Month: March 2024
-
Local
രണ്ടിലയുടെ പച്ചപ്പില്‍ എല്‍ഡിഎഫ്; എന്നും ഒരേ ചിഹ്‌നത്തില്‍ ചാഴികാടന്‍
കോട്ടയം: എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ രണ്ടിലയുടെ പച്ചപ്പും. വികസനമുന്നേറ്റത്തിലൂടെ മണ്ഡലം നിറഞ്ഞുനില്‍ക്കുന്ന തോമസ് ചാഴികാടന്‍ ചിഹ്നം ഉപയോഗപ്പെടുത്തി പ്രചരണരംഗം കീഴടക്കുമ്പോള്‍ എതിരാളികള്‍ ചിഹ്നത്തിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ്. തോമസ് ചാഴികാടന്റെ പ്രചരണസാമഗ്രികളിലെല്ലാം രണ്ടില ചിഹ്നം ആദ്യം മുതല്‍തന്നെ ഉള്‍പ്പെടുത്തിയിരുന്നു. ചുവരെഴുത്തിലും പോസ്റ്ററുകളിലും സാമൂഹിക മാധ്യമങ്ങളിലുമൊക്കെ രണ്ടില തളിര്‍ത്ത് നില്‍ക്കുകയാണ്. എന്നാല്‍ മണ്ഡലത്തിലെ യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ചിഹ്നം തേടിയുള്ള കാത്തിരിപ്പ് തുടരുകയാണ്. രണ്ട് സ്ഥാനാര്‍ത്ഥികളുടേയും കാത്തിരിപ്പ് നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കല്‍ വരെ നീളും. ചിഹ്നത്തിന്റെ അഭാവം മൂലം ചുവരെഴുത്തുകളും പോസ്റ്ററുകളും കൊഴുപ്പിക്കാന്‍ യുഡിഎഫിനും എന്‍ഡിഎയ്ക്കും കഴിഞ്ഞിട്ടില്ല. രണ്ടിലയോടുള്ള വൈകാരിക ബന്ധവും പരിചയവും എല്‍ഡിഎഫ് നന്നായി പ്രയോജനപ്പെടുത്തുന്നുണ്ട്. ലോകസഭ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ എല്ലാ മത്സരങ്ങളിലും രണ്ടിലയില്‍ ചിഹ്നത്തില്‍ മാത്രമാണ് തോമസ് ചാഴികാടന്‍ മത്സരിച്ചിട്ടുള്ളതെന്നതും വലിയ പ്രത്യേകതയാണ്. എതിരാളികള്‍ക്ക് ഈ അവകാശവാദത്തിന് അര്‍ഹതയില്ലെന്നതും എല്‍ഡിഎഫിന് നേട്ടമാണ്. 1991, 1996, 2001, 2006 വര്‍ഷങ്ങളില്‍ ഏറ്റുമാനൂരില്‍ നിന്ന് നിയമസഭാംഗമായും 2019ല്‍ കോട്ടയത്ത് നിന്ന്…
Read More » -
Kerala
മലയാള മനോരമയ്ക്ക് തിരിച്ചടി, ഇ പി ജയരാജൻ്റെ ഭാര്യ പി.കെ ഇന്ദിരയുടെ മാനനഷ്ടക്കേസിൽ നഷ്ടപരിഹാരമായി1010000 രൂപ നൽകാൻ കോടതി
ഇ പി ജയരാജൻ്റെ ഭാര്യ പി കെ ഇന്ദിര നൽകിയ മാനനഷ്ടക്കേസിൽ മലയാള മനോരമ ദിനപത്രത്തിന് തിരിച്ചടി. നഷ്ടപരിഹാരമായി1010000 രൂപ നൽകാൻ കോടതി ഉത്തരവിട്ടു. കണ്ണൂർ സബ് കോടതിയാണ് വിധി പറഞ്ഞത്. സ്വപ്നാ സുരേഷിന്റെ സ്വര്‍ണക്കടത്ത് ആരോപണമുയര്‍ന്ന ഘട്ടത്തില്‍ ജില്ലാ സഹകരണ ബാങ്ക് ലോക്കറുമായി ബന്ധപ്പെട്ട് മനോരമ പത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്കെതിരെയാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര മാനനഷ്ട കേസ് നൽകിയത്. മനോരമ ദിനപത്രത്തിന്റെ ചീഫ് എഡിറ്റര്‍, റിപ്പോർട്ടര്‍ തുടങ്ങിയവരാണ് എതിര്‍ കക്ഷികള്‍. കോവിഡ് ലോക് ഡൗണ്‍ കാലത്ത് ഇന്ദിര ബാങ്കിലെത്തി ലോക്കര്‍ തുറന്ന് സ്വര്‍ണാഭരണങ്ങള്‍ എടുത്തു കൊണ്ടുപോയി എന്നായിരുന്നു 2020 സപ്തംബര്‍ 14 ന് പ്രസിദ്ധീകരിച്ച വാര്‍ത്തയിലെ ആരോപണം. ഈ ഘട്ടത്തിലായിരുന്നു സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വര്‍ണക്കടത്ത് ആരോപണമുന്നയിച്ചത്. ഈ ആരോപണവുമായി ഇ പി ജയരാജന്റെ ഭാര്യയേയും ബന്ധപ്പെടുത്തിയായിരുന്നു വാര്‍ത്ത. ഏറെ രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കിയ വാര്‍ത്തയ്ക്കെതിരെ മുന്‍ജില്ലാ ബാങ്ക്…
Read More » -
Kerala
വ്യാജ പ്രചരണം: ബിജെപി, ഡിവൈഎഫ്ഐ നേതാക്കൾക്ക് കൊടിക്കുന്നിൽ സുരേഷിൻ്റെ വക്കീൽ നോട്ടീസ്
മാവേലിക്കരയിൽ നിന്നുള്ള പാർലമെൻ്റ് അംഗമായ താൻ എം.പി ഫണ്ട് വിനിയോഗിച്ചില്ലെന്ന വ്യാജ പ്രചരണം നടത്തിയ ബിജെപി,ഡിവൈഎഫ്ഐ, എഐവൈഎഫ് നേതാക്കൾക്കെതിരെ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ വക്കീൽ നോട്ടീസ്. കഴിഞ്ഞ അഞ്ചുവർഷം എംപി ഫണ്ട് ആയി 17 കോടി രൂപയാണ് ലഭിച്ചത്. പുനർന്യാസത്തുകയായി 4.72കോടി രൂപയും പലിശ ഇനത്തിൽ 39.12 ലക്ഷം രൂപയും ലഭിച്ചിരുന്നു.മുഴുവൻ തുകയും മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചിട്ടുള്ളതാണ്. ഈ സത്യം അറിയാവുന്ന എതിർകക്ഷികൾ ബോധപൂർവ്വം അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടത്തിയിട്ടുള്ളത്. നോട്ടീസ് കൈപ്പറ്റി മൂന്ന് ദിവസത്തിനകം പരാമർശങ്ങൾ പിൻവലിച്ച് പരസ്യമായി ഖേദപ്രകടനം നടത്തിയില്ലെങ്കിൽ സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കുന്നതാണെന്ന് അഡ്വ.വി.ആർ സോജി മുഖേന അയച്ച നോട്ടീസിൽ പറയുന്നു.
Read More » -
Kerala
കൊടകര കുഴല്‍പ്പണക്കേസ് ; കെ സുരേന്ദ്രനെ തൊടാതെ ഇഡി
തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസിനെപ്പറ്റി അറിയില്ലെന്ന ആദായ നികുതി ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്‍റെ വാദം ശരിയല്ലെന്ന് സംസ്ഥാന പൊലീസ് വൃത്തങ്ങള്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 41 കോടി രൂപ കർണാടകയില്‍ നിന്ന് കുഴല്‍പ്പണമായി എത്തിയതായി ആദായനികുതി വകുപ്പിന് റിപ്പോർട്ട് നല്‍കിയിരുന്നെന്നും പൊലീസ് പറഞ്ഞു. മൂന്നു റിപ്പോർട്ടുകളാണ് ആദായ നികുതി വകുപ്പിന് നല്‍കിയത്. 2021 ഓഗസ്റ്റ് 8ന് നല്‍കിയ അവസാന റിപ്പോർട്ടില്‍ കുഴല്‍പ്പണ ഇടപാടിന്‍റെ മുഴുവൻ വിശദാംശങ്ങളും അറിയിച്ചിരുന്നു. 41 കോടി രൂപയാണ് കുഴല്‍പ്പണമായി കർണാടകത്തില്‍ നിന്ന് അതിർത്തി കടന്ന് കേരളത്തിലേക്ക് എത്തിയത്. അഞ്ച് സ്രോതസുകള്‍ വഴിയായിരുന്നു ഈ പണത്തിന്‍റെ വരവ്. ഇതില്‍ ഒരു സോഴ്സില്‍ നിന്നുളള പണമാണ് കൊളളയടിക്കപ്പെട്ടത്. സംഭവത്തിന് തൊട്ടുപിന്നാലെ കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ടവർ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുളളവരെ ബന്ധപ്പെട്ടിരുന്നെന്നും ആദായ നികുതി വകുപ്പിനെ അറിയിച്ചിരുന്നു. പിടികൂടിയ പണം ഇരിങ്ങാലക്കുട കോടതിയില്‍ ഹാജരാക്കിയതും കേസിന്‍റെ ഭാഗമായി രേഖാമൂലം ഇൻകം ടാക്സ് തൃശൂർ…
Read More » -
Kerala
വോട്ടർ പട്ടികയിൽ നിങ്ങളുടെ പേരുണ്ടോന്ന് ഉറപ്പിക്കാം;വോട്ടർ പട്ടികയില്‍ പേര് ചേർക്കാനുള്ള അവസാന തീയതി മാർച്ച് 25
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയില്‍ പേര് ചേർക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 25 തിങ്കളാഴ്ചയാണ്. നാല് വഴികളിലൂടെ വോട്ടർ പട്ടികയില്‍ പേര് ചേർക്കാവുന്നതാണ്.വോട്ടേഴ്‌സ് സർവീസ് പോർട്ടല്‍, വോട്ടർ ഹെല്‍പ്പ്ലൈൻ തുടങ്ങിയ മൊബൈല്‍ ആപ്ലിക്കേഷൻ വഴിയും ബൂത്ത് ലെവല്‍ ഓഫിസറെ നേരിട്ട് ബന്ധപ്പെട്ടും അക്ഷയ കേന്ദ്രം വഴിയും വോട്ടർ പട്ടികയില്‍ പേര് ചേർക്കാം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തെങ്കിലും ഇത്തവണ വോട്ടർ പട്ടികയില്‍ പേര് ഉണ്ടാകണമെന്നില്ല. വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലും ബൂത്ത് ലെവല്‍ ഓഫീസറെ സമീപിച്ചാലും വോട്ടർ പട്ടികയില്‍ പേരുണ്ടോയെന്ന് ഉറപ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് voters.eci.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. voters.eci.gov.in
Read More » -
Kerala
തന്നെ ഇഡി അകത്താക്കും എന്നൊക്കെ പ്രചരിപ്പിക്കുന്നവരോട് സഹതാപം മാത്രം : തോമസ് ഐസക്ക്
പത്തനംതിട്ട: തന്നെ ഇഡി അകത്താക്കും എന്നൊക്കെ പ്രചരിപ്പിക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂവെന്ന് പത്തനംതിട്ടയിലെ ഇടതുസ്ഥാനാര്‍ഥി ഡോ.ടി.എം. തോമസ് ഐസക്ക്. ചോദ്യം ചെയ്യാനുള്ള കാരണം പോലും കോടതിയെ ബോധിപ്പിക്കാൻ ഇഡിയ്ക്ക് കഴിഞ്ഞില്ലെന്നും പിന്നല്ലേ അറസ്റ്റെന്നും ഐസക്ക് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്: എന്നെ ഇഡി ഇപ്പോള്‍ അറസ്റ്റു ചെയ്യുമെന്നാണ് ബിജെപിക്കാർ വീടുവീടാന്തരം കയറിയിറങ്ങി പറഞ്ഞു നടക്കുന്നത്. അരവിന്ദ് കെജ്റിവാളിന്റെ ഗതിയായിരിക്കുമത്രേ എനിക്കും. നല്ല കഥയായി. എന്നെ ഇപ്പം അറസ്റ്റു ചെയ്യും, കിഫ്ബിയെ ഇടിക്കൂട്ടില്‍ കയറ്റും എന്നൊക്കെ എത്രകാലമായി കേള്‍ക്കുന്നതാണ്. ഇതുവരെ ഒന്നും നടന്നില്ല. സമൻസുകള്‍ പലത് അയച്ചു. ഞാൻ കോടതിയെ സമീപിച്ചു. അറസ്റ്റു ചെയ്യുന്നത് പോകട്ടെ, എന്നെ ചോദ്യം ചെയ്യുന്നത് എന്തിന് എന്ന ചോദ്യം കോടതി ആവർത്തിച്ചു ചോദിച്ചിട്ടു പോലും ഇഡിയ്ക്ക് മറുപടിയില്ല. ഏറ്റവും ഒടുവിലോ. ഇഡിയ്ക്കു മുന്നില്‍ ഹാജരാകണോ വേണ്ടയോ എന്ന് എനിക്കു തീരുമാനിക്കാം എന്നാണ് കോടതി വിധി. ഞാനൊന്നും തീരുമാനിച്ചിട്ടില്ല. വരട്ടെ. നമുക്കു നോക്കാം. ഞാൻ നിയമവ്യവസ്ഥയെ…
Read More » -
India
ശരത്കുമാറിന്റെ ഭാര്യയ്ക്ക് എതിരാളി വിജയകാന്തിന്റെ മകന്‍; വിരുതുനഗറില്‍ ബിജെപി-ഡിഎംഡികെ പോരാട്ടം
ചെന്നൈ: ബി.ജെ.പിയുടെ നാലാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. നടിയും പ്രശസ്ത നടന്‍ ശരത് കുമാറിന്റെ ഭാര്യയുമായ രാധിക ശരത് കുമാര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ വിരുതുനഗറില്‍ നിന്നുമാണ് രാധിക ജനവിധി തേടുന്നത്. ശരത് കുമാറിന്റെ പാര്‍ട്ടിയായ അഖിലേന്ത്യ സമത്വ മക്കള്‍ കക്ഷി ഈയിടെ ബി.ജെ.പിയില്‍ ലയിച്ചിരുന്നു. ഡി.എം.കെയിലൂടെ രാഷ്ട്രീയത്തില്‍ അരങ്ങേറ്റം നടത്തിയ ശരത് കുമാര്‍ 2007ലാണ് സ്വന്തം പാര്‍ട്ടി ആരംഭിച്ചത്. 1998ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുനെല്‍വേലിയില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. പിന്നീട് രാജ്യസഭാ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം അന്തരിച്ച ഡിഎംഡികെ നേതാവും നടനുമായ വിജയകാന്തിന്റെ മകനാണ് രാധികയുടെ എതിരാളി. വിജയകാന്തിന്റെ മകന്‍ വിജയ പ്രഭാകരന്‍ വിരുദുനഗര്‍ മണ്ഡലത്തില്‍ എ.ഐ.എ.ഡി.എം.കെ -ഡി.എം.ഡി.കെ സഖ്യ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.വിജയകാന്തിന്റെ വിയോഗത്തിന് ശേഷം കൂടുതല്‍ വോട്ടുകള്‍ ലഭിക്കുമെന്നും വിരുതുനഗര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചാല്‍ വിജയം ഉറപ്പെന്ന് കണക്കുകൂട്ടലിലാണ് വിജയ പ്രഭാകരനെ മത്സരത്തിനിറക്കാന്‍ ഡിഎംഡികെ തീരുമാനിച്ചത്. വിരുദുനഗറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ സിറ്റിങ് എംപി…
Read More » -
Kerala
കാത്തിരിപ്പിന് വിരാമം; അടുത്ത ആഴ്ച മുതല്‍ ആര്‍സി ബുക്ക്- ലൈസന്‍സ് വിതരണം തുടങ്ങും
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ആഴ്ച മുതല്‍ ആര്‍സി ബുക്ക്- ലൈസന്‍സ് വിതരണം വീണ്ടും തുടങ്ങും. പ്രിന്റിംഗ് കമ്പനിക്ക് കുടിശ്ശിക വന്നതോടെ മാസങ്ങളോളമായി ആര്‍സി ബുക്ക്- ലൈസന്‍സ് വിതരണം മുടക്കിക്കിടക്കുകയാണ്. പ്രിന്റിംഗുമായി ബന്ധപ്പെട്ട് കരാറുകാര്‍ക്ക് 9 കോടി നല്‍കാന്‍ ഇന്നലെ ധനവകുപ്പ് ഉത്തരവിറക്കിയതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. വിതരണത്തിനായി 25,000 രേഖകള്‍ ഇതിനോടകം അച്ചടിച്ചു കഴിഞ്ഞു. അതേസമയം പോസ്റ്റല്‍ വഴിയുള്ള വിതരണത്തില്‍ തീരുമാനം ഇനിയുമായിട്ടില്ല. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. രേഖകള്‍ ആര്‍ടിഒ ഓഫീസുകളില്‍ നേരിട്ടെത്തിച്ച് വിതരണം നടത്താനാണ് നിലവിലെ തീരുമാനം. കോടികളുടെ കുടിശിക വന്നതിനെ തുടര്‍ന്നാണ് കരാറുകാരന്‍ അച്ചടി നിര്‍ത്തിവച്ചത്. ഇതോടെ മാസങ്ങളോളമായി നിരവധി പേരാണ് ആര്‍സി ബുക്കോ ലൈസന്‍സോ കിട്ടാതെ വലഞ്ഞത്. മൂന്ന് ലക്ഷം രേഖകള്‍ അച്ചടിക്ക് തയ്യാറാക്കിയിട്ടുണ്ടെന്നും പണം ലഭിച്ച ഉടന്‍ അച്ചടി ആരംഭിക്കുമെന്നും കരാറുകാര്‍ അറിയിച്ചിരുന്നു. വിദേശത്തേക്ക് പോകുന്നവര്‍ക്കുള്‍പ്പെടെ അടിയന്തരമായി ലൈസന്‍സ് വേണ്ടവര്‍ക്ക് മാത്രമാണ് നിലവില്‍ അച്ചടിക്കുന്നത്.
Read More » -
India
മഹുവ മൊയ്ത്രയുടെ വീട്ടിലും ഓഫീസിലും സി.ബി.ഐ. റെയ്ഡ്; പരിശോധന ലോക്പാല്‍ ഉത്തരവ് പ്രകാരം
ന്യൂഡല്‍ഹി: മുന്‍ എം.പിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മഹുവ മൊയ്ത്രയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ സിബിഐ പരിശോധന. മഹുവയുടെ ഡല്‍ഹിയിലെയും കൊല്‍ക്കത്തിയിലെയും വസതികളില്‍ ഉള്‍പ്പെടെയാണ് സിബിഐ റെയ്ഡ് നടത്തുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ നേതാക്കളെ വേട്ടയാടുന്നുവെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് സിബിഐ നടപടി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ നിന്നുള്ള തൃണമൂല്‍ സ്ഥാനാര്‍ഥിയാണ് മഹുവ. ലോക്‌സഭയില്‍ ചോദ്യമുന്നയിക്കാന്‍ പണം വാങ്ങിയെന്ന പരാതിയില്‍ വിശദമായ അന്വേഷണം നടത്താന്‍ സി.ബി.ഐക്ക് ലോക്പാല്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് സിബിഐ മഹുവയ്‌ക്കെതിരെ എഫ്‌ഐആറും റജിസ്റ്റര്‍ ചെയ്തു. ഇതിനുപിന്നാലെയാണ് പരിശോധന. മഹുവയുടെ മുന്‍ സുഹൃത്ത് ജയ് അനന്ദ് ദെഹ്ദ്രായിയുടെ അരോപണങ്ങള്‍ അടിസ്ഥാനമാക്കി മഹുവക്കെതിരെ ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെയാണ് ലോക്പാലിന് പരാതി നല്‍കിയത്. സഭയില്‍ ചോദ്യമുന്നയിക്കാന്‍ പണം വാങ്ങിയതായി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് 2023 ഡിസംബറില്‍ മഹുവ മൊയ്ത്രയെ ലോക്സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. എത്തിക്സ് പാനലിന്റെ ശുപാര്‍ശയെത്തുടര്‍ന്നായിരുന്നു നടപടി. രണ്ട് കോടി…
Read More »
