ബെംഗളൂരു : വൈറ്റ്ഫീല്‍ഡിലെ രമേശ്വരം കഫേയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 4 പേർക്ക് പരിക്ക്. 3 ജീവനക്കാർക്കും കഫയില്‍ ഭക്ഷണം കഴിക്കാനെത്തിയ ഒരാള്‍ക്കുമാണ് അപകടത്തില്‍ പരിക്കേറ്റതെന്നാണ് വിവരം.
വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. ബാഗില്‍ വച്ചിരുന്ന വസ്തു പൊട്ടിത്തെറിച്ചെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇക്കാര്യം വിശദമായി പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. ഫയർഫോഴ്‌സും ബോംബ് സ്‌ക്വാഡും ഫോറൻസിക് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
ബെംഗളൂരുവിലെ ഏറ്റവും പ്രശസ്തമായ ഹോട്ടല്‍ ശൃഖലകളില്‍ ഒന്നാണ് രാമേശ്വരം കഫേ.