NEWS

‘ഒരു കട്ടിൽ ഒരു മുറി’ എന്ന ചിത്രത്തിലെ അടിപൊളി വീഡിയോ ഗാനം, ‘നീഅപരനാര്’ പുറത്തിറങ്ങി (വീഡിയോ കാണാം)

നീ അപരനാര്…..
ഈ ചെറിയ ദ്വീപിൽ’
എന്നു ഹൃദ്യമായ ഗാനവുമായി ‘ഒരു കട്ടിൽ ഒരു മുറി’ എന്ന ചിത്രത്തിൻ്റെ രണ്ടാമതു വീഡിയോ ഗാനം പുറത്തിറങ്ങി.

അൻവർ അലി രചിച്ച്
വർക്കി ഈണമിട്ട് നാരായണി ഗോപൻ ആലപിച്ച ഈ ഗാനം ഇപ്പോൾ നവ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നു.
നായികയായ പ്രിയംവദയാണ് ഈ ഗാന രംഗത്ത് അഭിനയിക്കുന്നത്.
തൊട്ടപ്പൻ, കിസ്മത്ത്എന്നീ ചിത്രങ്ങൾക്കു ശേഷം ഷാനവാസ് .കെ ബാവാക്കുട്ടിയാണ് ഈ ചിത്രം സംവിധാനം ചെയ്യന്നത്.
ഒരു ഇടവേളക്കുശേഷം രഘുനാഫ് പലേരി തിരക്കഥ രചിക്കുന്ന ചിത്രമെന്ന നിലയിലും ‘ഒരു കട്ടിൽ ഒരു മുറി’ ഏറെ പ്രാധാന്യം അർഹിക്കുന്നു.
താൻ താമസിക്കുന്ന വീടിനെ ചുറ്റിപ്പറ്റിയുള്ളയില സംശയങ്ങളാണ് ഈ ഗാന രംഗത്തിലൂടെ അവതരിപ്പിക്കുന്നത്.
പുതുതലമുറയിലെ ശ്രദ്ധേയനായ ഹക്കിം ഷായാണ് ഈ ചിത്രത്തിലെ നായകൻ.
പൂർണ്ണിമ ഇന്ദ്രജിത്ത് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഷമ്മി തിലകൻ, വിജയരാഘവൻ, രഘുനാഥ് പലേരി, ജാഫർ ഇടുക്കി, ജനാർദ്ദനൻ, ഗണപതി, സ്വാതി ഭാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാരപിള്ള, വിജയകുമാർ, ഹരിശങ്കർ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

ഒരു കട്ടിലിനേയും ഒരു മുറിയേയും ചുറ്റിപ്പറ്റിയുള്ള രസകരമായ സന്ദർഭങ്ങൾ പശ്ചാത്തലമാക്കിയാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ഛായാഗ്രഹണം- എൽദോസ് ജോർജ്
എഡിറ്റിംഗ്‌- മനോജ്
സംഗീതം, പശ്ചാത്തല സംഗീതം – വർക്കി – അങ്കിത് മേനോൻ.
പ്രൊഡക്ഷൻ കൺട്രോളർ-എൽദോ സെൽവരാജ്.
സപ്തത രംഗ് ക്രിയേഷൻസ്, വിക്രമാദിത്യൻ ഫിലിംസിൻ്റെ ബാനറുകളിൽ ഒ.പി ഉണ്ണികൃഷ്ഷ്ണൻ, അലക്സ് വളളക്കാലിൽ, സമീർ ചെമ്പയിൽ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ‘ഒരു കട്ടിൽ ഒരു മുറി’ ഉടൻ തന്നെ പ്രദർശനത്തിനെത്തും.

വാഴൂർ ജോസ്.
ഫോട്ടോ – ഷാജി നാഥൻ.

Back to top button
error: