ബംഗളൂരു: ഓണ്‍ലൈൻ ക്രിക്കറ്റ് വാതുവെപ്പിലൂടെ യുവാവിന് നഷ്ടമായത് കോടികൾ.കടക്കാരുടെ ഭീഷണി വർധിച്ചതോടെ യുവാവിന്റെ ഭാര്യ ജീവനൊടുക്കി.
കർണാടക ചിത്രദുർഗ സ്വദേശി ദർശൻ ബാബുവിന്റെ ഭാര്യ രഞ്ജിതയാണ് മരിച്ചത്. വായ്പക്കാരുടെ ശല്യം സഹിക്കാനാവാതെയും കടം നല്‍കിയവരുടെ ഭീഷണിയെത്തുടർന്നുമാണ് ആത്മഹത്യ ചെയ്തത് എന്ന് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്.
ദർശൻ ജലസേചന വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയറാണ്.ഒരുപാട് ആളുകളില്‍ നിന്ന് കടം വാങ്ങിയിരുന്ന ദർശൻ വാതുവെപ്പില്‍ പരാജയപ്പെടുകയും കടം വാങ്ങിയ പണം തിരികെനല്‍കാൻ കഴിയാതിരുന്ന സാഹചര്യത്തിലുമാണ് ഭാര്യ ആത്മഹത്യ ചെയ്തത്. ഇവർക്ക് ഏകദേശം 1.5 കോടിയോളം രൂപയാണ് നഷ്ടമായതെന്നാണ് സൂചന.
പണം നല്‍കിയവരുടെ ഭീഷണികള്‍ ആരംഭിച്ച് സ്വസ്ഥത പോയതോടെയാണ് രഞ്ജിത ആത്മഹത്യ ചെയ്തതെന്ന് കുടുംബം പറഞ്ഞു. ദര്ശനും രഞ്ജിതയും 2020ലാണ് വിവാഹിതരായത്. ഇവർക്ക് 2 വയസുള്ള മകനുണ്ട്.ഐപിഎല്‍ വാതുവെപ്പില്‍ 2021 മുതല്‍ ദർശൻ സജീവമായിരുന്നതായാണ് റിപ്പോർട്ട്.