Month: March 2024

  • Kerala

    ബെംഗളൂരു എക്സ്പ്രസ്‌ കോഴിക്കോട്ടേക്ക് നീട്ടാൻ‌ ഉത്തരവിറങ്ങി ഒരു മാസമായിട്ടും നടപടിയില്ല ; തടസ്സമാകുന്നത് കര്‍ണാടക ബി.ജെ.പി

    കോഴിക്കോട് : മംഗളൂരു വഴി സർവീസ് നടത്തുന്ന 16511/12 ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ്‌ കോഴിക്കോട്ടേക്ക് നീട്ടാൻ തീരുമാനമെടുത്തിട്ട് ഒരു മാസം കഴിയുന്നു. ജനുവരി 30ന് റെയില്‍വേ ബോർഡ് ജോയിൻറ് ഡയറക്ടർ വിവേക് കുമാർ സിൻഹ ഒപ്പുവച്ചിറക്കിയ ഉത്തരവില്‍ പ്രധാനമായും പറഞ്ഞിരുന്ന കാര്യമാണ് കോഴിക്കോട്ടേക്കുള്ള സർവ്വീസ് എത്രയും പെട്ടെന്ന് ആരംഭിക്കുക എന്നത്. ഉത്തരവിറങ്ങി ഒരു മാസം കഴിഞ്ഞിട്ടും ബോർഡ് എടുത്ത തീരുമാനം നടപ്പാക്കാനാകാതെ പോകുന്നത് കർണാടകയില്‍ നിന്നും ബി.ജെ.പി. ഉയർത്തിയ എതിർപ്പുമൂലമാണ്.  ബി.ജെ.പി. എം.പി. നളിൻകുമാർ ‍രേഖപ്പെടുത്തിയ പ്രതിഷേധമാണ് ഇപ്പോള്‍‌ ദീർഘിപ്പിച്ച സർവീസ് ആരംഭിക്കുന്നതില്‍ തടസ്സമായി നില്‍ക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

    Read More »
  • India

    ട്രാക്ടറില്‍ അഭ്യാസപ്രകടനം; യൂട്യൂബറിന് ദാരുണാന്ത്യം

    ട്രാക്ടറില്‍ അഭ്യാസപ്രകടനം നടത്തിയ യൂട്യൂബറിന് ദാരുണാന്ത്യം.ട്രാക്ടറില്‍ അഭ്യാസ പ്രകടനങ്ങള്‍ ചിത്രീകരിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പങ്കുവയക്കുന്ന പ്രശ്സ്ത യൂട്യൂബർ നിഷു ദേശ്വാളാണ് മരിച്ചത്. ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയാണ് നിഷു. ട്രാക്ടറില്‍ അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ് മരണം സംഭവിച്ചത്. ട്രാക്ടറിന്റെ മുൻ ചക്രങ്ങള്‍ വായുവിലേക്ക് ഉയർത്തി പിൻ ചക്രങ്ങളില്‍ വാഹനം ബാലൻസുചെയ്യുന്ന നിരവധി വീഡിയോകള്‍ യുവാവ് പങ്കുവച്ചിട്ടുണ്ട്. സമാന രീതിയില്‍ ഫെബ്രുവരി 28ന് നടത്തിയ അഭ്യാസപ്രകടനമാണ് ദുരന്തത്തില്‍ കലാശിച്ചത്. വായുവിലേക്ക് ഉയർന്ന ട്രാക്ടർ നിയന്ത്രണം നഷ്ടപ്പെട്ട് പുറകോട്ട് മറിഞ്ഞതാണ് മരണത്തിന് കാരണം.

    Read More »
  • India

    ലിവ്-ഇൻ പങ്കാളിയായ യുവാവിനെ  കുത്തിക്കൊന്ന് യുവതി 

    കൊല്‍ക്കത്ത: ലിവ്-ഇൻ പങ്കാളിയായ യുവാവിനെ യുവതി കുത്തിക്കൊന്നു. കൊല്‍ക്കത്തയില്‍ ബുധനാഴ്ചയാണ് സംഭവം. പ്രതിയായ ശൻഹതി പോള്‍ പങ്കാളിയായ സാർധക് ദാസിനെയാണ് കൊലപ്പെടുത്തിയത്. സാർധകിന്റെ ശരീരത്തില്‍ നിരവധി മുറിപ്പാടുകളുണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്. മൂർച്ചയുള്ള കത്തി ഉപയോഗിച്ച്‌ യുവാവിനെ പലതവണ കുത്തിയെന്നും ചോദ്യംചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു. കൊലയിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല. യുവതിയ്ക്കെതിരെ കൊലപാതകം അടക്കമുള്ള വകുപ്പുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. ഫോട്ടോഗ്രാഫറായ സാർധകും പ്രൊഫഷണല്‍ മേക്കപ്പ് ആർട്ടിസ്റ്റായ ശൻഹതിയും ലിവ്-ഇൻ റിലേഷൻഷിപ്പിലായിരുന്നു. വിവാഹമോചിതയായ യുവതിയ്ക്ക് പ്രായപൂർത്തിയാകാത്ത മകനുമുണ്ട്. മൂന്നുപേരും ഒരുമിച്ചായിരുന്നു താമസം. കൊലപാതകത്തിന് മണിക്കൂറുകള്‍ക്കു മുമ്ബ് യുവതിയ്ക്കും മകനും ഒപ്പമുള്ള ചിത്രം ‘ഫാമിലി’ എന്ന അടിക്കുറിപ്പോടെ സാർധക് സമൂഹികമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. സമൂഹികമാധ്യമ അക്കൗണ്ടിലെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് ‘എൻഗേജ്ഡ്’ എന്നാക്കി മാറ്റുകയും ചെയ്തിരുന്നു. ഏകദേശം 30 വയസ് പ്രായമുള്ള ഇരുവരുംതമ്മില്‍ കുറച്ചുകാലമായി ചില പ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് വിവരം.

    Read More »
  • NEWS

    തണുപ്പ് അകറ്റാനായി മുറിയിൽ വിറക് കത്തിച്ച് ഉറങ്ങി; പുക ശ്വസിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം

    റിയാദ്:തണുപ്പകറ്റാനായി മുറിയിൽ വിറക് കത്തിച്ചുറങ്ങിയ ഇന്ത്യക്കാരന് ദാരുണാന്ത്യം.ബീഹാറിലെ ഗോപാൽഗഞ്ച് സ്വദേശി മദൻലാൽ യാദവ് (38) ആണ് മരിച്ചത്. സൗദി അറേബ്യയിലെ അൽഖസീം പ്രവിശ്യയിലാണ് സംഭവം. ഇദ്ദേഹത്തിന്റെ മൃതദേഹം മലയാളി സാമൂഹിക പ്രവർത്തകർ മുൻകൈയെടുത്ത് നാട്ടിലെത്തിച്ചു.     അൽഖസീം പ്രവിശ്യയിലെ അൽറസിന് സമീപം ദുഖ്ന എന്ന സ്ഥലത്ത് പുകശ്വസിച്ച് മരിച്ച ഗോപാൽഗഞ്ച് സ്വദേശി മദൻലാൽ യാദവിന്റെ  മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ റിയാദിൽ നിന്ന് പുറപ്പെട്ട ഫ്ലൈ നാസ് വിമാനത്തിൽ ലക്‌നൗവിലെത്തിച്ചത്. അവിടെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. താമസസ്ഥലത്ത് തണുപ്പ് അകറ്റാനായി മുറിയിൽ വിറക് കത്തിച്ച് ഉറങ്ങുന്നതിനിടെയായിരുന്നു ദുരന്തം.   ശൈത്യകാലത്ത് കൊടുംതണുപ്പ് അനുഭവപ്പെടുന്ന അൽഖസീം, ഹാഇൽ, അൽജൗഫ് പ്രവിശ്യകളിൽ ഇതിന് മുമ്പും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റിയാദ് ഇന്ത്യൻ എംബസി അധികൃതർ ‘കനിവ്’ ജനസേവന കൂട്ടായ്‌മയുടെ ജീവകാരുണ്യ വിഭാഗത്തെ വിവരം അറിയിച്ചതനുസരിച്ച് രക്ഷാധികാരി ഹരിലാലാണ് ഈ ദൗത്യം ഏറ്റെടുത്തത്. ബോബി ദേവിയാണ് മദൻലാലിന്റെ ഭാര്യ. മൂന്ന് മക്കൾ.

    Read More »
  • Kerala

    അമ്മയും കാമുകനും കൂടി കൊലപ്പെടുത്തിയ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി; കണ്ടെത്തിയത് തൃശൂർ റയിൽവെ സ്റ്റേഷന് സമീപം

    തൃശൂർ: അമ്മയും കാമുകനും കൂടി കൊലപ്പെടുത്തിയ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനു സമീപത്തെ ഓടയില്‍നിന്ന് അഴുകിയ നിലയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ബാഗിലാക്കിയ നിലയിലായിരുന്നു മൃതദേഹം. അമ്മ ശ്രീപ്രിയ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തൃശൂരില്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 11 മാസം പ്രായമുള്ള കുഞ്ഞിനെ കാണാതായ വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കുഞ്ഞിന്റെ മൃതദേഹം തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒരു സ്റ്റെപ്പില്‍ ഉപേക്ഷിച്ചുവെന്നാണ് അമ്മ മൊഴി നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മ തമിഴ്‌നാട് കടലൂര്‍ സ്വദേശിനി ശ്രീപ്രിയ, കാമുകന്‍ ജയസൂര്യന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. യുവതി ഭര്‍ത്താവ് മണിപാലനെ ഉപേക്ഷിച്ച്‌ മൂന്നു മാസം മുന്‍പാണ് തിരൂരിലെത്തിയത്. കഴിഞ്ഞ ദിവസം ബന്ധുക്കളിലൊരാള്‍ ഇവരെ യാദൃശ്ചികമായി കണ്ടതോടെയാണു സംഭവം പുറത്തായത്. കുട്ടി ഇവരുടെ കൂടെയില്ലാത്തതിനാല്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മൂന്ന് മാസം മുന്‍പ് കുഞ്ഞിനെ കൊന്നതാണെന്ന് അമ്മ ശ്രീപ്രിയ പൊലീസില്‍ മൊഴി നല്‍കി. ജയസൂര്യനും അച്ഛനും ചേര്‍ന്നാണ്…

    Read More »
  • Kerala

    കൊച്ചിയില്‍ ഹോം സ്റ്റേയുടെ മറവില്‍ അനാശാസ്യ പ്രവർത്തനം;പതിമൂന്ന് പേർ അറസ്റ്റിൽ

    കൊച്ചി: ഹോം സ്റ്റേയുടെ മറവില്‍ അനാശാസ്യ പ്രവർത്തനം നടത്തിയ പതിമൂന്ന് പേരെ പൊലീസ് പിടികൂടി.ഓള്‍ഡ് കതൃക്കടവ് റോഡിലെ കെട്ടിടത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. മൂന്ന് സ്ത്രീകളും 10 പുരുഷന്മാരുമാണ് പിടിയിലായത്. കൂടുതല്‍ പേർക്കായി  തിരച്ചില്‍ നടത്തുകയാണെന്നും പിടിയിലായവരെ നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ച്‌ വിവരങ്ങള്‍ ശേഖരിച്ച്‌ വരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.  ബെംഗളൂരുവില്‍നിന്നാണ് പിടിയിലായ യുവതികളെ എത്തിച്ചത്. അയല്‍ സംസ്ഥാനങ്ങളില്‍നിന്നടക്കം കൂടുതല്‍ സ്ത്രീകളെ എത്തിച്ചതായി നിഗമനമുണ്ടെന്നും പൊലീസ് പറഞ്ഞു. കുപ്രസിദ്ധനായ ഒരു ഗുണ്ടയുടെ നേതൃത്വത്തിലായിരുന്നു നടത്തിപ്പെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഇയാള്‍ക്കു വേണ്ടിയുള്ള തിരച്ചിലും ആരംഭിച്ചിട്ടുണ്ട്.

    Read More »
  • Kerala

    ‘സമരാഗ്നി’: കെ സുധാകരന്‍- വി.ഡി സതീശന്‍ വിഴുപ്പലക്കൽ മറനീക്കി തെരുവിലെത്തി. പുലഭ്യവും പുലയാട്ടുകളും നിറഞ്ഞ ജാഥ കോൺഗ്രസിനു സമ്മാനിച്ചത്  നാണക്കേട് മാത്രം  

         ഫെബ്രുവരി 9ന് കാസര്‍കോട് നിന്ന് ആരംഭിച്ച് 29 ന് തലസ്ഥാന നഗരിയിൽ സമാപിച്ച ‘സമരാഗ്നി’ കോൺഗ്രസിന് സമ്മാനിച്ചത് നാണക്കേട് മാത്രം. ലോക്‌സഭ തെരഞ്ഞെടുപ്പിന്  പാര്‍ട്ടിയെ സജ്ജമാക്കുന്നതിനൊപ്പം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരെ കൂടിയായിരുന്നു കെ.സുധാകരനും വി.ഡി സതീശനും സംയുക്തമായി നയിച്ച ഈ ‘സമരാഗ്നി’ യാത്ര.  പക്ഷേ മാധ്യമങ്ങൾക്കു മുൻപിൽ പോലും  മാന്യത കാണിക്കാത്ത ഈ നേതാക്കളാണോ അടുത്ത തവണ  കേരളം ഭരിക്കേണ്ടതെന്ന ചോദ്യമാണ് ഇപ്പോൾ ജനങ്ങളിൽ നിന്ന് ഉയരുന്നത്. ജഥയ്ക്കിടെ കണ്ണൂരിൽ ആധിപത്യം നേടാനുള്ള ഇരുനേതാക്കളുടെയും മത്സരം വാർത്താസമ്മേളനത്തിലും ജനകീയ ചർച്ചാസദസിലും വരെ പ്രതിഫലിച്ചു. സതീശനെ  നിശബ്ദനാക്കാൻ കെ.സുധാകരനും സുധാകരനല്ല ജാഥ നയിക്കുന്നത് പ്രതിപക്ഷ നേതാവായ താനാണെന്ന് തെളിയിക്കാൻ വി.ഡി സതീശനും വ്യഗ്രത കൊള്ളുകയായിരുന്നു. പൊട്ടിത്തെറിയുടെ വക്കിലൂടെ കടന്നുപോയ ‘സമരാഗ്നി’യിലെ  മ്ലേഛമായ ഒരു സീനാണ് സുധാകരൻ്റെ അസഭ്യവർഷത്തിലൂടെ ആലപ്പുഴയിൽ വെളിപ്പെട്ടത്. പത്തനംതിട്ടയിൽ സംയുക്ത വാർത്താ സമ്മേളനത്തിൽ നിന്ന് ഒഴിഞ്ഞു മാറിയ വിഡി സതീശൻ  ഒടുവിൽ സമാപനവേദിയില്‍ പ്രവര്‍ത്തകരോട് രോക്ഷം…

    Read More »
  • NEWS

    ആത്മാവിനെ തൊട്ടറിയൂ, സ്‌നേഹവും അനുഭൂതിയും അനുഭവിക്കൂ

    വെളിച്ചം ആ ആലയില്‍ ഒരു താഴും താക്കോലും ചുററികയും ഉണ്ടായിരുന്നു. ഒരു ദിവസം ചുറ്റിക താക്കോലിനോട് ചോദിച്ചു: “നീ എങ്ങിനെയാണ് ഇത്രനിസ്സാരമായി പൂട്ടുകള്‍ തുറക്കുന്നത്? നിന്നേക്കാള്‍ ശക്തിയുണ്ടെങ്കിലും എനിക്കതിന് കഴിയുന്നില്ലല്ലോ?” അപ്പോള്‍ താക്കോല്‍ പറഞ്ഞു: “നീ ശക്തിയില്‍ അടിക്കുന്നമ്പോള്‍ അത് തകരുകയാണ് ചെയ്യുന്നത്,. എന്നാല്‍ ഞാന്‍ അവരെ വേദനിപ്പിക്കാതെ അവരുടെ ഹൃദയത്തിലേക്ക് കടന്നുചെല്ലുകയാണ് ചെയ്യുന്നത്. അപ്പോള്‍ അവ തനിയെ തുറക്കും…” നമുക്ക് ചുറ്റുമുളളവരെ രണ്ടുവിധത്തില്‍ കീഴ്‌പെടുത്താം. അക്രമത്തിലൂടെയും ആര്‍ദ്രതയിലൂടെയും. അക്രമത്തിലൂടെ കൈവശമാക്കിയവക്കൊന്നും മനോഹാരിത ഉണ്ടാകില്ല. അറിഞ്ഞും അനുഭവിച്ചും സ്വന്തമാക്കുമ്പോള്‍ അതില്‍ അനുഭൂതിയും ബഹുമാനവും സ്‌നേഹവും ഉണ്ടാകും. അധികാരത്തിലൂടെ തങ്ങളുടെ ചൊല്‍പടിക്കുനിര്‍ത്തുന്ന ഒരാളും ആരുടേയും ഹൃദയത്തില്‍ ഇടംപിടിക്കില്ല. ഹൃദയത്തിന്റെ വാതിലുകള്‍ തുറന്ന് അകത്ത് പ്രവേശിക്കുന്നവര്‍ക്ക് മാത്രമാണ് ഒരാളുടെ ആത്മാവിനെ തൊട്ടറിയാന്‍ കഴിയുക. നമുക്ക് ആത്മാവിനെ തൊട്ടറിയാന്‍ ശീലിക്കാം. ശുഭദിനം ആശംസിക്കുന്നു. സൂര്യനാരായണൻ ചിത്രം: നിപു കുമാർ

    Read More »
  • Social Media

    തൈരിന്റെ ആരോഗ്യ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും ;പക്ഷെ ഈ‌ പ്രശ്നമുള്ളവർ കഴിക്കരുത്!

    ആരോഗ്യ കാര്യത്തിൽ ശ്രദ്ധ നൽകുന്നവർക്കിടയിൽ തൈര് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.ദഹനവ്യവസ്ഥ, രോഗപ്രതിരോധ ശേഷി, ചർമ്മം, മുടി, എല്ലുകൾ എന്നിവയ്‌ക്കെല്ലാം തൈര്   ഗുണം ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും ഉപാപചയ നിരക്ക് വർദ്ധിപ്പിക്കാനും തൈര് ഗുണകരമായി പ്രവർത്തിക്കുന്നു.തൈര് ഒരു പ്രോബയോട്ടിക് ഭക്ഷണമായതിനാൽ, അതിൽ നമ്മുടെ ദഹനത്തിന് ഗുണകരമായ നല്ല ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ഈ ബാക്ടീരിയകൾ നമ്മുടെ കുടലിന്റെയും വയറിന്റെയും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.  വീക്കമുള്ള കുടൽ ആവരണങ്ങളെയും അൾസറുകളെയും തൈര് ശമിപ്പിക്കുമെന്ന് വിദഗ്ദർ അവകാശപ്പെടുന്നു. മോശം ദഹന ആരോഗ്യം പലപ്പോഴും വയറു വീർക്കുന്നതിനും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. തൈര് വായുകോപം കുറയ്ക്കുന്നതിനും വയറ്റിലെ അസ്വസ്ഥതകൾ പരിഹരിക്കുന്നതിനും സഹായിക്കുമെന്നാണ് പഠനങ്ങളും പറയുന്നത്. ദഹനക്കേട് ഒഴിവാക്കാൻ തൈര് ദിവസവും ഭക്ഷണത്തിന് ശേഷം കഴിക്കാം.ദിവസേന രണ്ട് കപ്പ് തൈര് കഴിക്കുന്നവരിൽ  പ്രതിരോധശേഷി തൈര് കഴിക്കാത്തവരെക്കാൾ അഞ്ചിരട്ടി വർദ്ധിപ്പിക്കുന്നു എന്നും പഠനങ്ങൾ പറയുന്നു. പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ് തൈര്.എല്ലുകളുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്…

    Read More »
  • Kerala

    തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർത്ഥിയായി രാജീവ് ചന്ദ്രശേഖർ

    തിരുവനന്തപുരം: തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർത്ഥിയായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറെ ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചു. എല്‍ഡിഎഫ് സ്ഥാനാർഥിയായി പന്ന്യൻ രവീന്ദ്രനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു കോണ്‍ഗ്രസ് സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും കൂടുതല്‍ സാധ്യത സിറ്റിംഗ് എംപി ശശി തരൂരിന് തന്നെയാണ്. ഇതോടെയാണ് തിരുവനന്തപുരത്ത് കേന്ദ്ര നേതാവിനെ തന്നെ മത്സരരംഗത്തിറക്കാൻ ബിജെപി തീരുമാനം. അതേസമയം ഇന്ന് പ്രഖ്യാപിച്ച ബിജെപി യുടെ ആദ്യ പട്ടികയില്‍ നരേന്ദ്ര മോദി, രാജ് നാഥ് സിംഗ്, അമിത് ഷാ, ബൻസുരി സ്വരാജ്, അക്ഷയ് കുമാർ, കങ്കണ റണോട്ട്, യുവരാജ് സിംഗ്, കപില്‍ മിശ്ര, സതീഷ് പൂനിയ, ശിവരാജ് സിംഗ് ചൗഹാൻ, ദിനേശ് ശർമ്മ, അണ്ണാമലൈ, ത്രിവേന്ദ്ര റാവത്ത്, സുരേഷ് ഗോപി, രാജീവ്‌ ചന്ദ്രശേഖർ, വി മുരളീധരൻ എന്നിവരാണുള്ളത്.

    Read More »
Back to top button
error: