നിലവില്‍ ഉച്ചയ്ക്ക് 1.40ന് ബംഗളൂരു കന്‍റോണ്‍മെന്‍റില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ പുതിയ സമയക്രമം അനുസരിച്ച് 2.20നാകും പുറപ്പെടുക.കോയമ്ബത്തൂരില്നിന്
ഡിസംബർ അവസാനം സർവിസ് തുടങ്ങിയ ഈ ട്രെയിൻ പല ദിവസങ്ങളിലും യാത്രക്കാരില്ലാതെയാണ് ഓടുന്നത്. വന്ദേഭാരതിന് മുമ്ബ് ബംഗളൂരു-കോയമ്ബത്തൂർ റൂട്ടില്‍ സർവീസ് നടത്തുന്ന ഉദയ് എക്സ്പ്രസ് അരമണിക്കൂർ വ്യത്യാസത്തിലാണ് പുറപ്പെടുന്നത്.
വന്ദേഭാരത് ദൂരം കുറഞ്ഞ ഹൊസൂർ വഴിയാണെങ്കില്‍ ഉദയ് എക്സ്പ്രസ് ബംഗാർപേട്ട്, കുപ്പം വഴിയാണ് സർവിസ് നടത്തുന്നത്. 377 കിലോമീറ്റർ ദൂരം ആറു മണിക്കൂർ 25 മിനിറ്റ് കൊണ്ട് വന്ദേഭാരത് എത്തുമ്ബോള്‍ 432 കിലോമീറ്റർ ദൂരം പിന്നിടാൻ ആറ് മണിക്കൂർ 45 മിനിറ്റാണ് ഉദയ് എക്സ്പ്രസിന് വേണ്ടിവരുന്നത്.
പുതുക്കിയ സമയമനുസരിച്ച് ബംഗളൂരു കന്‍റോണ്‍മെന്‍റ് – കോയമ്ബത്തൂർ വന്ദേഭാരത് (20641) വ്യാഴം ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ച കഴിഞ്ഞ് 2.20ന് പുറപ്പെട്ട് ഹൊസൂർ (3.10), ധർമപുരി (4.42), സേലം (5.57), ഈറോഡ് (6.47), തിരുപ്പൂർ (7.31) വഴി രാത്രി 8.45ന് കോയമ്ബത്തൂർ ജങ്ഷനിലെത്തും.
കോയമ്ബത്തൂർ- ബംഗളൂരു കന്‍റോണ്‍മെന്‍റ് വന്ദേഭാരത് (20642) കോയമ്ബത്തൂരില്‍നിന്ന് രാവിലെ 7.25ന് പുറപ്പെട്ട് തിരുപ്പൂർ (8.03), ഈറോഡ് (8.42), സേലം (9.32), ധർമപുരി (10.51), ഹൊസൂർ (12.03) വഴി ഉച്ചക്ക് 1.50ന് കന്‍റോണ്‍മെന്‍റിലെത്തും.