IndiaNEWS

ഡല്‍ഹിയില്‍ സംഘര്‍ഷം; പ്രധാനമന്ത്രിയുടെ വസതിക്ക് ചുറ്റും സുരക്ഷ കൂട്ടി

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് പ്രതിഷേധവുമായെത്തിയ ആം ആദ്മി പ്രവർത്തകരെ കൂട്ടത്തോടെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പാർട്ടി ആസ്ഥാനത്ത് തടിച്ചുകൂടിയ എഎപി പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പൊലീസും പ്രവർത്തകരും തമ്മില്‍ പലതവണ സംഘർഷമുണ്ടായി.ഇതിനിടെ പ്രതിഷേധക്കാർ ഡൽഹി മെട്രോയുടെ പല ഗേറ്റുകളും തകർക്കുകയും ചെയ്തു.

ചില മെട്രോ സ്റ്റേഷനുകള്‍ ഇന്നും നാളെയും അടച്ചിടുമെന്ന് മെട്രോ അധികൃതർ അറിയിച്ചു.നരേന്ദ്ര മോദിയുടെ വസതിക്ക് ചുറ്റും പൊലീസ് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Signature-ad

സംഭവത്തിൽ ഡല്‍ഹി കോണ്‍ഗ്രസ് അദ്ധ്യക്ഷൻ അരവിന്ദർ സിംഗ് ലൗലിയും രംഗത്തെത്തി. ‘ഇതാണോ ജനാധിപത്യം? തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്യുന്നു, ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പാർട്ടിയുടെ അക്കൗണ്ടുകള്‍ പിടിച്ചെടുത്തു. ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഇത്. ഈ ഘട്ടത്തില്‍ കോണ്‍ഗ്രസ് പിന്നോട്ട് പോകില്ല.’- അദ്ദേഹം പറഞ്ഞു.

അതേസമയം, കേജ്‌രിവാള്‍ രാജിവയ്ക്കണമെന്നും,’ജയിലില്‍ നിന്ന് ജോലി’ ചെയ്യുന്നെന്നും ആരോപിച്ച്‌ ബി ജെ പി പ്രവർത്തകർ ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തില്‍ നിന്ന് ഡല്‍ഹി സെക്രട്ടേറിയറ്റിലേക്ക് മാർച്ചും നടത്തി.

Back to top button
error: