Month: March 2024

  • Kerala

    മാസപ്പടിയില്‍ ഇ.ഡി അന്വേഷണം; എക്‌സാലോജിക് അടക്കം അന്വേഷണ പരിധിയില്‍

    കൊച്ചി: മാസപ്പടി കേസില്‍ ഇ.ഡി അന്വേഷണം ആരംഭിച്ചു. കൊച്ചി ഇഡി യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എസ്എഫ്‌ഐഒ അന്വേഷണം നടക്കുന്നതിനിടയിലാണ് നടപടി. ആദായ നികുതി വകുപ്പിന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസ്. എക്‌സാലോജിക് അടക്കം ഇ.ഡി അന്വേഷണ പരിധിയില്‍ വരും. കുറച്ചുദിവസങ്ങളായി ഇ.ഡി ഇക്കാര്യത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് ഇസിഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കരിമണല്‍ കമ്പനിയായ സിഎംആര്‍എലില്‍നിന്ന് എക്സാലോജിക് സൊലൂഷന്‍സ് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചതിനെക്കുറിച്ചാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണം നടക്കുന്നത്. മാസപ്പടി കേസിലെ കള്ളപ്പണ ഇടപാട് കൂടി പരിശോധിക്കുന്നതിന് വേണ്ടിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തില്‍ തുടരന്വേഷണമാകാം എന്ന നിഗമനത്തിലെത്തിയതോടെയാണ് ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്തത്. വീണ വിജയന്റെ എക്‌സാലോജിക് കമ്പനി, സിഎംആര്‍എല്‍, കെഎസ്‌ഐഡിസി എന്നിവര്‍ക്കെതിരെയാണ് പ്രാഥമികമായി അന്വേഷണം നടക്കുക. ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ ഇ.ഡി പരിശോധിക്കും. ഇ.ഡിയുടെ മാത്രമല്ല സിബിഐയുടെ കടന്നുവരവും കേസില്‍ അനിവാര്യമാണെന്ന് പരാതി നല്‍കിയ ഷോണ്‍…

    Read More »
  • Kerala

    വോട്ട് അഭ്യര്‍ഥിക്കാനെത്തിയ കൃഷ്ണകുമാറിനെ തടഞ്ഞ് എസ്.എഫ്.ഐ; ഇടപെട്ട് എ.ബി.വി.പി

    കൊല്ലം: ലോക്‌സഭാ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി നടന്‍ ജി.കൃഷ്ണകുമാറിനെ തടഞ്ഞ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍. കൊല്ലം ചന്ദനത്തോപ്പ് ഐ.ടി.ഐയില്‍ വോട്ട് അഭ്യര്‍ഥിക്കാനെത്തിയപ്പോഴായിരുന്നു സംഘര്‍ഷം. ഇത് ഐ.ടി.ഐയില്‍ എ.ബി.വി.പി എസ്.എഫ്.ഐ സംഘര്‍ഷത്തിന് വഴിവച്ചു. പോലീസെത്തിയാണ് സംഘര്‍ഷത്തിന് അയവുവരുത്തിയത്. ഇവിടെ നടക്കുന്നതാണ് യഥാര്‍ഥ ഫാസിസമെന്ന് സംഭവത്തില്‍ ജി. കൃഷ്ണകുമാര്‍ പ്രതികരിച്ചു. ‘വോട്ട് അഭ്യര്‍ഥിച്ച് പല സ്ഥലങ്ങളിലും പോയിരുന്നു. അതിന്റെ ഭാഗമായാണ് കോളേജിലുമെത്തിയത്. തൊട്ടുമുമ്പ് എതിര്‍ സ്ഥാനാര്‍ഥികളായ മുകേഷും എന്‍.കെ പ്രേമചന്ദ്രനും കോളേജിലെത്തിയിരുന്നു. പക്ഷേ, ഞങ്ങള്‍ വന്നപ്പോള്‍ എസ്.എഫ്.ഐക്കാര്‍ കുറുകെ നിന്ന് കൃഷ്ണകുമാറിന് ഈ കോളേജിലേക്ക് പ്രവേശനമില്ല, നരേന്ദ്രമോദിയുടെ സ്ഥാനാര്‍ഥിക്ക് പ്രവേശനമില്ല എന്ന് പറഞ്ഞു. ഫാസിസം എന്ന് പറഞ്ഞ് യു.പിയിലോട്ടും ഗുജറാത്തിലോട്ടും നോക്കുന്നവര്‍ ഇവിടെ എന്താണ് നടത്തുന്നത്. ഇതാണ് റിയല്‍ ഫാസിസം’, അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ബി.ജെ.പിയുടെ അഞ്ചാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതോടെയാണ് കൊല്ലത്തെ ചിത്രം തെളിഞ്ഞത്. ജില്ലാ-സംസ്ഥാന നേതൃത്വങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരം സ്വദേശിയായ കൃഷ്ണകുമാറിന്റെ പേരുണ്ടായിരുന്നില്ല. ദേശീയ നേതൃത്വം വഴിയാണ് ബി.ജെ.പി. സംസ്ഥാനസമിതി അംഗംകൂടിയായ കൃഷ്ണകുമാര്‍…

    Read More »
  • India

    മദ്യനയക്കേസിലെ പണം എവിടെ? കെജ്രിവാള്‍ നാളെ ‘ബോംബ് പൊട്ടിക്കു’മെന്ന് ഭാര്യ

    ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസിലെ വസ്തുതകള്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യാഴാഴ്ച കോടതിയില്‍ വെളിപ്പെടുത്തുമെന്ന് ഭാര്യ സുനിത. കോഴയുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു. അന്വേഷണത്തില്‍ പണമൊന്നും ഇ.ഡി. കണ്ടെത്തിയിട്ടില്ലെന്നും സുനിത വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. രണ്ട് ദിവസം മുമ്പ് ഡല്‍ഹിയിലെ ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവ് മന്ത്രി അതിഷിയ്ക്ക് കെജ്രിവാള്‍ കൈമാറിയിരുന്നു. ഇക്കാര്യത്തിലും കേന്ദ്രസര്‍ക്കാര്‍ കേസെടുത്തിട്ടുണ്ട്. ഡല്‍ഹിയെ നശിപ്പിക്കാനാണോ അവരുടെ ഉദ്ദേശ്യം. ജനങ്ങള്‍ ദുരിതമനുഭവിക്കണമെന്ന് അവര്‍ ആ?ഗ്രഹിക്കുന്നുണ്ടോ. ഇക്കാര്യത്തില്‍ കെജ്രിവാള്‍ വളരെ വേദനിക്കുന്നു – സുനിത പറഞ്ഞു. മദ്യനയ അഴിമതിയെന്ന് വിളിക്കപ്പെടുന്ന കേസില്‍ ഇ.ഡി. 250-ലധികം റെയ്ഡുകള്‍ നടത്തി. ഈ പണം അധികൃതര്‍ കണ്ടെത്തിയിട്ടില്ല. മാര്‍ച്ച് 28-ന് കോടതിയില്‍ അദ്ദേഹം എല്ലാം വെളിപ്പെടുത്തും. മദ്യനയ അഴിമതിയുടെ പണം എവിടെയാണെന്നും അതിനാവശ്യമായ തെളിവുകള്‍ അദ്ദേഹം നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21-ന് രാത്രി അറസ്റ്റിലായ കെജ്രിവാളിനെ കോടതി മാര്‍ച്ച് 28 വരെ ഇ.ഡി. കസ്റ്റഡിയില്‍ വിട്ടിരുന്നു.…

    Read More »
  • Kerala

    പാലക്കാട്ട് ഡിസിസി ജനറല്‍ സെക്രട്ടറി സിപിഎമ്മില്‍ ചേര്‍ന്നു

    പാലക്കാട്: ജില്ലയിലെ കോണ്‍ഗ്രസ് നേതാവും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ ഷൊര്‍ണൂര്‍ വിജയന്‍ സിപിഎമ്മില്‍ ചേര്‍ന്നു. പാലക്കാട് നഗരസഭ കൗണ്‍സിലറാണ്. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയാണ് അംഗത്വം സീകരിച്ചത്. ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് ഷൊര്‍ണൂര്‍ വിജയന്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഭിന്നതയിലായിരുന്നു. 41 വര്‍ഷം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ഒപ്പം നിന്നു. എന്നാല്‍ അര്‍ഹമായ പരിഗണന നല്‍കിയില്ലെന്നും ഷൊര്‍ണൂര്‍ വിജയന്‍ കുറ്റപ്പെടുത്തി. തന്നെപ്പോലെ സമാനമായ നിരവധി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലുണ്ട്. അതേസമയം അനര്‍ഹര്‍ക്ക് നിരവധി അവസരം കൊടുക്കാന്‍ നേതൃത്വം തയ്യാറാകുന്നു. ഇതു ശരിയായ നടപടിയല്ല. ഇതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നത്. തനിക്ക് പിന്നാലെ കൂടുതല്‍ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് വിട്ട് മറ്റു പാര്‍ട്ടികളില്‍ ചേരുമെന്നും ഷൊര്‍ണൂര്‍ വിജയന്‍ പറഞ്ഞു.

    Read More »
  • Crime

    കാമുകനുമായുള്ള ബന്ധം വിലക്കി; സഹോദരന്റെ കുഞ്ഞിനെ യുവതി വാട്ടര്‍ ടാങ്കിലെറിഞ്ഞു കൊന്ന്

    ജയ്പുര്‍: സഹോദരനോടുള്ള ദേഷ്യത്തിന് അയാളുടെ രണ്ടര വയസ്സുള്ള മകളെ കുടിവെള്ള ടാങ്കില്‍ എറിഞ്ഞു കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. മായ പരീക് എന്ന യുവതിയാണ് അറസ്റ്റിലായത്. പുരുഷ സുഹൃത്തുമായുള്ള ബന്ധം സഹോദരന്‍ വിലക്കിയതിലുള്ള അനിഷ്ടമാണ് കൊലപാതകത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാനിലാണ് സംഭവം. സഹോദരന്റെ കുഞ്ഞിനെ കുടിവെള്ള ടാങ്കില്‍ എറിഞ്ഞ ശേഷം മായ പരീക് അത് മൂടി വച്ച് അടച്ചതായി പൊലീസ് പറയുന്നു. കുഞ്ഞു മരിച്ച ശേഷം വെള്ളത്തില്‍നിന്ന് എടുത്ത് പ്ലാസ്റ്റിക് ബാഗിലാക്കി വൈക്കോല്‍ക്കൂനയില്‍ ഒളിപ്പിക്കുകായിരുന്നു. കുഞ്ഞിനെ കാണാനില്ലെന്നു പരാതി ലഭിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിയ പൊലീസ് നടത്തിയ പരിശോധനയില്‍, വീട്ടുവളപ്പിലെ വൈക്കോല്‍ക്കൂനയില്‍നിന്ന മൃതദേഹം ഉള്‍പ്പെടുന്ന ബാഗ് കണ്ടെത്തി. പൊലീസ് അറസ്റ്റ് ചെയ്ത മായ പരീകിനെ മൂന്നു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മായ കുഞ്ഞുമായി പോകുന്ന ദൃശ്യങ്ങള്‍ വീട്ടിലെ സിസി ടിവിയില്‍നിന്ന് പൊലീസ് കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

    Read More »
  • Kerala

    ഇടതുസര്‍ക്കാരിലെ മന്ത്രിയാണെന്ന് ഓര്‍ക്കണം; ഗണേഷിനെതിരെ സമരവുമായി സിഐടിയു

    തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് പരിഷ്‌കരണത്തില്‍ ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറിനെതിരെ സിഐടിയു. ഗണേഷ് കുമാര്‍ ഇടതുപക്ഷ മന്ത്രിസഭയിലെ അംഗമാണെന്ന് ഓര്‍ക്കണമെന്ന് സിഐടിയു നേതാവ് കെ.കെ ദിവാകരന്‍ പറഞ്ഞു. ഡ്രൈവിങ് സ്‌കൂള്‍ പരിഷ്‌കാരങ്ങള്‍ അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ഗണേഷ് കുമാറിനെതിരെ സിഐടിയു സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യഘട്ടമായി സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തി. സെക്രട്ടേറിയറ്റ് സമരത്തിന് ശേഷം രണ്ടാം ഘട്ടമായി മന്ത്രിയുടെ വീട്ടിലേക്ക് സമരം നയിക്കും. പരിഷ്‌കാരം പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ മൂന്നാം ഘട്ടത്തില്‍ ആവശ്യമെങ്കില്‍ മന്ത്രിയെ വഴിയില്‍ തടയുമെന്നും കെ.കെ ദിവാകരന്‍ പറഞ്ഞു. ഓള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്സ് യൂണിയന്‍ പ്രസിഡന്റ് കൂടിയാണ് കെ.കെ ദിവാകരന്‍. മന്ത്രിയെ ഇടതുമുന്നണി നിയന്ത്രിക്കണം. അല്ലെങ്കില്‍ തൊഴിലാളികള്‍ വിചാരിച്ചാലും മന്ത്രിയെ നിയന്ത്രിക്കാന്‍ പറ്റുമെന്ന് ദിവാകരന്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് ഒരിടത്തും നടപ്പാക്കാത്ത പരിഷ്‌കാരങ്ങള്‍ കേരളത്തില്‍ നടപ്പാക്കണമെന്ന് എന്തിന് മന്ത്രി വാശി പിടിക്കുന്നുവെന്നും സിഐടിയു ചോദിക്കുന്നു.  

    Read More »
  • Crime

    കാഞ്ഞിരപ്പള്ളിയില്‍ ഒന്നാംക്ലാസ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയെന്ന് അജ്ഞാതസന്ദേശം; വ്യാപക പരിശോധന

    കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍നിന്ന് ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയതായി അജ്ഞാതസന്ദേശം. കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയെ കാറിലെത്തിയവര്‍ തട്ടിക്കൊണ്ടുപോയെന്നാണ് ചൈല്‍ഡ് ലൈനില്‍ അജ്ഞാതസന്ദേശം ലഭിച്ചത്. അതേസമയം, പോലീസ് നടത്തിയ പരിശോധനയില്‍ ഇതുവരെ സംശയകരമായ ഒന്നും കണ്ടെത്താനായിട്ടില്ല. മാത്രമല്ല, വിദ്യാര്‍ഥിയെ കാണാനില്ലെന്ന പരാതിയോ മറ്റോ ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസിന്റെ പരിശോധന തുടരുകയാണ്. ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി ചൈല്‍ഡ് ലൈനില്‍ അജ്ഞാതസന്ദേശം ലഭിച്ചത്. ‘കെ.എല്‍. 05’-ല്‍ തുടങ്ങുന്ന രജിസ്ട്രേഷന്‍ നമ്പറുള്ള വെളുത്ത കാറിലെത്തിയവര്‍ ഒന്നാംക്ലാസ് വിദ്യാര്‍ഥിയെ സ്‌കൂളില്‍നിന്ന് തട്ടിക്കൊണ്ടുപോയെന്നാണ് സന്ദേശത്തില്‍ പറഞ്ഞിരുന്നത്. ഇതോടെ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് സംഘം സ്‌കൂളിലും സമീപപ്രദേശങ്ങളിലും അന്വേഷണം നടത്തിയെങ്കിലും ഇത്തരമൊരു സംഭവം നടന്നതിന് തെളിവുകളൊന്നും ലഭിച്ചില്ല. സ്‌കൂളില്‍ ഇന്ന് ഒമ്പതാംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ക്ലാസുള്ളത്. അതിനാല്‍ ഒന്നാംക്ലാസ് വിദ്യാര്‍ഥി സ്‌കൂളിലെത്തേണ്ട സാഹചര്യമില്ല. മാത്രമല്ല, കുട്ടിയെ കാണാനില്ലെന്ന് ആരും പരാതിയും നല്‍കിയിട്ടില്ല. അതേസമയം, കുട്ടിയെ കാണാനില്ലെന്ന സന്ദേശത്തെത്തുടര്‍ന്ന് പോലീസ് സമീപമേഖലകളിലെല്ലാം പരിശോധന…

    Read More »
  • LIFE

    മുടിയഴകിന് ആയുർവേദം ഫലപ്രദം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

    സ്ത്രീയുടെയും പുരുഷന്റെയും സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍ പ്രധാനപ്പെട്ട ഒരു സ്ഥാനമാണ് മുടിക്കുള്ളത്. നമ്മുടെ ശരീരത്തില്‍ ഏറ്റവും വേഗം വളരുന്ന കോശസമൂഹങ്ങളിലൊന്നാണ് മുടി. മുടിയുടെ സംരക്ഷണത്തിന് ആയുര്‍വേദം ഫലപ്രദമാണ്. മുടികൊഴിച്ചില്‍, അകാലനര, താരന്‍ തുടങ്ങിയ മുടിയെ ബാധിക്കുന്ന എല്ലാപ്രശ്‌നങ്ങള്‍ക്കും ആയുര്‍വേദത്തില്‍ പരിഹാരമുണ്ട്. നേരിയ ക്ഷതങ്ങളില്‍ നിന്നും തലയെ രക്ഷിക്കാനും സൂര്യാതാപവും അള്‍ട്രാ വയലറ്റ് രശ്മികളും നേരിട്ട് തലയില്‍ പതിക്കാതിരിക്കാനും തലമുടി സഹായിക്കുന്നു. എന്നാല്‍ മുടി സംരക്ഷണം പറയുമ്പോലെ അത്ര നിസാരമല്ല. കറുപ്പും കരുത്തുമുള്ള നീണ്ട് ഇടതൂര്‍ന്ന മുടി ഉണ്ടാകുവാന്‍ അല്‍പം ശ്രദ്ധയും പരിചരണവും ആവശ്യമാണ്. താരന്‍, മുടികൊഴിച്ചില്‍, അകാലനര ഇവയെ ചെറുക്കാന്‍ പ്രത്യേക പരിചരണം കൊണ്ടേ കഴിയൂ. കുളിക്കുമ്പോള്‍ തലമുടിക്കിടയിലൂടെ തലയോട്ടയില്‍ എല്ലായിടത്തും കൈവിരലുകളുടെ അറ്റം അമര്‍ത്തി മസാജ് ചെയ്യാന്‍ ശ്രദ്ധിക്കുക. നനഞ്ഞ മുടി കെട്ടി വയ്ക്കാതിക്കുക. മുടി നന്നായി ഉണങ്ങിയതിന് ശേഷമേ കെട്ടാവൂ.   ഇലക്‌ട്രോണിക് ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ച് നിരന്തരം മുടി കൃത്രിമമായി ഉണക്കുവാന്‍ ശ്രമിച്ചാല്‍ മുടി പൊട്ടിപ്പിളരുവാന്‍ ഇടയുണ്ട്.  …

    Read More »
  • Kerala

    ദുരൂഹതനീങ്ങാതെ വീട്ടമ്മയുടെ കൊലപാതകം: മൂന്നുപേര്‍ കസ്‌റ്റഡിയില്‍

    കോതമംഗലം : കഴുത്തില്‍ മാരക മുറിവേറ്റ്‌ രക്‌തം വാര്‍ന്നു മരിച്ച കള്ളാട്‌ ചെങ്ങമനാട്ട്‌ സാറാമ്മ ഏലിയാസി(72)ന്റെ സംസ്‌കാരം ഇന്ന്‌. ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ ഭവനത്തില്‍ ശുശ്രൂഷയ്‌ക്ക്‌ ശേഷം ചേലാട്‌ സെന്റ്‌ സ്‌റ്റീഫന്‍സ്‌ ബെസ്‌അനിയ വലിയ പള്ളിയിലാണ്‌ സംസ്‌ക്കാരം കഴുത്തിന്‌ മുന്നിലെ മാരകമായ മുറിവാണ്‌ മരണകാരണമെന്നാണ്‌ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌. 12 സെന്റിമീറ്റര്‍ നീളത്തിലും രണ്ടു സെന്റീ മീറ്റര്‍ ആഴത്തിലുമുള്ള ഈ മുറിവാണ്‌ മരണകാരണമായത്‌. ചെവിക്ക്‌ സമീപം, കൈകള്‍, പിന്‍കഴുത്ത്‌ എന്നിവിടങ്ങളിലായി 11 മറ്റ്‌ ചെറിയ മുറിവുകളും ശരീരത്തിലുണ്ട്‌. ധരിച്ചിരുന്ന എട്ടു പവന്‍ സ്വര്‍ണം മാത്രമാണ്‌ മോഷണം പോയത്‌. വീട്ടിലെ കബോര്‍ഡില്‍ മറ്റൊരു 15 പവന്‍ സ്വര്‍ണം കൂടി ഉണ്ടായിരുന്നിട്ടും ഇത്‌ എടുക്കാത്തത്‌ മോഷണം മാത്രമായിരുന്നോ കൊലയ്‌ക്ക്‌ പിന്നിലുള്ള ലക്ഷ്യമെന്ന്‌ പോലീസ്‌ സംശയിക്കുന്നുണ്ട്‌. സംഭവദിവസമായ തിങ്കളാഴ്‌ച പോലീസ്‌ കസ്‌റ്റഡിയിലെടുത്ത മൂന്ന്‌ അതിഥി തൊഴിലാളികളെ ഇനിയും വിട്ടയച്ചിട്ടില്ല. ഇവര്‍ മൂവരും സാറാമ്മയുടെ വീടിനോട്‌ അടുത്തുള്ള വീട്ടില്‍ താമസക്കാരാണ്‌. സംഭവദിവസം രാത്രി പോലീസ്‌ നായ വീടിന്‌ സമീപത്തുനിന്ന്‌…

    Read More »
  • Kerala

    പാലക്കാട് ഡിസിസി ജനറല്‍ സെക്രട്ടറി സിപിഐഎമ്മില്‍ ചേര്‍ന്നു

    പാലക്കാട്: കോണ്‍ഗ്രസ് ഡിസിസി ജനറല്‍ സെക്രട്ടറി സിപിഎമ്മില്‍ ചേർന്നു. ഷൊർണൂർ നഗരസഭാംഗം ഷൊർണൂർ വിജയനാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി പാർട്ടിയില്‍ ചേർന്നത്. കോണ്‍ഗ്രസ് വഴി തെറ്റി സഞ്ചരിക്കുന്നു എന്നും കോണ്‍ഗ്രസ് വർഗീയതയ്ക്ക് കൂട്ടുനില്‍ക്കുകയാണെന്നും ഷൊർണൂർ വിജയൻ പറഞ്ഞു. ഇപ്പോഴത്തെ നേതാക്കൾ പാർട്ടിക്കുവേണ്ടിയല്ല പ്രവർത്തിക്കുന്നതെന്നും ഈ‌ ഇലക്ഷനോടെ കേരളത്തിലും കോൺഗ്രസ് ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.

    Read More »
Back to top button
error: