IndiaNEWS

ബി ജെ പി സ്ഥാനാര്‍ഥിയായി മുന്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി അഭിജിത് ഗംഗോപാധ്യ

ന്യൂഡൽഹി: മുന്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി അഭിജിത് ഗംഗോപാധ്യ ബംഗാളിലെ തംലൂക്കില്‍ ബിജെപി സ്ഥാനാര്‍ഥിയാകും.രാജിവെച്ച ശേഷമാണ് അഭിജിത് ഗംഗോപാധ്യ ബിജെപിയില്‍ ചേര്‍ന്നത്.

ഞായറാഴ്ച പ്രഖ്യാപിച്ച ബിജെപിയുടെ അഞ്ചാം ഘട്ട സ്ഥാനാര്‍ഥി പട്ടികയിലാണ് മുന്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയും ഇടം പിടിച്ചത്.

Signature-ad

കോണ്‍ഗ്രസ് വിട്ട് ഇന്നലെ ബിജെപിയില്‍ ചേര്‍ന്ന വ്യവസായി നവീന്‍ ജിന്‍ഡാലും സ്ഥാനാർത്ഥി പട്ടികയിലുണ്ട്.കുരുക്ഷേത്രയിലാണ് മത്സരിക്കുന്നത്. 2004 ലും 2009 ലും കുരുക്ഷേത്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പി ആയിരുന്നു നവീന്‍ ജിന്‍ഡല്‍.

Back to top button
error: