തിരുവനന്തപുരം: വര്‍ക്കല ബീച്ചില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥിയെ കാണാതായി. പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി അഖിലിനെയാണ് (20) കാണാതായത്.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം.രാത്രി വൈകിയും തിരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ബോട്ടുകള്‍ ഉൾപ്പെടെ ഇറക്കിയാണ് കടലില്‍ തിരച്ചില്‍ നടത്തിയത്.
ഇന്നലെ വൈകീട്ടാണ് അഖില്‍ ഉള്‍പ്പെടെയുള്ള പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ നാലംഗ സംഘം വര്‍ക്കല ബീച്ചില്‍ എത്തിയത്. അഖില്‍ മാത്രമാണ് കടലില്‍ ഇറങ്ങിയത്.തിരയിൽ പെടുകയായിരുന്നു എന്നാണ് സൂചന.