Month: March 2024
-
Kerala
എംബിബിഎസ് വിദ്യാര്‍ത്ഥിയെ കടലില്‍ കാണാതായി
തിരുവനന്തപുരം: വര്‍ക്കല ബീച്ചില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥിയെ കാണാതായി. പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി അഖിലിനെയാണ് (20) കാണാതായത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.രാത്രി വൈകിയും തിരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ബോട്ടുകള്‍ ഉൾപ്പെടെ ഇറക്കിയാണ് കടലില്‍ തിരച്ചില്‍ നടത്തിയത്. ഇന്നലെ വൈകീട്ടാണ് അഖില്‍ ഉള്‍പ്പെടെയുള്ള പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ നാലംഗ സംഘം വര്‍ക്കല ബീച്ചില്‍ എത്തിയത്. അഖില്‍ മാത്രമാണ് കടലില്‍ ഇറങ്ങിയത്.തിരയിൽ പെടുകയായിരുന്നു എന്നാണ് സൂചന.
Read More » -
Kerala
ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലുള്ള പെണ്‍കുഞ്ഞ് മരിച്ചു
തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലുള്ള പെണ്‍കുഞ്ഞ് മരിച്ചു. മൂന്നു മാസവും 8 ദിവസവും പ്രായമായ കുഞ്ഞാണ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. വളർച്ച പൂർത്തിയാകുന്നതിന് മുമ്ബ് പ്രസവിച്ച കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു.ഇതിന് പുറമേ ശ്വാസ കോശ ന്യൂമോണിയയെ തുടർന്ന് ചികിത്സയിലായിരുന്നു.
Read More » -
Kerala
അട്ടപ്പാടിയിലെ ഏഴ് വിദൂര ആദിവാസി ഊരുകളിൽ വൈദ്യുതി എത്തിച്ച് പിണറായി സർക്കാർ
പാലക്കാട്: ജീവിതത്തിലൊരിക്കലും നടക്കില്ലെന്ന് കരുതിയ സംഭവാണ് അട്ടപ്പാടിയിലെ ഏഴ് വിദൂര ആദിവാസി ഊരുകളില്‍ കഴിഞ്ഞ ദിവസം സംഭവിച്ചത്. അവരുടെ വീടുകളില്‍ വൈദ്യുതി എത്തിയിരിക്കുന്നു. ഇത്രയും കാലം സോളാറില്‍ ലഭിക്കുന്ന ചെറിയ വോള്‍ട്ടേജ് വൈദ്യുതിയും മണ്ണെണ്ണയും മാത്രമായിരുന്നു ഇവരുടെ ആശ്രയം. 6.2 കോടി രൂപ മുടക്കിയാണ് പദ്ധതി നടപ്പാക്കിയത്. തടികുണ്ട് , മുരുകള, കിണറ്റുകര, പാലപ്പട, താഴെ ആനവായ് , മേലെ ആനവായ് , കടുകുമണ്ണ ഊരുകളിലേക്കാണ് വൈദ്യുതി എത്തിച്ചത്. ചിണ്ടക്കിയില്‍ നിന്ന് 15 കിലോമീറ്റർ മണ്ണിനടിയില്‍ കൂടി കേബിളിലൂടെയാണ് 11 കെ.വി വൈദ്യുതി എത്തിച്ചിരിക്കുന്നത്. നാലു ട്രാൻസ്ഫോർമറുകള്‍, 8547 മീറ്റർ ലോ ടെൻഷൻ എബിസി എന്നിവയാണ് വിതരണ ശൃംഖലയില്‍ ഉള്ളത്. 206 എ ടൈപ്പ് ഇരുമ്ബ് തൂണുകളും, 145 കോണ്‍ക്രീറ്റ് തൂണുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. പദ്ധതി പൂർത്തിയായതോടെ കൊടുംവനത്തിനകത്ത് താമസിക്കുന്ന കുറുമ്ബർ വിഭാഗത്തിലുള്ള മുന്നൂറോളം കുടുംബങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
Read More » -
India
വന്ദേഭാരത് ഓടിക്കാൻ കഴിഞ്ഞത് വൻനേട്ടം: ബിജെപി
ന്യൂഡൽഹി: പൊതുമേഖലാസ്ഥാപനങ്ങള്‍ ഭൂരിഭാഗവും സ്വകാര്യവത്കരിച്ചതിനാല്‍ റയിൽവെയെ കൂട്ടുപിടിച്ച് ബിജെപിയുടെ ഇലക്ഷൻ പ്രചരണം. രാജ്യത്തെ ഏറ്റവും കൂടുതല്‍ പേർ ആശ്രയിക്കുന്ന റെയില്‍വേയില്‍ നടപ്പാക്കിയ പദ്ധതികളും നടപ്പാക്കാനിരിക്കുന്ന പദ്ധതികളുമാണ് തിരഞ്ഞെടുപ്പുപ്രചാരണത്തിൽ പ്രധാനമായും ബിജെപി ഉയർത്തിക്കാണിക്കുന്നത്. അതിവേഗ ആഡംബര തീവണ്ടിയായ വന്ദേഭാരത് ഓടിക്കാൻ കഴിഞ്ഞതാണ് വൻനേട്ടമായി സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. വന്ദേഭാരത് സർവീസുകളുടെ ഉദ്ഘാടനയാത്രയില്‍ പത്രപ്രവർത്തകർക്കുപോലും ഉദ്ഘാടനച്ചടങ്ങ് റിപ്പോർട്ടുചെയ്യാൻ കഴിയാത്തവിധം ബി.ജെ.പി. പ്രവർത്തകരെക്കൊണ്ട് സ്റ്റേഷനുകള്‍ നിറഞ്ഞിരുന്നു. ബി.ജെ.പി.യുടെ കൊടിതോരണങ്ങള്‍കൊണ്ട് പല സ്റ്റേഷനുകളും അലങ്കരിച്ചിരുന്നു.ഇതാണ് തിരഞ്ഞെടുപ്പ് യോഗങ്ങളിലെ മുഖ്യവിഷയം. കേന്ദ്രസർക്കാർ കുറഞ്ഞ വിലയ്ക്കുനല്‍കുന്ന ഭാരത് അരി വിതരണംചെയ്യുന്നത് റെയില്‍വേസ്റ്റേഷനുകളിലൂടെയാണ്.ഇതാണ് മറ്റൊരു വിഷയം. കഴിഞ്ഞവർഷം ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ നിർമാണം കഴിഞ്ഞ ആറുമാസത്തിനുള്ളിലാണ് ആരംഭിച്ചത്.അതാകട്ടെ അടിസ്ഥാനസൗകര്യ വികസനത്തിനല്ല, സ്റ്റേഷനുകള്‍ നവീകരിച്ച് മോടിപിടിപ്പിക്കുന്നതിനാണ് മുൻഗണന. റെയില്‍വേ പദ്ധതികളുടെ ഉദ്ഘാടനം നടത്താനായി കഴിഞ്ഞ മൂന്നുമാസം വിവിധ വകുപ്പുകളിലുള്ളവർ പെടാപ്പാടുപെടുകയായിരുന്നു. പണി പൂർത്തിയാകാത്ത പദ്ധതികളുടെ ഉദ്ഘാടനമടക്കം തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്ബ് നടത്താൻ ഇവർക്കുമേൽ വൻസമ്മർദ്ദവുമുണ്ടായിരുന്നു. ഉദ്ഘാടനവും ശിലാസ്ഥാപനവുമായി 2000 പദ്ധതികളാണ് ഒറ്റദിവസം തുടങ്ങിയത്. 550 അമൃത് ഭാരത്…
Read More » -
India
ഐപിഎൽ വാതുവെപ്പ് ;യുവ എഞ്ചിനീയറുടെ ഭാര്യ ജീവനൊടുക്കി
ബംഗളൂരു: ഓണ്‍ലൈൻ ക്രിക്കറ്റ് വാതുവെപ്പിലൂടെ യുവാവിന് നഷ്ടമായത് കോടികൾ.കടക്കാരുടെ ഭീഷണി വർധിച്ചതോടെ യുവാവിന്റെ ഭാര്യ ജീവനൊടുക്കി. കർണാടക ചിത്രദുർഗ സ്വദേശി ദർശൻ ബാബുവിന്റെ ഭാര്യ രഞ്ജിതയാണ് മരിച്ചത്. വായ്പക്കാരുടെ ശല്യം സഹിക്കാനാവാതെയും കടം നല്‍കിയവരുടെ ഭീഷണിയെത്തുടർന്നുമാണ് ആത്മഹത്യ ചെയ്തത് എന്ന് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്. ദർശൻ ജലസേചന വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയറാണ്.ഒരുപാട് ആളുകളില്‍ നിന്ന് കടം വാങ്ങിയിരുന്ന ദർശൻ വാതുവെപ്പില്‍ പരാജയപ്പെടുകയും കടം വാങ്ങിയ പണം തിരികെനല്‍കാൻ കഴിയാതിരുന്ന സാഹചര്യത്തിലുമാണ് ഭാര്യ ആത്മഹത്യ ചെയ്തത്. ഇവർക്ക് ഏകദേശം 1.5 കോടിയോളം രൂപയാണ് നഷ്ടമായതെന്നാണ് സൂചന. പണം നല്‍കിയവരുടെ ഭീഷണികള്‍ ആരംഭിച്ച് സ്വസ്ഥത പോയതോടെയാണ് രഞ്ജിത ആത്മഹത്യ ചെയ്തതെന്ന് കുടുംബം പറഞ്ഞു. ദര്ശനും രഞ്ജിതയും 2020ലാണ് വിവാഹിതരായത്. ഇവർക്ക് 2 വയസുള്ള മകനുണ്ട്.ഐപിഎല്‍ വാതുവെപ്പില്‍ 2021 മുതല്‍ ദർശൻ സജീവമായിരുന്നതായാണ് റിപ്പോർട്ട്.
Read More » -
India
ഭോജ്ശാല മന്ദിരം സരസ്വതി ക്ഷേത്രമായിരുന്നു ; മസ്ജിദാക്കി മാറ്റിയതാണ് : കെ.കെ.മുഹമ്മദ്
ഗ്വാളിയോർ: മദ്ധ്യപ്രദേശിലെ വിവാദമായ ഭോജ്ശാല മന്ദിരം ക്ഷേത്രമായിരുന്നുവെന്ന് പ്രമുഖ പുരാവസ്തു ഗവേഷകൻ കെ.കെ.മുഹമ്മദ്. മസ്ജിദ് സമുച്ചയം സരസ്വതി ക്ഷേത്രമായിരുന്നെന്നും പിന്നീട് അത് ഇസ്ലാമിക ആരാധനാലയമാക്കി മാറ്റിയതാണെന്നും കെ കെ മുഹമ്മദ് പറഞ്ഞു. ഹിന്ദുക്കളും മുസ്ലീങ്ങളും കോടതിയുടെ വിധി അനുസരിക്കണമെന്നും 1991 ലെ ആരാധനാലയ നിയമത്തെ മാനിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. “ഭോജ്ശാലയെ സംബന്ധിച്ച ചരിത്രപരമായ വസ്തുത എന്തെന്നാല്‍ അതൊരു സരസ്വതി ക്ഷേത്രമായിരുന്നു. അതൊരു ഇസ്ലാമിക പള്ളിയാക്കി മാറ്റി. സമുച്ചയം സരസ്വതി ക്ഷേത്രമായിരുന്നുവെന്നതില്‍ സംശയമില്ല.പക്ഷെ ആർക്കും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നും ചെയ്യരുത്. എല്ലാ വസ്തുതകളും പരിഗണിച്ച് ഹൈക്കോടതി തീരുമാനമെടുക്കും.എല്ലാവരും ഇത് പാലിക്കണം, അത് മാത്രമേ പരിഹാരമാകൂ, ഇവിടെ മുസ്ലീങ്ങള്‍ ഹിന്ദുക്കളുടെ വികാരങ്ങള്‍ മനസ്സിലാക്കണം.കാശി ശിവനുമായി ബന്ധപ്പെട്ടിരിക്കുന്നു, മഥുര ഭഗവാൻ കൃഷ്ണന്റെ ജന്മസ്ഥലമാണ്, ഹിന്ദുക്കള്‍ക്ക് അവരെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റാൻ കഴിയില്ല,എന്നാല്‍ ഇന്ന് മുസ്ലീങ്ങള്‍ക്ക് മാത്രമുള്ള പള്ളികളാണ് ഇത്. അവ മുഹമ്മദ് നബിയുമായോ നേരിട്ടോ ബന്ധമില്ലാത്തതാണ്. അവർക്ക് പള്ളികള്‍ മറ്റെവിടെയെങ്കിലും മാറ്റാം,” അദ്ദേഹം പറഞ്ഞു. ഭോജ്ശാല…
Read More » -
Kerala
ആര് ജയിച്ചാലും കേന്ദ്ര മന്ത്രിയെന്ന് ബിജെപി ;അപ്പോൾ കേരളത്തിൽ നിന്നും ഇത്തവണ എത്ര മന്ത്രിമാർ ?
കേരളത്തിൽ 20 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്.അതിൽ കേന്ദ്രം ഭരിക്കുന്ന ബിജെപി മത്സരിക്കുന്നത് 16 സീറ്റുകളിലാണ്.ബാക്കി നാലു സീറ്റുകൾ സഖ്യകക്ഷിയായ ബിഡിജെഎസാണ് മത്സരിക്കുന്നത്. അവർക്ക് വലിയ അവകാശവാദങ്ങളില്ല.എന്നാൽ തങ്ങളുടെ 16 സീറ്റുകളിലെയും തിരഞ്ഞെടുപ്പ് യോഗത്തിൽ ബിജെപി നേതാക്കൾ പറയുന്നത് ഇവിടെ ജയിക്കുന്ന ആൾ കേന്ദ്ര മന്ത്രി ആകുമെന്നാണ്.അപ്പോൾ എത്ര മന്ത്രിമാർ ഇത്തവണ കേരളത്തിന്റെ പ്രതിനിധികളായി കേന്ദ്രത്തിൽ ഉണ്ടാകും? പറയുന്നത് ബിജെപി ആയതിനാൽ ആർക്കും സംശയമില്ല.പക്ഷെ കേരളത്തിൽ നിന്നല്ലെങ്കിലും കേന്ദ്ര മന്ത്രിമാരായ കേരളത്തിലെ നേതാക്കൾ ഇതുവരെ സംസ്ഥാനത്തിനായി നൽകിയ സംഭാവനകൾ എന്താണ്? ആദ്യം ഒ.രാജഗോപാലിലേക്ക് പോകാം.മധ്യപ്രദേശിൽ നിന്നും വിജയിച്ച് റയിൽവെ സഹമന്ത്രിയായ അദ്ദേഹം കേരളത്തിന് വേണ്ടി എന്താണ് ചെയ്തത്.ശബരി റെയിൽവേയുടെ ഇന്നത്തെ സ്ഥിതി എന്താണ്..? 1992 മുതൽ 2004 വരെ മദ്ധ്യപ്രദേശിൽ നിന്നും രാജ്യസഭയെ പ്രതിനിധീകരിച്ച ഇദ്ദേഹം 1998-ലെ വാജ്പേയി മന്ത്രിസഭയിൽ റയിൽവേ സഹമന്ത്രിയായിരുന്നു. 1996-ല്‍ ആയിരുന്നു അങ്കമാലി-എരുമേലി പാതയുടെ പ്രാഥമിക സര്‍വേ നടന്നത് 1997-ല്‍ പദ്ധതിക്ക് റെയില്‍വേ അനുമതിയും നല്‍കി. ഇന്ന് 2024 ൽ പദ്ധതിയുടെ പകുതി ചിലവ് കേരളം വഹിക്കുമെന്ന് പറഞ്ഞിട്ടും പദ്ധതി ഒരിഞ്ച്…
Read More » -
Kerala
ഈ തെരഞ്ഞെടുപ്പ് മോദി യുഗത്തിന്റെ അന്ത്യം: എ.കെ ആന്റണി
തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പ് മോദി യുഗത്തിന്റെ അന്ത്യമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എ.കെ ആന്റണി. ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ പൗരത്വഭേദഗതി പിന്‍വലിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘പൗരത്വ സംബന്ധിയായി നിയമഭേദഗതികളുണ്ടായിട്ടുണ്ട്, അതൊരിക്കലും മതം അടിസ്ഥാനമാക്കിയിട്ടില്ല. പൗരത്വ നിയമഭേദഗതി വരാനിരിക്കുന്ന ആപത്തുകളുടെ തുടക്കമാണ്. ഒരിക്കല്‍ കൂടി ബിജെപി അധികാരത്തില്‍ വന്നാല്‍ എന്തൊക്കെ സംഭവിക്കുമെന്ന് ആലോചിക്കണം. ഈ തിരഞ്ഞെടുപ്പോടെ മോദി ഭരണത്തിന്റെ അന്ത്യമായിരിക്കും’, എ.കെ ആന്റണി പറഞ്ഞു.
Read More »

