Month: March 2024

  • India

    ഡല്‍ഹിയില്‍ സംഘര്‍ഷം; പ്രധാനമന്ത്രിയുടെ വസതിക്ക് ചുറ്റും സുരക്ഷ കൂട്ടി

    ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് പ്രതിഷേധവുമായെത്തിയ ആം ആദ്മി പ്രവർത്തകരെ കൂട്ടത്തോടെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പാർട്ടി ആസ്ഥാനത്ത് തടിച്ചുകൂടിയ എഎപി പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പൊലീസും പ്രവർത്തകരും തമ്മില്‍ പലതവണ സംഘർഷമുണ്ടായി.ഇതിനിടെ പ്രതിഷേധക്കാർ ഡൽഹി മെട്രോയുടെ പല ഗേറ്റുകളും തകർക്കുകയും ചെയ്തു. ചില മെട്രോ സ്റ്റേഷനുകള്‍ ഇന്നും നാളെയും അടച്ചിടുമെന്ന് മെട്രോ അധികൃതർ അറിയിച്ചു.നരേന്ദ്ര മോദിയുടെ വസതിക്ക് ചുറ്റും പൊലീസ് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ ഡല്‍ഹി കോണ്‍ഗ്രസ് അദ്ധ്യക്ഷൻ അരവിന്ദർ സിംഗ് ലൗലിയും രംഗത്തെത്തി. ‘ഇതാണോ ജനാധിപത്യം? തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്യുന്നു, ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പാർട്ടിയുടെ അക്കൗണ്ടുകള്‍ പിടിച്ചെടുത്തു. ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഇത്. ഈ ഘട്ടത്തില്‍ കോണ്‍ഗ്രസ് പിന്നോട്ട് പോകില്ല.’- അദ്ദേഹം പറഞ്ഞു. അതേസമയം, കേജ്‌രിവാള്‍ രാജിവയ്ക്കണമെന്നും,’ജയിലില്‍ നിന്ന് ജോലി’ ചെയ്യുന്നെന്നും ആരോപിച്ച്‌ ബി ജെ പി പ്രവർത്തകർ ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തില്‍ നിന്ന്…

    Read More »
  • Kerala

    രാജവെമ്പാലകള്‍ വിഹരിക്കുന്നു, പക്ഷേ ഭീതി വേണ്ട;  ഫൈസല്‍ പാഞ്ഞു വരും 

    കണ്ണൂർ ജില്ലയിലെ മല​യോ​ര​ ഗ്രാമങ്ങളിൽ ‘രാജവെമ്പാലകള്‍’ വിഹരിക്കുകയാണ്. വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ പാ​മ്പു​ക​ള്‍ ഈ​ര്‍പ്പം​തേ​ടി ഇ​റ​ങ്ങു​മ്പോ​ള്‍ ഫൈ​സ​ലും തി​ര​ക്കി​ലാ​ണ്. ക​ഴി​ഞ്ഞ 4​ ദി​വ​സ​ത്തി​നു​ള്ളി​ല്‍ മാ​ത്രം 7 രാ​ജ​വെ​മ്പാ​ല​ക​ളെ​യാ​ണ് മ​ല​യോ​ര​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും പി​ടി​കൂ​ടി​യ​ത്. ര​ണ്ടു​വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ ഏ​ക​ദേ​ശം 1550 ​ന് മേ​ലെ പാ​മ്പു​ക​ളെ പി​ടികൂ​ടി​യി​ട്ടു​ണ്ട് ഫൈ​സ​ല്‍. ചൂ​ട് വ​ര്‍ധി​ക്കു​ന്ന​തോ​ടെ ഫൈ​സ​ല്‍ വി​ള​ക്കോ​ടി​ന്റെ ഫോ​ണി​നും വി​ശ്ര​മ​മു​ണ്ടാ​കി​ല്ല. രാ​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ ത​ന്നെ സ​മീ​പി​ക്കു​ന്ന ആ​ളു​ക​ളു​ടെ പ​രി​ഭ്രാ​ന്തി അ​ക​റ്റാ​ന്‍ ഫൈ​സ​ല്‍ റെ​ഡി. ക​ണ്ണൂ​ര്‍ മാ​ര്‍ക്ക് സം​ഘ​ട​ന​യു​ടെ പ്ര​വ​ര്‍ത്ത​ക​നാ​യ ഫൈ​സ​ല്‍ വ​നം വ​കു​പ്പി​ല്‍ താ​ൽക്കാ​ലി​ക വാ​ച്ച​റാ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​ണ്. മാ​ര്‍ച്ച് മാ​സം രാ​ജ​വെ​മ്പാ​ല​ക​ള്‍ ഇ​ണചേ​രു​ന്ന സ​മ​യം കൂ​ടി​യാ​ണ്. അ​തി​നാ​ലാ​ണ് ഈ ​സ​മ​യ​ങ്ങ​ളി​ല്‍ രാ​ജ​വെ​മ്പാ​ല​ക​ളെ കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത്. മാ​ര്‍ച്ച് മാ​സ​ത്തി​ല്‍ മാ​ത്രം ഏ​ഴ് രാ​ജ​വെ​മ്പാ​ല​ക​ളെ ഇ​രി​ട്ടി മേ​ഖ​ല​യി​ല്‍ നി​ന്നും പി​ടി​കൂ​ടി​യെ​ന്ന് ഫൈ​സ​ല്‍ പ​റ​ഞ്ഞു. ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല, അ​യ്യ​ന്‍കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ പാ​ല​ത്തും​ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​യി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പി​ടി​കൂ​ടി​യ​ത് നാ​ല് രാ​ജ​വെ​മ്പാ​ല​ക​ളെ. ക​ടു​വ​യും കാ​ട്ടു​പോ​ത്തും കാ​ട്ടാ​ന​ക​ളും കാ​ട്ടു​പ​ന്നി​ക​ളും…

    Read More »
  • NEWS

    ‘ഒരു കട്ടിൽ ഒരു മുറി’ എന്ന ചിത്രത്തിലെ അടിപൊളി വീഡിയോ ഗാനം, ‘നീഅപരനാര്’ പുറത്തിറങ്ങി (വീഡിയോ കാണാം)

    ‘നീ അപരനാര്….. ഈ ചെറിയ ദ്വീപിൽ’ എന്നു ഹൃദ്യമായ ഗാനവുമായി ‘ഒരു കട്ടിൽ ഒരു മുറി’ എന്ന ചിത്രത്തിൻ്റെ രണ്ടാമതു വീഡിയോ ഗാനം പുറത്തിറങ്ങി. അൻവർ അലി രചിച്ച് വർക്കി ഈണമിട്ട് നാരായണി ഗോപൻ ആലപിച്ച ഈ ഗാനം ഇപ്പോൾ നവ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നു. നായികയായ പ്രിയംവദയാണ് ഈ ഗാന രംഗത്ത് അഭിനയിക്കുന്നത്. തൊട്ടപ്പൻ, കിസ്മത്ത്എന്നീ ചിത്രങ്ങൾക്കു ശേഷം ഷാനവാസ് .കെ ബാവാക്കുട്ടിയാണ് ഈ ചിത്രം സംവിധാനം ചെയ്യന്നത്. ഒരു ഇടവേളക്കുശേഷം രഘുനാഫ് പലേരി തിരക്കഥ രചിക്കുന്ന ചിത്രമെന്ന നിലയിലും ‘ഒരു കട്ടിൽ ഒരു മുറി’ ഏറെ പ്രാധാന്യം അർഹിക്കുന്നു. താൻ താമസിക്കുന്ന വീടിനെ ചുറ്റിപ്പറ്റിയുള്ളയില സംശയങ്ങളാണ് ഈ ഗാന രംഗത്തിലൂടെ അവതരിപ്പിക്കുന്നത്. പുതുതലമുറയിലെ ശ്രദ്ധേയനായ ഹക്കിം ഷായാണ് ഈ ചിത്രത്തിലെ നായകൻ. പൂർണ്ണിമ ഇന്ദ്രജിത്ത് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷമ്മി തിലകൻ, വിജയരാഘവൻ, രഘുനാഥ് പലേരി, ജാഫർ ഇടുക്കി, ജനാർദ്ദനൻ, ഗണപതി, സ്വാതി ഭാസ് പ്രഭു, പ്രശാന്ത് മുരളി,…

    Read More »
  • Kerala

    മെഡിക്കൽ കോളജിലെ വനിതാ ഡോക്ടർ വാടക ഫ്ലാറ്റിൽ ജീവനൊടുക്കി, ശരീരത്തില്‍ കുത്തിവച്ചത് രാസപദാര്‍ത്ഥമോ അനസ്‌തേഷ്യ മരുന്നോ?

       തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ വാടക വീട്ടില്‍  മരിച്ച നിലയിൽ കണ്ടെത്തി.  സീനിയർ റസിഡന്റ് ഡോക്ടർ വെള്ളനാട് സ്വദേശിനി അഭിരാമി ബാലകൃഷ്ണൻ (30) ആണു മരിച്ചത്. വൈകുന്നേരം ആറര മണിയോടെ ഉള്ളൂർ പി.ടി ചാക്കോ നഗറിലെ ഫ്ലാറ്റിലെത്തിയ സഹ താമസക്കാരിയാണ് വീട് പൂട്ടിയിട്ടിരിക്കുന്നത് ശ്രദ്ധിച്ചത്. തട്ടി വിളിച്ചിട്ടും മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴും പ്രതികരണം ഇല്ലാതിരുന്നതിനെ തുടര്‍ന്ന് വീട്ടുടമസ്ഥരെ വിളിച്ചുവരുത്തി കതക് പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ഡോക്ടറെ അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിച്ച് വിദഗ്ദ്ധ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അജ്ഞാത രാസപദാര്‍ത്ഥം കുത്തിവെച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. നാല് മാസം മുമ്പായിരുന്നു കൊല്ലം രാമനാട്ടുകര സ്വദേശിയും മുംബൈയില്‍ ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന പ്രദേശുമായി വിവാഹം കഴിഞ്ഞത്. മെഡിസിനില്‍ പി.ജി പഠനം പൂര്‍ത്തിയാക്കിയ ശേഷം സീനിയര്‍ റെസിഡന്റ് ഡോക്ടറായി സേവനം അനുഷ്ഠിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കുടുംബ പ്രശ്ങ്ങളോ മറ്റോ ആണോ…

    Read More »
  • Kerala

    സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ തിരുവനന്തപുരം പേട്ട സ്വദേശിക്ക് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന 2 പേര്‍ക്കും പരുക്ക്

         സൗദി അറേബ്യയിൽ വാഹനാപകടത്തില്‍  തിരുവനന്തപുരം  സ്വദേശിക്ക് ദാരുണാന്ത്യം. പേട്ട ഭഗത് സിങ് റോഡ് അറപ്പുര ഹൗസില്‍ മഹേഷ്‌കുമാര്‍ തമ്പിയാണ് (55) മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് മലയാളികള്‍ക്ക് പരുക്കേറ്റു. റിയാദ് പ്രവിശ്യയില്‍ വച്ച് ഇവര്‍ സഞ്ചരിച്ച വാന്‍ അപകടത്തില്‍ പെടുകയായിരുന്നു. മലയാളി സംഘം ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ നിന്ന് അഫീഫിലേക്ക് പോകുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ജോണ്‍ തോമസ്, സജീവ് കുമാര്‍ എന്നിവരെ പരുക്കുകളോടെ അഫീഫ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടവിവരമറിഞ്ഞ്  ‘കനിവ്’ ജീവകാരുണ്യ കൂട്ടായ്മ പ്രവര്‍ത്തകരായ ബി ഹരിലാല്‍, നൈസാം തൂലിക എന്നിവര്‍ അഫീഫിലെത്തി. 30 വര്‍ഷത്തിലധികമായി ഉനൈസയില്‍ ജോലി ചെയ്യുന്ന മഹേഷ് കുമാര്‍ ഒമ്പത് വര്‍ഷമായി നാട്ടില്‍ പോയിട്ടില്ല. അവിവാഹിതനാണ്. അമ്മ: സരസമ്മ. നാല് സഹോദരങ്ങള്‍.

    Read More »
  • Sports

    ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അഫ്ഗാനെതിരേ ഇന്ത്യക്ക് തോല്‍വി

    ഗുവാഹാട്ടി: ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ അഫ്ഗാനിസ്താനെതിരേ ഇന്ത്യക്ക് തോൽവി.ആദ്യ പകുതിയിൽ ഇന്ത്യൻ നായകൻ സുനിൽ ഛേത്രി നേടിയ ഗോളിൽ എഴുപതു മിനിറ്റുവരെ  മുന്നിട്ടുനിന്ന ഇന്ത്യ, പിന്നീടുള്ള സമയങ്ങളിൽ രണ്ട് ഗോൾ വഴങ്ങി തോൽവിയേറ്റുവാങ്ങുകയായിരുന്നു. സുനിൽ ഛേത്രിയുടെ 150-ാം അന്താരാഷ്ട്ര മത്സരമായിരുന്നു ഇന്ന് നടന്നത്. 37-ാം മിനിറ്റിൽ തന്നെ ഗോൾ നേടി ഛേത്രി അത് ആഘോഷവുമാക്കി. 36-ാം മിനിറ്റിൽ ഇന്ത്യക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി, ഛേത്രി ഗോളാക്കി മാറ്റുകയായിരുന്നു.  വലതുവശത്തുനിന്ന് ഛേത്രിയെ ലക്ഷ്യമാക്കി മൻവീർ സിങ് നൽകിയ ക്രോസ് അഫ്ഗാൻ താരം അമിരി കൈകൊണ്ട് തടുത്തതോട  റഫറി പെനാൽറ്റി അനുവദിക്കുകയായിരുന്നു. കിക്കെടുത്ത ഛേത്രിയുടെ ഷോട്ട് അഫ്ഗാനിസ്ഥാൻ പോസ്റ്റിന്റെ വലതുമൂലയിൽച്ചെന്ന് തറച്ചതോടെ ഇന്ത്യ 1-0 ന് മുന്നിലായി. എന്നാൽ രണ്ടാം പകുതിയുടെ 70-ാം മിനിറ്റിൽ അഫ്ഗാനിസ്താൻ തിരിച്ചടിച്ചു.അഫ്ഗാൻ താരം റഹ്മത് അക്ബരി ഉതിർത്ത ഷോട്ട് ഇന്ത്യൻ ഗോളിയേയും കീഴടക്കി വലയിൽ പതിക്കുകയായിരുന്നു.(1-1) 88-ാം മിനിറ്റിൽ അഫ്ഗാൻ മുന്നേറ്റ താരത്തെ ബോക്സിനകത്ത് തടയാൻ ശ്രമിച്ചതിന് ഇന്ത്യൻ…

    Read More »
  • Kerala

    ഇതാണാ കാലൻ-മുഹമ്മദ് ഫായിസ് ; രണ്ടരവയസ്സുകാരിയായ സ്വന്തം മകളെ കൊലപ്പെടുത്തിയ ശേഷവും വിടാതെ ദ്രോഹിച്ച കശ്മലൻ 

    മുസ്ലിംങ്ങളുടെ ഏറ്റവും ശ്രേഷ്ഠമായ മാസമാണ് റമദാൻ മാസം.എന്നാൽ ഇതിനിടയിലാണ് മലപ്പുറത്ത് നിന്നും ആ വാർത്ത വരുന്നത്. മലപ്പുറം കാളികാവ് ഉദരംപൊയിലിലെ രണ്ടരവയസ്സുകാരി ഫാത്തിമ നസ്റിൻ മരിച്ചത് ക്രൂരമർദനത്തെത്തുടർന്നാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്നാണ് വന്നത്.കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കുഞ്ഞ് മരിച്ചത്. പിതാവ് കോന്തത്തൊടിക മുഹമ്മദ് ഫായിസ് (24) ആണ് അതിക്രൂരമായി മർദ്ദിച്ച് കുട്ടിയെ കൊന്നത്.വാരിയെല്ലു തകർത്തതും തല അടിച്ചുപൊട്ടിച്ചതും ശരീരത്തിലേല്‍പ്പിച്ച ആഴത്തിലുള്ള മുറിവുമാണ് കുഞ്ഞിന്റെ മരണകാരണമായി പറയുന്നത്. വാരിയെല്ലുകള്‍ പൊട്ടി ശരീരത്തില്‍ തുളച്ചുകയറിയതും തലയിലെ ആന്തരിക മുറിവിലൂടെയുണ്ടായ രക്തസ്രാവവുമാണ് പെട്ടെന്നുള്ള മരണത്തിനു കാരണമായതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും വ്യക്തമാക്കുന്നത്. എഴുപതിലധികം മുറിവുകളാണ് കുഞ്ഞിന്റെ ശരീരത്തില്‍ കണ്ടത്. രഹസ്യഭാഗങ്ങളില്‍വരെ മുറിവുകളേറ്റിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍കോളേജില്‍ ഫൊറൻസിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോർട്ടം. മർദ്ദനത്തില്‍ തന്നെ മരിച്ച കുഞ്ഞിനെ ഇയാൾ എറിഞ്ഞും പരിക്കേല്പിച്ചു. കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തിയ മുറിവുകളും കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നു.ഫായിസ് നിരന്തരം ഉപദ്രവിക്കുന്നതിനാല്‍ ഭാര്യ ഷഹാനത്തും മക്കളും സ്വന്തം വീട്ടിലാണ് ഏറെ നാളായി…

    Read More »
  • Kerala

    വണ്ടിയിടിച്ച്‌ മരിച്ച വയോധികന്റെ മൃതദേഹം പാടത്ത് തള്ളി; തൃശൂരിൽ സ്വർണവ്യാപാരി പിടിയിൽ 

    തൃശൂർ: തൃശ്ശൂരില്‍ വണ്ടിയിടിച്ച്‌ മരിച്ച വയോധികന്റെ മൃതദേഹം പാടത്ത് തള്ളിയ നിലയില്‍ കണ്ടെത്തി. പാലക്കാട് സ്വദേശി രവി (55) ആണ് മരണപ്പെട്ടത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂരിലെ സ്വർണ വ്യാപാരി വിശാലിനെ(40) ആണ് അറസ്റ്റ് ചെയ്തത്.ഇയാളുടെ വാഹനം ഇടിച്ചു മരിച്ച രവിയുടെ മൃതദേഹം പാടത്ത് തള്ളുകയായിരുന്നു. രവിയുടെ മൃതദേഹം തൃശ്ശൂർ കുറ്റുമുക്ക് പാടത്ത് നിന്നാണ് കണ്ടെത്തിയത്.നിലവില്‍ വാഹനാപകടത്തില്‍ മരിച്ചതിനും തെളിവ് നശിപ്പിച്ചതിനുമാണ് വിശാലിനെതിരെ കേസ് എടുത്തിരിക്കുന്നത്.

    Read More »
  • Kerala

    50 രൂപക്ക് പെട്രോള്‍ കിട്ടുമോയെന്ന ചോദ്യം; മാധ്യമ പ്രവർത്തകരോട് കയർത്ത് സുരേന്ദ്രൻ 

    തിരുവനന്തപുരം: 50 രൂപക്ക് പെട്രോള്‍ കിട്ടുമോയെന്ന ചോദ്യത്തോട് രൂക്ഷമായി പ്രതികരിച്ച്  ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. അങ്ങനെ  നിരവധി പ്രചാരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ നടക്കുന്നത്. എ.കെ.ജി സെന്ററില്‍നിന്ന് വരുന്ന ക്യാപ്‌സ്യൂളുകള്‍ മാധ്യമപ്രവർത്തകർ ഏറ്റെടുക്കരുത്- സുരേന്ദ്രൻ പറഞ്ഞു. ഇത് എ.കെ.ജി സെന്ററില്‍ നിന്നല്ല താങ്കള്‍ തന്നെ ഒരു ചാനല്‍ ചർച്ചയില്‍ പറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അതിനെക്കാള്‍ ഗൗരവമുള്ള എത്ര വിഷയങ്ങളുണ്ട് എന്നായിരുന്നു സുരേന്ദ്രന്റെ ചോദ്യം.  രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസുകാരും തനിക്കെതിരെ കാപസ്യൂള്‍ പ്രചരിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.ഇമ്മാതിരി ചോദ്യം എന്നോട് വേണ്ട – സുരേന്ദ്രൻ പറഞ്ഞു.

    Read More »
  • Kerala

    കോണ്‍ഗ്രസ് ഇന്ത്യക്കായി മത്സരിക്കുമ്ബോള്‍ ഇടതുപക്ഷം ചിഹ്നത്തിനായി മത്സരിക്കുന്നുവെന്ന് രമേശ്‌ ചെന്നിത്തല

    തിരുവനന്തപുരം : ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസ്‌ ഇന്ത്യക്കായി മത്സരിക്കുമ്ബോള്‍ ഇടതുപക്ഷം ചിഹ്നം നിലനിലർത്താൻ വേണ്ടി മത്സരിക്കുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. ചിറയിൻകീഴ് റോയല്‍ ഗ്രീനില്‍ വച്ച്‌ നടന്ന യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശിന്റെ തിരഞ്ഞെടുപ്പ് കണ്‍വെൻഷൻ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഈ തിരഞ്ഞെടുപ്പ് കഴിയുമ്ബോ ഇടതുപക്ഷത്തിന്റെ ചിഹ്നം നഷ്ടമാകും എന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും ഗതികെട്ട ഭരണം നടത്തിയിട്ടും എങ്ങനെ ഇടതുപക്ഷത്തിന് ജനങ്ങളോട് വോട്ട് അഭ്യർഥിക്കാൻ മനസ് വരുന്നു എന്നും അദ്ദേഹം ചോദിച്ചു. നിയോജകമണ്ഡലം യു ഡി എഫ് ചെയർമാൻ ജെഫേർസണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശ്, കരകുളം കൃഷ്ണപിള്ള, വർക്കല കഹാർ, തോന്നാക്കല്‍ ജമാല്‍, ചാനങ്കര കുഞ്ഞു, ആർ.എസ്. പി എറവൂർ പ്രസന്ന കുമാർ, ചന്ദ്രബാബു, കോരാണി ഷിബു, എം.ജെ ആനന്ദ്, അഭയൻ, നൗഷാദ്, ബി.എസ് അനൂപ് എന്നിവർ പങ്കെടുത്തു

    Read More »
Back to top button
error: