കൊല്‍ക്കത്ത: കൊല്‍ക്കത്ത വിമാനത്തവളത്തില്‍ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകില്‍ ഇൻഡിഗോ വിമാനം ഇടിച്ചു. കൊല്‍ക്കത്തയിലെ റണ്‍വേയില്‍ പ്രവേശിക്കാൻ എയർ ഇന്ത്യ വിമാനം അനുമതി കാത്തുനില്‍ക്കുമ്ബോഴായിരുന്നു സംഭവം.
സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ അന്വേഷണം ആരംഭിച്ചു. തുടർന്ന് ഏവിയേഷൻ റെഗുലേറ്റർ ഇൻഡിഗോ വിമാനത്തിന്റെ പൈലറ്റുമാരെ ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കി.
ചെന്നൈയിലേക്കുള്ള ഷെഡ്യൂള്‍ഡ് ഓപറേഷനായി കൊല്‍ക്കത്തയിലെ റണ്‍വേയിലേക്ക് പ്രവേശിക്കാൻ ക്ലിയറൻസ് കാത്ത് നില്‍ക്കുമ്ബോളായിരുന്നു എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകില്‍ ഇൻഡിഗോ ഇടിക്കുന്നത്.
അപകടത്തിന് ശേഷം വിമാനം ബേയിലേക്ക് മടങ്ങി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.അതേസമയം യാത്രക്കാർക്കുണ്ടായ അസൗകര്യത്തില്‍ എയർ ഇന്ത്യ എക്സ്‌പ്രസ് വക്താവ് ക്ഷമ ചോദിച്ചു.