Month: March 2024

  • India

    തമിഴ്‌നാട് ചെങ്കല്‍പേട്ടില്‍ ഡിഎംകെ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

    ചെന്നൈ: തമിഴ്‌നാട് ചെങ്കല്‍പേട്ടില്‍ ഡിഎംകെ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. വണ്ടല്ലൂർ നോർത്ത് സെക്രട്ടറി ആറാമുദൻ ആണ് കൊല്ലപ്പെട്ടത്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ ജന്മദിനമായ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യാനിരുന്ന വണ്ടല്ലൂർ-വാലാജാബാദ് റോഡിലെ ബസ് സ്റ്റാൻഡിൻ്റെ പണി നിരീക്ഷിക്കാൻ പോകുകയായിരുന്നു ആറാമുദന്റെ വാഹനത്തിന് നേരെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്കും മുഖത്തും കൈകളിലും ഗുരുതരമായി പരിക്കേറ്റ ആറാമുദനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് സർക്കാർ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നിൽ  ബിജെപിയാണെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.  വണ്ടല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റായി തുടർച്ചയായി മൂന്നുതവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ആളാണ് ആറാമുദൻ.

    Read More »
  • Sports

    പഞ്ചാബിക്കരുത്തിനുമുന്നിൽ അടിപതറി; ഗോകുലം കേരളയെ നാംധാരി എഫ്സി അട്ടിമറിച്ചു

    ലുധിയാന: ഐ ലീഗ് ഫുട്ബോളിൽ ഏഴാം വിജയം തേടിയിറങ്ങിയ ഗോകുലം കേരള എഫ്സിക്ക് കളിയുടെ അവസാനനിമിഷം തോൽവി. പഞ്ചാബിക്കരുത്തിനു മുന്നിൽ 2-1 ന് ആയിരുന്നു തോൽവി .നാംധാരി എഫ്‌സിയാണ് ഗോകുലത്തെ അട്ടിമറിച്ചത്. 1-1 സമനിലയിൽ തുടരവെ ഇൻജൂറി ടൈമിന്റെ  ഏഴാം മിനിറ്റിൽ ആകാശ്ദീപ് സിങ്ങ് ആണ് നാംധാരിയുടെ വിജയഗോൾ നേടിയത്. ഈ തോൽവിയോടെ 17 മത്സരങ്ങളിൽ 32 പോയിന്റുമായി ഗോകുലം 2–ാം സ്ഥാനത്തുനിന്ന് 3–ാം സ്ഥാനത്തേക്കിറങ്ങി. നിലവിലെ ഒന്നാം സ്ഥാനക്കാരായ മുഹമ്മദൻസിനെതിരെയാണ് മാർച്ച് 3ന് ഗോകുലത്തിന്റെ അടുത്ത മത്സരം.

    Read More »
  • Kerala

    ഉദ്‌ഘാടനത്തിന് വിളിച്ചില്ല:മീൻ കടയിലെത്തി കോണ്‍ഗ്രസ് നേതാവിൻ്റെ അതിക്രമം

    കോട്ടയം: മീൻ കടയുടെ ഉദ്ഘാടനത്തിന് വിളിച്ചില്ലെന്ന് ആരോപിച്ച്‌ കടയിലെത്തി അതിക്രമം നടത്തി കോണ്‍ഗ്രസ് നേതാവ്. കോട്ടയം കടുവാക്കുളം മാതാ കോള്‍ഡ് സ്‌റ്റോറിലാണ് സംഭവം. പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി കൊല്ലാടാണ് അതിക്രമം നടത്തിയത്. അതിക്രമം നടത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ലൈസൻസ് ചോദിച്ച്‌ കടയിലെത്തിയ സിബി, ജീവനക്കാരിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ജീവനക്കാരിയുടെ ഫോണില്‍ നിന്ന് വിളിച്ച്‌ കടയുടമയേയും ഭീഷണിപ്പെടുത്തി. ശേഷം ഫോണ്‍ മീൻ കൂനയിലേക്ക് വലിച്ചെറിയുകയും ചെയ്തു. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുമെന്ന് കടയുടമ അറിയിച്ചു.അതേസമയം നാട്ടുകാരുടെ പരാതിയില്‍ അന്വേഷിക്കാനാണ് കടയില്‍ പോയതെന്നും അതിക്രമം നടത്തിയിട്ടില്ലെന്നും സിബി പറഞ്ഞു.

    Read More »
  • Kerala

    ദേശീയ ഗാനം തെറ്റായി പാടി; പാലോട് രവിക്കെതിരെ പരാതി നല്‍കി ബിജെപി

    തിരുവനന്തപുരം: സമരാഗ്‌നി സമാപന സമ്മേളന വേദിയില്‍ ദേശീയ ഗാനം തെറ്റായി പാടിയ സംഭവത്തില്‍ ഡിസിസി പ്രസിഡന്റ് പാലോട് രവിക്കെതിരെ പരാതി നല്‍കി ബിജെപി. ദേശീയ ഗാനത്തെ അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടി ബിജെപി തിരവനന്തപുരം ജില്ലാ ഉപാധ്യക്ഷന്‍ ആര്‍ എസ് രാജീവാണ് പരാതി നല്‍കിയത്. പാലോട് രവിക്കെതിരെ കേസ് എടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ യുഡിഎഫ് നേതൃത്വത്തെ പരിഹസിച്ച്‌ സിപിഐഎം നേതാവ് എ കെ ബാലന്‍ രംഗത്തെത്തി. ജനഗണമന മര്യാദക്ക് പാടാന്‍ അറിയാത്തവരാണ് യുഡിഎഫുകാര്‍. രണ്ട് വലിയ സഹോദരങ്ങള്‍ എന്നാണ് പറയുന്നത്. പരസ്പ്പരം ‘മ’ ചേര്‍ത്താണ് ഇപ്പോള്‍ അവര്‍ അഭിസംബോധന ചെയ്യുന്നതെന്നും എ കെ ബാലന്‍ പരിഹസിച്ചു. സമരാഗ്‌നി യാത്രയിലൂടെ സ്വയം അഗ്‌നിയായി എരിഞ്ഞു തീരുകയായിരുന്നു യുഡിഎഫെന്നും എ കെ ബാലന്‍ പറഞ്ഞു.

    Read More »
  • Kerala

    വർക്കലയില്‍ 21 പേർക്ക് ഭക്ഷ്യ വിഷബാധ ; ഹോട്ടൽ അടപ്പിച്ചു

    തിരുവനന്തപുരം: വർക്കലയില്‍ ഭക്ഷ്യ വിഷബാധയേറ്റ് 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടെമ്ബിള്‍ റോഡിലെ സ്‌പൈസി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഹോട്ടലില്‍ നിന്ന് ഇന്നലെ രാത്രി ഭക്ഷണം കഴിച്ചവർക്കാണ് പല തരത്തിലുള്ള അസ്വസ്ഥത അനുഭവപ്പെട്ടത്. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുടുംബത്തിലെ 9 പേർ ഉള്‍പ്പെടെ 21 പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റിരിക്കുന്നത്. കുഴിമന്തി, അല്‍ഫാം ഉള്‍പ്പെടെ ചിക്കൻ വിഭവങ്ങള്‍ കഴിച്ചവർക്കാണ് പ്രശ്നമുണ്ടായത്. സംഭവത്തെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലില്‍ പരിശോധന നടത്തി. വ്യാപകമായി പരാതി ഉയർന്നതിനെ തുടർന്ന് ഹോട്ടല്‍ സീല്‍ ചെയ്തു.

    Read More »
  • India

    ബെംഗളൂര്‍ രമേശ്വരം കഫേയില്‍ സ്ഫോടനം; 4 പേര്‍ക്ക് പരിക്ക്

    ബെംഗളൂരു : വൈറ്റ്ഫീല്‍ഡിലെ രമേശ്വരം കഫേയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 4 പേർക്ക് പരിക്ക്. 3 ജീവനക്കാർക്കും കഫയില്‍ ഭക്ഷണം കഴിക്കാനെത്തിയ ഒരാള്‍ക്കുമാണ് അപകടത്തില്‍ പരിക്കേറ്റതെന്നാണ് വിവരം. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. ബാഗില്‍ വച്ചിരുന്ന വസ്തു പൊട്ടിത്തെറിച്ചെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇക്കാര്യം വിശദമായി പരിശോധിച്ച്‌ വരികയാണെന്ന് പോലീസ് അറിയിച്ചു. ഫയർഫോഴ്‌സും ബോംബ് സ്‌ക്വാഡും ഫോറൻസിക് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.   ബെംഗളൂരുവിലെ ഏറ്റവും പ്രശസ്തമായ ഹോട്ടല്‍ ശൃഖലകളില്‍ ഒന്നാണ് രാമേശ്വരം കഫേ.

    Read More »
  • Kerala

    കോഴിക്കോട് എൻ.ഐ.ടിയില്‍ അധ്യാപകന് കുത്തേറ്റു

    കോഴിക്കോട് എൻ.ഐ.ടിയില്‍ അധ്യാപകന് കുത്തേറ്റു. സിവില്‍ എൻജിനിയറിങ് വിഭാഗം പ്രൊഫസർ ജയചന്ദ്രനാണ് കുത്തേറ്റത്. പൂർവ വിദ്യാർഥിയായ തമിഴ്നാട് സ്വദേശി വിനോദ് കുമാറാണ് കുത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15 ഓടെയാണ് സംഭവം. അധ്യാപനെ ആക്രമിച്ച വിനോദിനെ കുന്ദമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ അധ്യാപകനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

    Read More »
  • Sports

    സന്തോഷ് ട്രോഫി: സർവീസസിനെ സമനിലയിൽ തളച്ച് കേരളം(1-1)

    ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ  സർവീസസിനെ  സമനിലയിൽ തളച്ച് കേരളം. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ച മത്സരത്തിൽ പാടുപെട്ടാണ് കേരള ടീം രണ്ടാം ഗോൾ വഴങ്ങാതെ രക്ഷപ്പെട്ടത്. നിലവിൽ അഞ്ച് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഗ്രൂപ്പ് എയിൽ എട്ട് പോയന്റുമായി കേരളം മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 22-ാം മിനിറ്റിൽ സജീഷിന്റെ ഹെഡറിലൂടെ മുന്നിലെത്തിയ കേരളത്തിനെതിരേ ആദ്യ പകുതിയുടെ അധികസമയത്ത് സമിർ മുർമു നേടിയ ഗോളിൽ സർവീസസ് ഒപ്പമെത്തുകയായിരുന്നു. ക്വാർട്ടറിലെത്തിയതിനാൽ തന്നെ സമ്മർദമേതുമില്ലാതെയാണ് ഇരുടീമും പന്തുതട്ടി തുടങ്ങിയത്. മുൻ മത്സരങ്ങളിൽ നിന്ന് വിപരീതമായി കേരള താരങ്ങൾ പന്ത് കൈവശം വെച്ച് കളിക്കാനാരംഭിച്ചതോടെ മധ്യനിരയിൽ നിന്ന് മികച്ച നീക്കങ്ങൾ വന്നു. വലതുവിങ്ങിൽ സഫ്നീദും മധ്യത്തിൽ ഗിഫ്റ്റി ഗ്രേഷ്യസും അർജുനും നന്നായി പന്തുതട്ടിയതോടെ മുന്നേറ്റത്തിൽ സജീഷിനും നരേഷിനും തുടർച്ചയായ പന്ത് ലഭിച്ചു. തുടർന്ന് 22-ാം മിനിറ്റിൽ കേരളം മുന്നിലെത്തി. അക്ബർ സിദ്ധിഖ് എടുത്ത ഒരു ഷോട്ട് കോർണറിൽ നിന്ന് അർജുൻ…

    Read More »
  • India

    യാത്രക്കാരില്ല; ബംഗളൂരു-കോയമ്ബത്തൂര്‍ വന്ദേഭാരതിന്റെ സമയം മാറുന്നു

    കോയമ്പത്തൂർ: ബംഗളൂരു-കോയമ്ബത്തൂർ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ സമയം മാറുന്നു .ഈ മാസം 11 മുതലാണ് പുതിയ സമയം. നിലവില്‍ ഉച്ചയ്ക്ക് 1.40ന് ബംഗളൂരു കന്‍റോണ്‍മെന്‍റില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ പുതിയ സമയക്രമം അനുസരിച്ച്‌ 2.20നാകും പുറപ്പെടുക.കോയമ്ബത്തൂരില്‍നിന്ന് പുലർച്ച അഞ്ചിന് പുറപ്പെട്ടിരുന്ന ട്രെയിൻ 7.25നാണ് ഇനി പുറപ്പെടുക. ഡിസംബർ അവസാനം സർവിസ് തുടങ്ങിയ ഈ ട്രെയിൻ പല ദിവസങ്ങളിലും യാത്രക്കാരില്ലാതെയാണ് ഓടുന്നത്. വന്ദേഭാരതിന് മുമ്ബ് ബംഗളൂരു-കോയമ്ബത്തൂർ റൂട്ടില്‍ സർവീസ് നടത്തുന്ന ഉദയ് എക്സ്പ്രസ് അരമണിക്കൂർ വ്യത്യാസത്തിലാണ് പുറപ്പെടുന്നത്. വന്ദേഭാരത് ദൂരം കുറഞ്ഞ ഹൊസൂർ വഴിയാണെങ്കില്‍ ഉദയ് എക്സ്പ്രസ് ബംഗാർപേട്ട്, കുപ്പം വഴിയാണ് സർവിസ് നടത്തുന്നത്. 377 കിലോമീറ്റർ ദൂരം ആറു മണിക്കൂർ 25 മിനിറ്റ് കൊണ്ട് വന്ദേഭാരത് എത്തുമ്ബോള്‍ 432 കിലോമീറ്റർ ദൂരം പിന്നിടാൻ ആറ് മണിക്കൂർ 45 മിനിറ്റാണ് ഉദയ് എക്സ്പ്രസിന് വേണ്ടിവരുന്നത്. പുതുക്കിയ സമയമനുസരിച്ച്‌ ബംഗളൂരു കന്‍റോണ്‍മെന്‍റ് – കോയമ്ബത്തൂർ വന്ദേഭാരത് (20641) വ്യാഴം ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ച കഴിഞ്ഞ്…

    Read More »
  • Kerala

    അവിശുദ്ധ കൂട്ടുകെട്ട് വളര്‍ന്ന് നിയന്ത്രണാധികാരം നഷ്ടപ്പെട്ടു; പൂക്കോട് വെറ്ററിനറി കോളേജിനെതിരെ മുന്‍ വി.സി.

    തിരുവനന്തപുരം: കുത്തഴിഞ്ഞ പുസ്തകമായിരുന്നു പൂക്കോട് വെറ്ററിനറി കോളേജെന്ന് വെളിപ്പെടുത്തി മുന്‍ വൈസ് ചാന്‍സിലറായിരുന്ന ബി. അശോക് ഐഎഎസ്. അധ്യാപകരും വിദ്യാര്‍ത്ഥികളും അനധ്യാപകരും തമ്മിലുള്ള കൂട്ടുകെട്ടുകള്‍ വളര്‍ന്ന് അഡ്മിനിസ്‌ട്രേഷന് നിയന്ത്രണാധികാരം നഷ്ടപ്പെട്ടതാവാം ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് അദ്ദേഹം പറയുന്നു. കോളേജില്‍ അധ്യാപകരും വിദ്യാര്‍ഥികളും അനധ്യാപകരും തമ്മിലുള്ള കൂട്ടുകെട്ട് നേരത്തെ തന്നെ ഉണ്ടായിരുന്നുവെന്നും എന്നാല്‍ പരമാവധി അത്തരം കൂട്ടുകെട്ടുകള്‍ വളരാതിരിക്കാനുള്ള നടപടികള്‍ എടുത്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അധ്യാപകര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സില്‍ വിദ്യാര്‍ഥികളെ വിളിച്ചുകൂട്ടി മദ്യപിച്ചതിന് അധ്യാപകനെതിരെ നടപടി എടുക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. ഏതെങ്കിലും വിഷയത്തില്‍ അധ്യാപകര്‍ക്കെതിരെയോ വിദ്യാര്‍ഥികള്‍ക്കെതിരെയോ നടപടി എടുക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അധ്യാപകരും വിദ്യാര്‍ഥികളും അനധ്യാപകരും ചേര്‍ന്ന് ഐക്യസമര സമിതി ഉണ്ടാക്കി പ്രതിരോധിക്കാന്‍ ശ്രമിക്കും. ഇത്തരത്തില്‍ അധ്യാപകര്‍ വിദ്യാര്‍ഥികളേയും, വിദ്യാര്‍ഥികള്‍ അധ്യാപകരേയും ചൂഷണം ചെയ്യുന്ന സാഹചര്യം സര്‍വകലാശാലയില്‍ ഉണ്ടായിട്ടുണ്ട്. ഹാജര്‍ ഇല്ലാത്ത വിദ്യാര്‍ഥിക്ക് പരീക്ഷ എഴുതാന്‍ അനുമതി നിഷേധിച്ചപ്പോള്‍ അധ്യാപകര്‍ സംഘടിച്ച് വിദ്യാര്‍ഥിയെ പിന്തുണച്ച സംഭവവും അദ്ദേഹം ഓര്‍ക്കുന്നു. വിദ്യാര്‍ഥി ഞായറാഴ്ച ക്ലാസിലെത്തി പ്രാക്ടിക്കല്‍…

    Read More »
Back to top button
error: