കോട്ടയം: മീൻ കടയുടെ ഉദ്ഘാടനത്തിന് വിളിച്ചില്ലെന്ന് ആരോപിച്ച് കടയിലെത്തി അതിക്രമം നടത്തി കോണ്‍ഗ്രസ് നേതാവ്.
കോട്ടയം കടുവാക്കുളം മാതാ കോള്‍ഡ് സ്റ്റോറിലാണ് സംഭവം. പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി കൊല്ലാടാണ് അതിക്രമം നടത്തിയത്. അതിക്രമം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
ലൈസൻസ് ചോദിച്ച് കടയിലെത്തിയ സിബി, ജീവനക്കാരിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ജീവനക്കാരിയുടെ ഫോണില്‍ നിന്ന് വിളിച്ച് കടയുടമയേയും ഭീഷണിപ്പെടുത്തി. ശേഷം ഫോണ്‍ മീൻ കൂനയിലേക്ക് വലിച്ചെറിയുകയും ചെയ്തു.
സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുമെന്ന് കടയുടമ അറിയിച്ചു.അതേസമയം നാട്ടുകാരുടെ പരാതിയില്‍ അന്വേഷിക്കാനാണ് കടയില്‍ പോയതെന്നും അതിക്രമം നടത്തിയിട്ടില്ലെന്നും സിബി പറഞ്ഞു.