തൃശൂര്‍: കേരള കലാമണ്ഡലത്തില്‍ മോഹിനിയാട്ടം ആണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ അനുമതി. കലാമണ്ഡലം ഭരണസമിതി യോഗത്തിന്റെതാണ് തീരുമാനം. 2024 മുതല്‍ ലിംഗഭേദമില്ലാതെ അഡ്മിഷന്‍ നല്‍കാനാണ് ഭരണസമിതിയുടെ തീരുമാനം.
ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമയുടെ പരാമര്‍ശം വിവാദമായിരുന്നു. ഇതിന് പിന്നാലെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന ചര്‍ച്ചയെ തുടര്‍ന്നാണ് കലാമണ്ഡലം ഭരണസമതിയുടെ തീരുമാനം. ഭരണസമിതിയുടെ തീരുമാനം ഒറ്റക്കെട്ടായിരുന്നെന്ന് കലാമണ്ഡലം വിസി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നേരത്തെ കലാമണ്ഡലത്തില്‍ കഥകളി പഠനം ആണ്‍കുട്ടികള്‍ക്കു മാത്രമായിരുന്നു. പിന്നീട് പെണ്‍കുട്ടികള്‍ക്കും പഠിക്കാന്‍ അവസരം ഒരുക്കിയിരുന്നു. മോഹിനിയാട്ടം പഠിക്കാന്‍ ആണ്‍കുട്ടികള്‍ക്കും അവസരം നല്‍കിയ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് കാലമണ്ഡലം ക്ഷേമാവതി ഉള്‍പ്പടെയുള്ള പ്രമുഖ അധ്യാപകര്‍ പറഞ്ഞു.