തിരുവനന്തപുരം: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രിക്കും പാർട്ടി നേതാക്കള്‍ക്കും നന്ദി അറിയിച്ച് കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ.
വലിയ ഉത്തരവാദിത്തമായി കാണുന്നുവെന്നും കൊല്ലത്തെ ഇരുമുന്നണികളും അവഗണിച്ചുവെന്നും ഇത്തവണ അതിനൊരു മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ഏതെങ്കിലും ഒരു മേഖലയില്‍ വികസനം കാണാൻ കഴിയുന്നുണ്ടോ എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ചോദിച്ചു.
ബിജെപി അഞ്ചാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിക്കും. ആലത്തൂരില്‍ ഡോ. ടി എൻ സരസുവും എറണാകുളത്ത് ഡോ. കെ എസ് രാധാകൃഷ്ണനും മത്സരിക്കും.