KeralaNEWS

അട്ടപ്പാടിയിലെ ഏഴ് വിദൂര ആദിവാസി ഊരുകളിൽ വൈദ്യുതി എത്തിച്ച് പിണറായി സർക്കാർ

പാലക്കാട്: ജീവിതത്തിലൊരിക്കലും നടക്കില്ലെന്ന് കരുതിയ സംഭവാണ് അട്ടപ്പാടിയിലെ ഏഴ് വിദൂര ആദിവാസി ഊരുകളില്‍ കഴിഞ്ഞ ദിവസം സംഭവിച്ചത്.

അവരുടെ വീടുകളില്‍ വൈദ്യുതി എത്തിയിരിക്കുന്നു. ഇത്രയും കാലം സോളാറില്‍ ലഭിക്കുന്ന ചെറിയ വോള്‍ട്ടേജ് വൈദ്യുതിയും മണ്ണെണ്ണയും മാത്രമായിരുന്നു ഇവരുടെ ആശ്രയം. 6.2 കോടി രൂപ മുടക്കിയാണ് പദ്ധതി നടപ്പാക്കിയത്.

തടികുണ്ട് , മുരുകള, കിണറ്റുകര, പാലപ്പട, താഴെ ആനവായ് , മേലെ ആനവായ് , കടുകുമണ്ണ ഊരുകളിലേക്കാണ് വൈദ്യുതി എത്തിച്ചത്. ചിണ്ടക്കിയില്‍ നിന്ന് 15 കിലോമീറ്റർ മണ്ണിനടിയില്‍ കൂടി കേബിളിലൂടെയാണ് 11 കെ.വി വൈദ്യുതി എത്തിച്ചിരിക്കുന്നത്. നാലു ട്രാൻസ്ഫോർമറുകള്‍, 8547 മീറ്റർ ലോ ടെൻഷൻ എബിസി എന്നിവയാണ് വിതരണ ശൃംഖലയില്‍ ഉള്ളത്. 206 എ ടൈപ്പ് ഇരുമ്ബ് തൂണുകളും, 145 കോണ്‍ക്രീറ്റ് തൂണുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്.

പദ്ധതി പൂർത്തിയായതോടെ കൊടുംവനത്തിനകത്ത് താമസിക്കുന്ന കുറുമ്ബർ വിഭാഗത്തിലുള്ള മുന്നൂറോളം കുടുംബങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

Back to top button
error: