KeralaNEWS

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ തിരുവനന്തപുരം പേട്ട സ്വദേശിക്ക് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന 2 പേര്‍ക്കും പരുക്ക്

     സൗദി അറേബ്യയിൽ വാഹനാപകടത്തില്‍  തിരുവനന്തപുരം  സ്വദേശിക്ക് ദാരുണാന്ത്യം. പേട്ട ഭഗത് സിങ് റോഡ് അറപ്പുര ഹൗസില്‍ മഹേഷ്‌കുമാര്‍ തമ്പിയാണ് (55) മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് മലയാളികള്‍ക്ക് പരുക്കേറ്റു. റിയാദ് പ്രവിശ്യയില്‍ വച്ച് ഇവര്‍ സഞ്ചരിച്ച വാന്‍ അപകടത്തില്‍ പെടുകയായിരുന്നു.

മലയാളി സംഘം ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ നിന്ന് അഫീഫിലേക്ക് പോകുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ജോണ്‍ തോമസ്, സജീവ് കുമാര്‍ എന്നിവരെ പരുക്കുകളോടെ അഫീഫ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടവിവരമറിഞ്ഞ്  ‘കനിവ്’ ജീവകാരുണ്യ കൂട്ടായ്മ പ്രവര്‍ത്തകരായ ബി ഹരിലാല്‍, നൈസാം തൂലിക എന്നിവര്‍ അഫീഫിലെത്തി. 30 വര്‍ഷത്തിലധികമായി ഉനൈസയില്‍ ജോലി ചെയ്യുന്ന മഹേഷ് കുമാര്‍ ഒമ്പത് വര്‍ഷമായി നാട്ടില്‍ പോയിട്ടില്ല. അവിവാഹിതനാണ്. അമ്മ: സരസമ്മ. നാല് സഹോദരങ്ങള്‍.

Back to top button
error: