മമ്മൂട്ടിയും ശോഭനയും നായിക നായകന്മാരായി എത്തിയ സിനിമയാണ്- യാത്ര. അതിലെ ‘തന്നന്നം താനന്നം താളത്തിലാടി’ എന്ന പാട്ട് ഇപ്പോഴും ഒരോ മലയാളിയുടെ ചുണ്ടത്തുണ്ട്. മമ്മൂട്ടി എന്ന മലയാളത്തിൻ്റെ മഹാനടൻ ആദ്യമായി തലമൊട്ടയടിച്ച് അഭിനയിച്ച ചിത്രം കൂടിയായിരുന്നു ശ്രീലങ്കക്കാരനായ ബാലുമഹേന്ദ്രയുടെ സംവിധാനത്തില്‍ പിറന്ന ഈ സിനിമ.
1985-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് യാത്ര. ബാ
കുറ്റവാളിയായ ഉണ്ണികൃഷ്ണൻ (മമ്മൂട്ടി) ജയിൽ മുക്തനായി പോകുംവഴി സ്കൂൾ ബസ്സിലെ തന്റെ സഹയാത്രികരോടായി പറയുന്ന സംഭവങ്ങളിലൂടെയാണ് കഥയുടെ ചുരുളഴിയുന്നത്. ഈ ചലച്ചിത്രത്തിലൂടെ, സംവിധായകനായ ബാലുമഹേന്ദ്ര മലയാളചലച്ചിത്രത്തിന് കഥപറച്ചിലിന്റെ ഒരു പുത്തൻ വഴി തുറന്നുകാട്ടി. ജപ്പാനീസ് ക്ലാസിക് ചിത്രമായ ദി യെല്ലോ ഹാൻകർചീഫ് എന്ന ചലച്ചിത്രത്തിൽ നിന്ന് കടംകൊണ്ടതാണ് യാത്രയുടെ കഥ.
ജയിൽ മോചിതനായ ഉണ്ണികൃഷ്ണൻ ഒരു സ്കൂൾ ബസിൽ സഹയാത്രികരോട് തൻ്റെ ദാരുണമായ പ്രണയകഥ പറയുന്നിടത്താണ് കഥ വികസിക്കുന്നത്. അനാഥനും ഫോറസ്റ്റ് ഓഫീസറുമായ അയാൾ ഒരു വനപ്രദേശത്ത് താമസിക്കുന്നതിനിടയിൽ തുളസി എന്ന ആ നാട്ടുകാരിയായ യുവതിയുമായി പ്രണയത്തിലാകുന്നു. അവർ വിവാഹം കഴിക്കാൻ തീരുമാനിച്ചു, ഉണ്ണികൃഷ്ണൻ ഇക്കാര്യം തൻ്റെ ഉറ്റ സുഹൃത്തിനോട് പറയാൻ പുറപ്പെട്ടു.
സുഹൃത്തിനെ കണ്ട് മടങ്ങുന്ന ഉണ്ണികൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്യുന്നു. ഉണ്ണികൃഷ്ണന് പോലീസ് അന്വേഷിക്കുന്ന കുറ്റവാളിയുമായി കാഴ്ചയിൽ സാമ്യത തോന്നിയതിനാൽ ഇതു തന്നെയാണ് കുറ്റവാളി എന്ന സംശയത്തിൽ പോലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്തതാണ്.
ഈ സമയത്ത് യാദൃച്ഛികമായി ഒരു പോലീസുകാരൻ ഉണ്ണികൃഷ്ണന്റെ കൈയ്യാൽ കൊല്ലപ്പെടാനിടവരികയും ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെടുകയും ചെയ്യുന്നു. ജയിലിലെ ആദ്യകാലങ്ങളിൽ ഉണ്ണികൃഷ്ണൻ തുളസിക്കെഴുതുന്ന ഒരു കത്തിൽ തന്നെ മറന്നുകൊള്ളാൻ പറയുന്നുണ്ട്. ജയിൽ ശിക്ഷ അവസാനിക്കാറായ സമയത്ത് ഉണ്ണികൃഷ്ണൻ തുളസിക്കെഴുതിയ മറ്റൊരു കത്തിൽ തുളസി ജീവിച്ചിരിപ്പുണ്ടെങ്കിൽ തനിക്ക് വേണ്ടി ദീപം തെളിക്കാൻ ആവശ്യപ്പെടുന്നു. നീണ്ട ജയിൽവാസത്തിനൊടുവിൽ മോചിതനായ ഉണ്ണികൃഷ്ണൻ തന്റെ തുളസിയെ കാണാൻ വേണ്ടി പോകുവുകയാണ്. അവൾ ഇപ്പോഴും അദ്ദേഹത്തെ കാത്തിരിപ്പുണ്ടോ? ഉണ്ണികൃഷ്ണന്റെ സഹയാത്രികരുടെ കൂടി ചോദ്യമായിരുന്നു ഇത്.അവർ പണ്ട് പതിവായി സംഘമിച്ചിരുന്ന കാവിൽ ഒന്നല്ല, ഒരായിരം വിളക്കുകൾ കൊളുത്തി തുളസി ഉണ്ണികൃഷ്ണനായി അപ്പോഴും കാത്തിരിക്കുന്നുണ്ടായിരുന്നു
ഈ ചിത്രത്തിലെ അഭിനയത്തിന് 1985 ലെ കേരളസംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പ്രത്യേക ജൂറി അവാർഡും ഫിലിം ഫെയറിന്റെ മികച്ച നടനുള്ള അവാർഡും മമ്മൂട്ടിയെ തേടിയെത്തി.
ഏതൊരു മനസ്സുകളെയും നൊമ്ബരപ്പെടുത്തുന്ന പ്രണയകാവ്യമായിരുന്നു സൂപ്പർ മെഗാ ഹിറ്റ് പ്രണയകാവ്യമായി മാറിയ യാത്ര.40 വർഷങ്ങള്‍ക്ക് മുൻപ് കുട്ടികളെപ്പോലും ഏറെ ആകർഷിച്ച ചിത്രമായിരുന്നു ഇത്. ജയിലില്‍ കിടക്കേണ്ടി വരുന്ന മമ്മൂട്ടിക്ക് തലമൊട്ട അടിക്കേണ്ടി വരുമ്ബോള്‍ സ്ത്രീകളും കുട്ടികളും പുരുഷന്മാരും നിറകണ്ണുകളോടെയാണ് അത് നോക്കികണ്ടത്. അത്രമാത്രം മലയാളികളുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ പ്രണയകാവ്യം തന്നെയായിരുന്നു മമ്മൂട്ടി ശോഭന പ്രണയ ജോഡികളുടെ ആ ‘യാത്ര’.
ഉണ്ണികൃഷ്ണന്റെയും തുളസിയുടെയും അതിതീവ്രമായ പ്രണയം അക്കാലത്ത് തിയേറ്ററുകളില്‍ വല്ലാത്ത ഒരു അനുഭവമായിരുന്നു.ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കിടക്കേണ്ടിവരുന്ന നായകൻ.തനിക്ക് തുണയാകുമെന്ന് കരുതിയ ഉണ്ണിയേട്ടൻ നഷ്ടമാകുമോ എന്ന ഭയം തുളസിയെ ഒരുപാട് നൊമ്ബരപ്പെടുത്തി. തുളസിയുടെ അടുത്ത് വരാൻ നായകൻ കാണിക്കുന്ന ഓരോ പ്രവൃത്തി പരാജയപ്പെടുമ്ബോഴും, ജയിലില്‍ ക്രൂരമർദ്ദനം ഏല്‍ക്കുമ്ബോഴും, സുന്ദരനായ ഉണ്ണിയെ തല മൊട്ടയടിക്കുമ്ബോഴും, മൂത്രം കുടിപ്പിക്കുമ്ബോഴും മമ്മൂട്ടി എന്ന മഹാനടന്റെ അഭിനയത്തിളക്കത്തില്‍ തിയേറ്ററില്‍ ഇരുന്ന ഓരോ പ്രേക്ഷകന്റെയും നെഞ്ച് പിടഞ്ഞുകൊണ്ടിരുന്നു.
ഉണ്ണികൃഷ്ണനായി മമ്മൂട്ടിയും തുളസിയേയി ശോഭനയും ചിത്രത്തില്‍ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. കൂടെ അഭിനയിച്ച എല്ലാവരുംതന്നെ അവരവരുടെ റോള്‍ മികച്ചതാക്കി. മമ്മൂട്ടിയുടെ മികച്ച 10 ചിത്രങ്ങള്‍ എടുത്താല്‍ അതില്‍ മുന്നിട്ട് നില്‍ക്കുന്ന ചിത്രം കൂടിയാവും യാത്ര.ഒപ്പം ശോഭന എന്ന നടിയുടെയും. ഇന്നും ഈ സിനിമ യൂട്യൂബിലും മറ്റും സെർച്ച് ചെയ്ത് കാണുന്നവർ നിരവധിയാണ്.