുണ്ടെങ്കിൽ പിറ്റേ ദിവസം ടീച്ചർ സഹായിക്കുന്നു. അങ്ങനെ സ്വകാര്യ ഡയറി സംയുക്ത ഡയറിയായി അക്ഷര, ഭാഷാപഠനം രസകരമായി നടക്കുന്നു. വടകര സബ്ജില്ലയിലെ പാലയാട് എൽ. പി സ്ക്കുൾ ഒന്നാം ക്ലാസ് അധ്യാപികയായ സുസ്മിത തുടങ്ങിവെച്ചത് കേരളം ഏറ്റെടുക്കുകയായിരുന്നു. സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും അവധിക്കാല അദ്ധ്യാപക പരിശീലനത്തിലൂടെ സംയുക്ത ഡയറി സംസ്ഥാനത്താകെ ഈ വർഷം നടപ്പാക്കിയിരുന്നു. ഇതെത്ര മാത്രം വലിയ വിജയമായി എന്ന് തെളിയിക്കുന്നതായിരുന്നു കോഴിക്കോട്ട് നടന്ന ‘ഒന്നാന്തരം ഒന്ന്’ എന്ന പരിപാടി. നൂറിലധികം സ്കൂളിൽ നിന്നുള്ള അധ്യാപകരാണ് അവരുടെ കുട്ടികളുടെ ഡയറിയുമായി പരിപാടിക്കെത്തിയത്. തുടക്കമാസങ്ങളിൽ പെൻസിലെഴുത്തുകൾ കുറവും പേനയെഴുത്തുകൾ കൂടുതലുമായിരുന്നെങ്കിൽ അധ്യയന വർഷം അവസാനമാവുമ്പോഴേക്കും അത് നേർവിപരീതമായി മാറുന്നതിൻ്റെ നേർക്കാഴ്ചകളായിരുന്നു എല്ലാ ഡയറികളും. 25 ഓളം ഒന്നാം ക്ലാസുകാരും വന്നിരുന്നു തത്സമയ പെർഫോമൻസ് കാഴ്ചവെക്കാൻ ! സ്കൂളിൽ…

    Read More »
Back to top button
error: