Month: March 2024
-
Kerala
പാലക്കാട് ഉറങ്ങിക്കിടന്ന ആളുടെ ദേഹത്ത് ടിപ്പര്‍ലോറി കയറിയിറങ്ങി
പാലക്കാട്: അയിലൂരില്‍ ഉറങ്ങിക്കിടന്ന ആള്‍ ടിപ്പര്‍ ലോറി കയറി മരിച്ചു. അയിലൂര്‍ പുതുച്ചി കുന്നക്കാട് വീട്ടില്‍ രമേഷ് (കുട്ടന്‍ 45) ആണ് മരിച്ചത്. പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. വീട് നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണ് തട്ടുന്നതിനായി ലോറി പുറകോട്ട് എടുക്കുമ്പോഴാണ് തറയുടെ ഭാഗത്ത് കിടന്നുറങ്ങുകയായിരുന്ന രമേഷിന്റെ ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങിയത്. അയിലൂര്‍ സ്വദേശി ജയപ്രകാശിന്റെ വീട്ടിലേക്ക് മണ്ണ് കൊണ്ടുവന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. മണ്ണ് കൊണ്ടുവരുന്നതിനെതിരെ കഴിഞ്ഞ ദിവസം പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് രാത്രിയില്‍ ടിപ്പറില്‍ മണ്ണ് കൊണ്ടുവന്നു തള്ളിയത്.
Read More » -
Crime
43 ലക്ഷം രൂപയുടെ സൈബര്‍ത്തട്ടിപ്പ്; മൂന്നുയുവാക്കള്‍ അറസ്റ്റില്‍
കോഴിക്കോട്: എരഞ്ഞിപ്പാലം സ്വദേശിയായ ബിസിനസുകാരനില്‍നിന്ന് ഓണ്‍ലൈന്‍ വഴി 43 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്നുയുവാക്കള്‍ പിടിയില്‍. പാലക്കാട് ജില്ലയിലെ പറക്കുളം സ്വദേശികളായ ചോലയില്‍ മുഹമ്മദ് മുസ്തഫ (23), ചോലയില്‍ വീട്ടില്‍ യൂസഫ് സിദ്ദിഖ് (23), തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം സ്വദേശി വെള്ളംകുഴി വീട്ടില്‍ മുഹമ്മദ് അര്‍ഷക് (21) എന്നിവരെയാണ് നടക്കാവ് പോലീസ് അറസ്റ്റ്‌ചെയ്തത്. എരഞ്ഞിപ്പാലം സ്വദേശിയായ ബിസിനസുകാരനെ മൂവരുംചേര്‍ന്ന് വെല്‍വാല്യൂ ഇന്ത്യ എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാക്കുകയും നിരന്തരം സന്ദേശങ്ങള്‍ അയച്ച് ടെലഗ്രാമില്‍ ഗൂഗിള്‍മാപ്പ് റിവ്യൂ വി.ഐ.പിയെന്ന ഗ്രൂപ്പില്‍ തെറ്റിദ്ധരിപ്പിച്ച് ചേര്‍ക്കുകയും ചെയ്തു. പിന്നീട് വിവിധ ലിങ്കുകളില്‍ കണ്ണിയാക്കുകയായിരുന്നു. ഇതിന് പ്രതിഫലം ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി പരാതിക്കാരന്റെ 43 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു. നടക്കാവ് പോലീസ് ഇന്‍സ്‌പെക്ടര്‍ ജിജോ എം.ജെ. യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. അന്വേഷണസംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ബിനു മോഹന്‍, ശശികുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീകാന്ത്, മോഹന്‍ദാസ്, ഷിജിത്ത്…
Read More » -
Kerala
പതിന്നാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടുപേർ തിരുവല്ലയിൽ പിടിയിൽ
തിരുവല്ല: പതിന്നാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിലായി. പടിഞ്ഞാറ്റോതറ സ്വാതിഭവനില്‍ തുളസീദാസ് (36), കിഴക്കൻ ഓതറ മോടിയില്‍ വീട്ടില്‍ ശ്രീജിത്ത് (34) എന്നിവരാണ് അറസ്റ്റിലായത്. തനിക്കുനേരെയുണ്ടായ ലൈംഗികാതിക്രമം പെണ്‍കുട്ടി കൂട്ടുകാരിയെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് കൂട്ടുകാരി ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയെ വിവരം അറിയിച്ചു. കമ്മിറ്റി അറിയിച്ചതിനെത്തുടർന്നാണ് പോലീസ് കേസെടുത്തത്. തുളസീദാസ് മാർച്ച് 12-നും, ശ്രീജിത്ത് കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലുമാണ് ലൈംഗിക അതിക്രമം നടത്തിയതെന്ന് പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
Read More » -
Crime
സിദ്ധാര്‍ഥന്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കത്തു നല്‍കിയത് തെറ്റായ ഓഫീസില്‍; ആഭ്യന്തരവകുപ്പിന് വന്‍ വീഴ്ച
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്റെ മരണത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സിബിഐ അന്വേഷണം വൈകിയത് മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പിന്റെ ഗുരുതരവീഴ്ച മൂലം. സിദ്ധാര്‍ഥന്റെ കുടുംബവും പ്രതിപക്ഷവും ഇതിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചു രംഗത്തെത്തിയതോടെ തിരക്കിട്ടു നടത്തിയ അന്വേഷണത്തിനൊടുവില്‍ ആഭ്യന്തര വകുപ്പിലെ 3 വനിതാ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ആഭ്യന്തര ഡപ്യൂട്ടി സെക്രട്ടറി വി.കെ. പ്രശാന്ത, സെക്ഷന്‍ ഓഫീസര്‍ വി.കെ.ബിന്ദു, അസിസ്റ്റന്റ് എസ്.എല്‍.അഞ്ജു എന്നിവര്‍ക്കാണു സസ്‌പെന്‍ഷന്‍. വിഴ്ചകള്‍ ഇങ്ങനെ: സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്തുള്ള വിജ്ഞാപനം ഈ മാസം 9ന് സര്‍ക്കാര്‍ പുറപ്പെടുവിച്ചു. 16ന് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി സിബിഐക്കു കത്തു നല്‍കി. കത്ത് അയയ്‌ക്കേണ്ടിയിരുന്നത് കേന്ദ്ര പഴ്‌സനേല്‍ മന്ത്രാലയത്തിനായിരുന്നു. എന്നാല്‍, നടപടിയുമായി ഒരുവിധ ബന്ധവുമില്ലാത്ത കൊച്ചി സിബിഐ ഓഫിസിനാണു കത്തു പോയത്. തെറ്റി അയച്ച കത്തിനൊപ്പമാകട്ടെ, നടപടിക്രമം അനുസരിച്ചുള്ള പ്രൊഫോമ റിപ്പോര്‍ട്ട് നല്‍കിയില്ല. എഫ്‌ഐആറിന്റെ ഇംഗ്ലിഷ് പകര്‍പ്പ്, അന്വേഷണ നാള്‍വഴി, മൊഴികള്‍, മഹസര്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ എന്നിവയടക്കം…
Read More » -
India
സൂറത്തില്‍ 11 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, 2 പേര്‍ അറസ്റ്റില്‍
അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്ത് ജില്ലയില്‍ 11 വയസുകാരിയെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.ഉത്തർപ്രദേശ്, ഝാർഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടുപേരെയാണ് അറസ്റ്റ് ചെയ്തത്. മാർച്ച് 23 നാണ് പെണ്‍കുട്ടിയുടെ അർദ്ധനഗ്നമായ മൃതദേഹം താമസിച്ചിരുന്ന പ്രദേശത്തിന് സമീപമുള്ള കുറ്റിച്ചെടികളില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെടുന്നതിന് മുമ്ബ് പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതായി ഡോക്ടർമാർ പിന്നീട് സ്ഥിരീകരിച്ചു,
Read More » -
Kerala
പിതാവ് ഗോവണിപ്പടിയില്‍നിന്ന് വീണുമരിച്ച സംഭവം: മകൻ അറസ്‌റ്റിൽ
ചാലക്കുടി: പരിയാരം പോസ്റ്റ് ഓഫീസ് ജങ്ഷനു സമീപം പോട്ടോക്കാരൻ വർഗീസ് (54) മരിച്ച സംഭവത്തില്‍ മൂത്ത മകൻ പോളിനെ (25) ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 20-ന് രാത്രി 9.30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിലെ ഗോവണിപ്പടിയില്‍നിന്ന് വീണ നിലയില്‍ വർഗീസിനെ കണ്ടെത്തുകയായിരുന്നു. വർഗീസിനെ മകൻ പോള്‍ തള്ളിയിട്ടതാണെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. പോള്‍ 20-ന് രാവിലെ വർഗീസിനെ ആക്രമിച്ചിരുന്നു. വർഗീസും പോളും സഹായിയുമാണ് ഈ വീട്ടില്‍ താമസം. വർഗീസിന്റെ ഭാര്യ ആൻസിയും ഇളയമകൻ ജസ്റ്റിനും വിദേശത്താണ്. മദ്യവും മയക്കുമരുന്നും സ്ഥിരമായി ഉപയോഗിക്കുന്ന പോള്‍ പിതാവിനെ പലപ്പോഴായി ആക്രമിച്ചിട്ടുള്ളതായും പോലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരം സ്വദേശിയായ സഹായി ജോസഫിനെ വരുത്തി ചോദ്യംചെയ്തപ്പോഴാണ് പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതും തുടർന്ന് അറസ്റ്റ് നടന്നതും. ചാലക്കുടി എസ്.എച്ച്.ഒ. സി.കെ. സജീവ്, എസ്.ഐ. മധു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read More » -
India
സ്പീക്കര്‍ ബോക്സ് തലയില്‍ വീണ് ആറ് വയസുകാരൻ മരിച്ചു
റാഞ്ചി: ഝാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയില്‍ ഹോളി ആഘോഷത്തിനിടെ സ്പീക്കർ ബോക്സ് തലയിൽ വീണ് ആറ് വയസുകാരൻ മരിച്ചു. ചക്രധർപൂരില്‍ നിന്നുള്ള സുരേഷ് ലോഹറിൻ്റെ മകൻ വിഷ്ണു ലോഹറാണ് മരിച്ചത്. തിങ്കളാഴ്ച ഗ്രാമത്തില്‍ നടന്ന ഹോളി ആഘോഷങ്ങൾക്കിടെ സമീപത്ത് സൂക്ഷിച്ചിരുന്ന സ്പീക്കർ ബോക്സ് വിഷ്ണുവിൻ്റെ മേല്‍ വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായ പരിക്കാണ് ഏറ്റത്. കുട്ടിയെ ഉടൻ തന്നെ സബ് ഡിവിഷണല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ ചക്രധർ പോലീസ് കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
Read More » -
Kerala
ക്രിസ്തുവിന്‍റെ അന്ത്യ അത്താഴ സ്മരണയില്‍ നാളെ പെസഹാ
ലോകമെമ്ബാടുമുള്ള ക്രൈസ്തവര്‍ നാളെ പെസഹാ വ്യാഴം ആചരിക്കും. വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായി ഈസ്റ്റര്‍ ഞായറിന് തൊട്ടുമുമ്ബുള്ള വ്യാഴമാണ് പെസഹാ വ്യാഴം. ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ ഓർമ്മിച്ച് ദേവാലയങ്ങളില്‍ നാളെ പ്രത്യേക പ്രാർത്ഥനകളും ചടങ്ങുകളും നടത്തും. ദുഃഖവെള്ളിക്ക് തൊട്ട് മുമ്ബുള്ള വ്യാഴാഴ്ചയാണ് പെസഹാ വ്യാഴം എന്ന വിശുദ്ധ ദിനമായി ആചരിക്കുന്നത്. കുരിശിലേറ്റുന്നതിന് മുമ്ബ് യേശുക്രിസ്തു തന്റെ ശിഷ്യഗണങ്ങളോടൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ സ്മരണാര്‍ത്ഥമാണ് പെസഹാ വ്യാഴം പെസഹാ വ്യാഴ ദിവസം ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാർത്ഥനകള്‍ നടക്കും. പെസഹ അപ്പം മുറിക്കലും കാല്‍ കഴുകല്‍ ശുശ്രൂഷകളുമാണ് പ്രധാന ചടങ്ങുകള്‍. ശേഷം പിറ്റേദിവസമായ നാളെ യേശു ക്രിസ്തുവിന്റെ കുരിശു മരണം അനുസ്മരിച്ച് ദുഃഖ വെള്ളി ആചരണവും നടക്കും. കുരിശു മരണത്തിന്റെ മുന്നോടിയായി യേശുവിന്റെ പീഡാനുഭവങ്ങളുടെ ഓര്‍മ്മ പുതുക്കാന്‍ കുരിശിന്റെ വഴി ചടങ്ങുകളും നടക്കും. പെസഹാ അപ്പം പുളിക്കാത്ത മാവ് കൊണ്ടാണ് ഉണ്ടാക്കുന്നത്. ഈ അപ്പത്തിനെ പുളിയാത്തപ്പം, കുരിശപ്പം, ഇണ്ട്രി അപ്പം എന്നൊക്കെ പറയാറുണ്ട്. പെസഹാ…
Read More » -
Kerala
എയര്‍ ഇന്ത്യ കൈവിട്ടു; വിദേശ വിമാനക്കമ്ബനികള്‍ കോഴിക്കോട്ടേക്ക്
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തില്‍നിന്ന് എയർ ഇന്ത്യ വെട്ടിക്കുറച്ച ദമാം, റാസല്‍ഖൈമ സർവീസുകൾ ഏറ്റെടുക്കാൻ വിദേശ വിമാനക്കമ്പനികൾ. ദമാം സർവീസ് സലാം എയറും അബുദാബി-റാസല്‍ ഖൈമ-കോഴിക്കോട് മേഖലയില്‍ എയർ അറേബ്യയുമാണ് സർവീസ് നടത്തുക. എയർ അറേബ്യ ഈ മാസം 31 മുതല്‍ സർവീസുകള്‍ ആഴ്ചയില്‍ അഞ്ചായി ഉയർത്തി. നിലവില്‍ മൂന്നു സർവീസ് വീതം നടത്തിയിരുന്ന റാസല്‍ ഖൈമ -കോഴിക്കോട് സർവീസാണ് അഞ്ചാക്കിയത്. തിങ്കള്‍, ബുധൻ, വ്യാഴം, വെള്ളി, ഞായർ ദിവസങ്ങളില്‍ സർവീസ് നടത്തും. ഈ മേഖലയില്‍ നടത്തിയിരുന്ന മൂന്നു സർവീസുകള്‍ എയർ ഇന്ത്യ കണ്ണൂരിലേക്ക് മാറ്റിയിരുന്നു. സലാം എയർ സർവീസുകളുടെ എണ്ണവും സമയക്രമവും വരാനിരിക്കുന്നതേയുള്ളൂ. ഏപ്രില്‍ 15-ഓടെ കൂടുതല്‍ സർവീസുകള്‍ ആരംഭിക്കാനാണ് ഇവർ തീരുമാനിച്ചിരിക്കുന്നത്. മസ്കറ്റിലേക്ക് കോഴിക്കോടുനിന്ന് ആഴ്ചയില്‍ ആറു സർവീസുകള്‍ ഉണ്ടായിരുന്നത് എയർ ഇന്ത്യ എക്സ്പ്രസ്സ് അഞ്ചാക്കി ചുരുക്കി. ഒരു സർവീസ് കണ്ണൂരിലേക്കു മാറ്റിയിരുന്നു. ഇതേത്തുടർന്നാണ് സലാം എയർ കോഴിക്കോട് സർവീസ് വർധിപ്പിക്കുന്നത്.
Read More » -
India
കര്‍ണാടകയില്‍ ബി.ജെ.പിക്ക് അടിപതറുന്നു
ബംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പിക്ക് അടിപതറുന്നു.ബി.ജെ.പിക്കുള്ളിലെ അന്തഃഛിദ്രം തന്നെയാണ് പാര്‍ട്ടിയുടെ ദക്ഷിണേന്ത്യന്‍ സ്വപ്‌നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്‌ത്തുന്നത്. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടക തൂത്തുവാരിയ ബി.ജെ.പിക്കു നിലവില്‍ സംസ്‌ഥാനത്തു ഭരണമില്ല. കഴിഞ്ഞവര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. അടിപതറിയ വൊക്കലിംഗ സ്വാധീനമേഖലകളില്‍ ഇക്കുറി ജെ.ഡി.എസാണു മത്സരിക്കുന്നത്. ചിക്‌ബല്ലാപുര്‍ ഉള്‍പ്പെടെ പല ലോക്‌സഭാ മണ്ഡലങ്ങളിലും ബി.ജെ.പിക്ക് ആഭ്യന്തരകലഹം വന്‍വെല്ലുവിളിയുയര്‍ത്തുന്നു. ചിക്‌ബല്ലാപൂരില്‍ മുന്‍മന്ത്രി കെ. സുധാകറിനെ ബി.ജെ.പി. കഴിഞ്ഞദിവസം സ്‌ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.ചിക്‌ബല്ലാപുര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന യെലഹങ്കയിലെ എം.എല്‍.എ: എസ്.ആര്‍. വിശ്വനാഥ് ഈ തീരുമാനത്തില്‍ അതൃപ്‌തനാണ്. മകന്‍ അലോക് വിശ്വനാഥനു ചിക്‌ബല്ലാപുര്‍ സീറ്റ് ലഭിക്കുമെന്നായിരുന്നു വിശ്വനാഥിന്റെ പ്രതീക്ഷ. സുധാകറിന്റെ സ്‌ഥാനാര്‍ഥിത്വത്തില്‍ പരസ്യമായി പ്രതിഷേധിച്ച് വിശ്വനാഥിന്റെ അനുയായികള്‍ രംഗത്തുവന്നു. ബി.ജെ.പി. പതാകകളും “സുധാകര്‍ ഗോ ബാക്ക്” എന്നെഴുതിയ പ്ലക്കാഡുകളുമായി പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ റോഡില്‍ ടയറുകള്‍ കത്തിച്ച് ഗതാഗതതടസം സൃഷ്‌ടിച്ചു. ചിക്‌ബല്ലാപുര്‍ നിയമസഭാമണ്ഡലത്തില്‍നിന്നു രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സുധാകര്‍ കഴിഞ്ഞവര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥിയോടു തോറ്റിരുന്നു. വിശ്വനാഥ് മുതിര്‍ന്ന…
Read More »