KeralaNEWS

വണ്ടിയിടിച്ച്‌ മരിച്ച വയോധികന്റെ മൃതദേഹം പാടത്ത് തള്ളി; തൃശൂരിൽ സ്വർണവ്യാപാരി പിടിയിൽ 

തൃശൂർ: തൃശ്ശൂരില്‍ വണ്ടിയിടിച്ച്‌ മരിച്ച വയോധികന്റെ മൃതദേഹം പാടത്ത് തള്ളിയ നിലയില്‍ കണ്ടെത്തി. പാലക്കാട് സ്വദേശി രവി (55) ആണ് മരണപ്പെട്ടത്.

സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂരിലെ സ്വർണ വ്യാപാരി വിശാലിനെ(40) ആണ് അറസ്റ്റ് ചെയ്തത്.ഇയാളുടെ വാഹനം ഇടിച്ചു മരിച്ച രവിയുടെ മൃതദേഹം പാടത്ത് തള്ളുകയായിരുന്നു.

രവിയുടെ മൃതദേഹം തൃശ്ശൂർ കുറ്റുമുക്ക് പാടത്ത് നിന്നാണ് കണ്ടെത്തിയത്.നിലവില്‍ വാഹനാപകടത്തില്‍ മരിച്ചതിനും തെളിവ് നശിപ്പിച്ചതിനുമാണ് വിശാലിനെതിരെ കേസ് എടുത്തിരിക്കുന്നത്.

Back to top button
error: