KeralaNEWS

വെഞ്ഞാറമൂട്ടിൽ വൈദ്യുതവേലിയില്‍ നിന്ന് ഷാേക്കേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ വൈദ്യുതവേലിയില്‍ നിന്ന് ഷാേക്കേറ്റ് യുവാവ് മരിച്ചു.വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടില്‍ ഉണ്ണിയാണ് (35) മരിച്ചത്.

കാട്ടുപന്നിയുടെ ശല്യംകാരണം സ്ഥാപിച്ചിരുന്ന വൈദ്യുതവേലിയില്‍ നിന്ന് ഷാേക്കേറ്റായിരുന്നു മരണം.

പുലർച്ചെ ഒരുമണിയോടെ രണ്ടുസുഹൃത്തുക്കള്‍ക്കൊപ്പം ആറ്റില്‍ നിന്ന് മീൻപിടിച്ച്‌ മടങ്ങിവരവേയായിരുന്നു അപകടമുണ്ടായത്. വേലിയില്‍ വൈദ്യുതി ഉണ്ടെന്നറിയാതെ സ്പർശിച്ചതാണ് അപകടകാരണം.
Signature-ad

വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് പതിവായതോടെയാണ് അവയെ തുരത്താൻ വൈദ്യുതവേലികള്‍ ഉള്‍പ്പടെയുള്ളവ സ്ഥാപിക്കുന്നത്. അനധികൃതമായാണ് ഇത്തരംവൈദ്യുതവേലികള്‍ സ്ഥാപിക്കുന്നത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: