Month: March 2024

  • Kerala

    ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എയ്ഡഡ് സ്ഥാപനങ്ങളില്‍ സംവരണം; സര്‍ക്കാര്‍ ഉത്തരവായി

    തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ സംവരണം നടപ്പിലാക്കി സര്‍ക്കാര്‍. പിഎസ് സി രീതിയില്‍ നിയമനങ്ങളില്‍ പട്ടികജാതി, പട്ടിക വര്‍ഗ, ഒബിസി വിഭാഗങ്ങള്‍ക്ക് സംവരണം ലഭിക്കും. ദേവസ്വം ബോര്‍ഡിന് കീഴിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക അനധ്യാപക നിയമനങ്ങളിലാണ് സംവരണം നടപ്പാക്കുക. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം ബോര്‍ഡുകള്‍ ചട്ടം രൂപീകരിച്ചാണ് സംവരണം നടപ്പാക്കേണ്ടത്. ഫെബ്രുവരി 22 ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ വിവിധ ദേവസ്വം ബോര്‍ഡുകളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ബോര്‍ഡ് സ്ഥാപനങ്ങള്‍ക്കുകീഴിലെ നിയമനങ്ങള്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന് വിട്ടപ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ ദേവസ്വം ബോര്‍ഡുകളുടെ തന്നെ ചുമതലയില്‍ നിലനിര്‍ത്തുകയായിരുന്നു. ഇത്തരം നിയമനങ്ങളില്‍ സംവരണം പാലിച്ചിരുന്നില്ല. ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉദ്യോഗ നിയമനങ്ങളില്‍ സംവരണം പാലിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ റിട്ട് ഹരജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും അനുകൂല തീരുമാനമെടുക്കാത്തതിനാല്‍ കേസ് നീണ്ടുപേകുകയായിരുന്നു.  

    Read More »
  • NEWS

    ന്യൂസ് ടാബ് ഒഴിവാക്കാന്‍ ഫേസ്ബുക്ക്; യു.എസില്‍ മാധ്യമങ്ങള്‍ക്കിനി പണം നല്‍കില്ല

    യു.എസിലേയും ഓസ്ട്രേലിയയിലേയും ഫേസ്ബുക്കില്‍ നിന്ന് ന്യൂസ് ടാബ് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് കമ്പനി. 2024 ഏപ്രില്‍ മുതലാണ് മാറ്റം അവതരിപ്പിക്കുക. യു.കെ., ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളില്‍ 2023 സെപ്റ്റംബറില്‍ ഇതേ പ്രഖ്യാപനം നടത്തിയിരുന്നു. ഉപഭോക്താക്കള്‍ കൂടുതല്‍ മൂല്യം കല്‍പിക്കുന്ന ഉല്പന്നങ്ങളിലും സേവനങ്ങളിലും നിക്ഷേപം നടത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്നാണ് കമ്പനി വിശദീകരണം. ഓസ്ട്രേലിയയിലേയും യു.എസിലേയും ഫേസ്ബുക്ക് ന്യൂസ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ 80 ശതമാനത്തിലേറെ ഇടിവുണ്ടായിട്ടുണ്ടെന്ന് കമ്പനി പറയുന്നു. വാര്‍ത്തകളേക്കാളും രാഷ്ട്രീയ ഉള്ളടക്കങ്ങളേക്കാളും മറ്റുള്ളവരുമായി ബന്ധപ്പെടുന്നതിനും പുതിയ താല്‍പര്യങ്ങള്‍ കണ്ടെത്തുന്നതിനുമാണ് കൂടുതല്‍ ആളുകളും പ്രധാനമായി ഫേസ്ബുക്ക് ഉപയോഗിക്കുന്നതെന്നും കമ്പനി പറയുന്നു. ന്യൂസ് ടാബ് നീക്കം ചെയ്താലും ഉപഭോക്താക്കള്‍ക്ക് ഫേസ്ബുക്കില്‍ പങ്കുവെക്കുന്ന ലിങ്കുകളിലൂടെ വാര്‍ത്തകള്‍ അറിയാനാവും. വെബ്സൈറ്റിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം കൂട്ടുന്നതിന് മാധ്യമ സ്ഥാപനങ്ങള്‍ക്ക് അവരുടെ അക്കൗണ്ടുകളും പേജുകളും ലിങ്കുകള്‍ പങ്കുവെക്കാനാവും. റീല്‍സ് പോലുള്ള ഫീച്ചറുകളും ഉപയോഗിക്കാം. ഇതുവഴി ഉള്ളടക്കങ്ങളില്‍ നിന്നുള്ള 100 ശതമാനം വരുമാനവും മാധ്യമസ്ഥാപനങ്ങള്‍ക്ക് നിലനിര്‍ത്താനാവും. ഓസ്ട്രേലിയ, ഫ്രാന്‍സ്, ജര്‍മനി…

    Read More »
  • Kerala

    ”എസ്എഫ്‌ഐ നേതാക്കള്‍ കാണിച്ചത് ക്രൂരത; ചില ശക്തികള്‍ ക്രിമിനല്‍വല്‍ക്കരണം നടത്തുന്നു”

    തിരുവനന്തപുരം: എസ്എഫ്‌ഐ നേതാക്കള്‍ പൂക്കോട് വെറ്ററിനറി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയോടു കാണിച്ചത് ക്രൂരതയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാഷ്ട്രീയ അക്രമങ്ങള്‍ക്ക്, മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ കൂട്ടുനില്‍ക്കുകയാണെന്നും എസ്എഫ്‌ഐയുടെ മര്‍ദ്ദനത്തെ തുടര്‍ന്നു ജീവനൊടുക്കേണ്ടി വന്ന പൂക്കോട് വെറ്ററിനറി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ രക്ഷിതാക്കളെ നെടുമങ്ങാടുള്ള വീട്ടിലെത്തി സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു ഗവര്‍ണര്‍ പറഞ്ഞു. കുടുംബത്തിന്റെ പരാതി നേരത്തെ തനിക്കു ലഭിച്ചതായും അതു ഡിജിപിക്കു കൈമാറിയെന്നും ഗവര്‍ണര്‍ പറഞ്ഞു. ഏഴു പേരെ അറസ്റ്റ് ചെയ്തതായി ഡിജിപി അറിയിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്നു പൊലീസും സര്‍വകലാശാലയും പറയുന്നു. എല്ലാവര്‍ക്കും അക്കാര്യം അറിയാം. മിടുക്കനായ വിദ്യാര്‍ഥിയെയാണു നഷ്ടമായത്. കേരളം സമ്പൂര്‍ണ സാക്ഷരതയുള്ള സംസ്ഥാനമാണ്. ഇവിടെ ചില ശക്തികള്‍ ക്രിമിനല്‍വല്‍ക്കരണം നടത്തുകയാണ്. സിപിഎം അവരുടെ സഹപ്രവര്‍ത്തകനായിരുന്ന ആളെ കൊലപ്പെടുത്തിയതായി ടി.പി.ചന്ദ്രശേഖരന്‍ കൊലക്കേസിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ പറഞ്ഞു. സീനിയര്‍ നേതാക്കളാണു ടി.പി കേസില്‍ ശിക്ഷിക്കപ്പെട്ടത്. ഹൈക്കോടതി പ്രതികളുടെ ശിക്ഷ കൂട്ടി. മുതിര്‍ന്ന നേതാക്കള്‍ അക്രമത്തിനു കൂട്ടുനില്‍ക്കുകയാണെന്നും…

    Read More »
  • Kerala

    ഓണ്‍ലൈൻ ലോണ്‍ തട്ടിപ്പ്: ബീഹാര്‍ സ്വദേശി അറസ്റ്റില്‍

    എടക്കര: ഓണ്‍ലൈനിലൂടെ കുറഞ്ഞ പലിശയ്ക്ക് ലോണ്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശി പ്രകാശ് മാഞ്ചിയെ (24) ആണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.ചെന്നൈയില്‍ നിന്നാണ് വഴിക്കടവ് ഇൻസ്‌പെക്ടർ പ്രിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. ആകർഷകമായ വാഗ്ദാനങ്ങള്‍ നല്‍കി മറ്റു രേഖകളോ നൂലാമാലകളോ ഒന്നുമില്ലാതെ കുറഞ്ഞ പലിശയ്ക്ക് ലോണ്‍ സംഘടിപ്പിച്ചു നല്‍കാമെന്ന് ഫേസ്ബുക്കിലൂടെ പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്. പരസ്യ ലിങ്കുകളില്‍ ആവശ്യക്കാർ തൊടുന്നതോടെ വാട്സാപ്പ് ലിങ്ക് ആക്ടിവായി എസ്.എം.എസ് സന്ദേശം ജനങ്ങളിലേക്കെത്തും. ആവശ്യക്കാർക്ക് ബന്ധപ്പെടാൻ ഫോണ്‍ നമ്ബറും നല്‍കും. പ്രസിദ്ധമായ ധനകാര്യ സ്ഥാപനങ്ങളോട് സാമ്യമുള്ള പേരിനൊപ്പം നല്‍കുന്ന ഈ നമ്ബറിലേക്ക് തിരികെ വിളിക്കുന്നവരെ നയത്തില്‍ സംസാരിച്ച്‌ വശത്താക്കും. ശേഷം ലോണ്‍ പ്രോസസിംഗ് ഫീസ്,നികുതി, ഡിമാന്റ് ഡ്രാഫ്റ്റ് ഫീസ് എന്നിവയ്ക്കെന്ന പേരില്‍ ചെറിയ തുകകളായി തട്ടിപ്പുകാർ പറയുന്ന ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിപ്പിക്കും. വിശ്വാസ്യതയ്ക്കായി ലോണ്‍ പാസായ…

    Read More »
  • Movie

    ഇന്നലെ മാത്രം വിറ്റത് 49,000 ടിക്കറ്റുകള്‍! തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍ ഈ വാരാന്ത്യം സംഭവിക്കുക അത്ഭുതം?

    മലയാള സിനിമകള്‍ക്ക് കാലാകാലങ്ങളായി റിലീസ് ഉള്ള ന?ഗരമാണ് ചെന്നൈ. മലയാളികളുടെ വലിയ സംഖ്യ ഉണ്ടെന്നത് തന്നെ കാരണം. എന്നാല്‍ മലയാളികളല്ലാത്തവര്‍ മലയാള സിനിമയ്ക്ക് പ്രേക്ഷകരായി എത്തുന്നത് അപൂര്‍വ്വമാണ്. മുന്‍പ് പ്രേമം അത്തരത്തില്‍ അവിടെ തരം?ഗം തീര്‍ത്തിരുന്നു. ഇപ്പോഴിതാ മഞ്ഞുമ്മല്‍ ബോയ്‌സും. ചെന്നൈയില്‍ മാത്രമല്ല, തമിഴ്‌നാട്ടില്‍ അങ്ങോളമിങ്ങോളം മികച്ച സ്‌ക്രീന്‍ കൗണ്ടോടെ, വന്‍ മൗത്ത് പബ്ലിസിറ്റി നേടി പ്രദര്‍ശനം തുടരുകയാണ് ചിത്രം. പ്രേമം, ബാം?ഗ്ലൂര്‍ ഡെയ്‌സ്, 2018 എന്നിവയെയൊക്കെ മറികടന്ന് തമിഴ്‌നാടിന്റെ ബോക്‌സ് ഓഫീസ് ചരിത്രത്തില്‍ ഏറ്റവുമധികം കളക്റ്റ് ചെയ്യുന്ന മലയാള സിനിമയായി മഞ്ഞുമ്മല്‍ ബോയ്‌സ് ഇതിനകം മാറിയിരുന്നു. 3 കോടിക്ക് മുകളില്‍ നേടിയിട്ടുണ്ട് ചിത്രം. തമിഴ് യുട്യൂബ് ചാനലുകളിലെ ഏറ്റവും പുതിയ സംസാരവിഷയം ഈ മലയാള ചിത്രമാണ്. കൊടൈക്കനാല്‍ പ്രധാന പശ്ചാത്തലമാക്കുന്ന, കമല്‍ ഹാസന്റെ 1991 ചിത്രം ഗുണയുടെ റെഫറന്‍സ് ഉള്ള ചിത്രത്തില്‍ തമിഴ് അഭിനേതാക്കളുടെ സാന്നിധ്യവുമുണ്ട്. ബുധന്‍, വ്യാഴം ദിനങ്ങളില്‍ തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍ കളക്ഷനില്‍ ഒന്നാമത് മഞ്ഞുമ്മല്‍ ബോയ്‌സ്…

    Read More »
  • Kerala

    പുരുഷന്മാരെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടുന്ന ദമ്ബതികൾക്കെതിരെ കേസെടുത്ത് പോലീസ്

    ചേർത്തല: പുരുഷന്മാരെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടുന്ന ദമ്ബതികളെ തിരഞ്ഞ് പൊലീസ്.ചേർത്തല കടക്കരപ്പള്ളി സ്വദേശി ജീമോനും ഭാര്യ രേഖയ്ക്കുമെതിരേ മാരാരിക്കുളം പൊലീസാണു കേസെടുത്തത്.  ദമ്ബതികള്‍ ചേർന്ന് കാശുള്ള കുടുംബത്തിലെ പുരുഷന്മാരെ കെണിയില്‍ വീഴ്‌ത്തുകയും അവരുടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടികയുമാണ് ചെയ്യുന്നത്. ചേർത്തലയിലെ സർക്കാരുദ്യോഗസ്ഥയുടെ സഹോദരനു തന്റെ ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്നു ഭീഷണിപ്പെടുത്തി അവരില്‍നിന്നു 10 ലക്ഷം രൂപയും നാലുപവനും തട്ടാൻ ശ്രമിച്ചെന്ന പരാതിയില്‍ ദമ്ബതിമാർക്കെതിരെ നിലവില്‍ കേസെടുത്തിരിക്കുന്നത്. പ്രതികള്‍ ഒളിവിലാണ്. 2018-ല്‍ ചേർത്തല മരുത്തോർവട്ടത്തു വാടകയ്ക്കു താമസിച്ചിരുന്ന അദ്ധ്യാപികയെ അവരുടെ ഭർത്താവിന്റെ അവിഹിതകഥ പറഞ്ഞു ഭീഷണിപ്പെടുത്തി ഇവർ മൂന്നുലക്ഷം രൂപ തട്ടിയിരുന്നു. ആ കേസ് നടന്നുകൊണ്ടിരിക്കേ, സമാനരീതിയില്‍ മറ്റൊരാളെയും ചൂഷണം ചെയ്യാൻ ശ്രമിച്ചു. കൊട്ടാരക്കര സ്വദേശിയില്‍നിന്നു 10 ലക്ഷം രൂപയാണു ജീമോനും രേഖയും തട്ടിയതെന്നു പൊലീസ് പറഞ്ഞു. ചേർത്തലയിലെ സർക്കാർ ഉദ്യോഗസ്ഥയുടെ പരാതിയില്‍ നടത്തിയ പൊലീസ് അന്വേഷണത്തിലാണ് ഇത്തരത്തില്‍ മരുത്തോർവട്ടത്തും കൊട്ടാരക്കരയിലും ദമ്ബതിമാർ നടത്തിയ തട്ടിപ്പു പുറത്തുവന്നത്. രണ്ടിടത്തും ഭാര്യയെ മുന്നില്‍നിർത്തിയായിരുന്നു…

    Read More »
  • Kerala

    34 ലിറ്റര്‍ മദ്യവുമായി യുവാവ് പിടിയില്‍

    ആലപ്പുഴ: വില്പനക്കായി സൂക്ഷിച്ചിരുന്ന മുപ്പത്തിനാല് ലിറ്റർ മദ്യവുമായി യുവാവ് പിടിയിലായി. കൊറ്റംകുളങ്ങര വാർഡ് കൊട്ടക്കാട്ട് വെളി വീട്ടില്‍ സുധീഷ് കുമാറിനെയാണ് ആലപ്പുഴ റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ ഇ.കെ അനിലും സംഘവും പിടികൂടിയത്. നിർമാണത്തിലിരിക്കുന്ന വീടിനോട് ചേർന്നുള്ള ഷെഡ്ഡില്‍ ചാക്കുകളിലായാണ് മദ്യം സൂക്ഷിച്ചിരുന്നത്. ആലപ്പുഴയിലെ വിവിധ ബീവറേജസ് ഔട്ട് ലെറ്റുകളില്‍ നിന്ന് വാങ്ങിയ മദ്യം ഡ്രൈ ഡേയില്‍ വില്‍ക്കുന്നതിനായി സൂക്ഷിച്ചിരിക്കുകയായിരുന്നു. സിവില്‍ എക്സൈസ് ഓഫീസർമാരായ ഷെഫീഖ്, പ്രതീഷ് പി.നായർ, ടി.എ..അനില്‍കുമാർ, പ്രിവന്റിവ് ഓഫീസർ (ഗ്രേഡ്) ബി.എം.ബിയാസ്, അസി.ഇൻസ്പെക്ടർമാരായ ജി. ജയകുമാർ, കെ.ഐ. ആന്റണി, വനിത സിവില്‍ എക്സൈസ് ഓഫീസർ എം. അനിത എന്നിവർ റെയ്ഡില്‍ പങ്കെടുത്തു

    Read More »
  • NEWS

    വാഹനത്തിന്റെ ടയര്‍ പൊട്ടി അപകടം; യുഎഇയില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

    അല്‍ഐന്‍: യുഎഇയിലെ അല്‍ഐനില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം വൈരങ്കോട് പല്ലാർ മണ്ണൂപറമ്ബില്‍ മുഹമ്മദ്‌ മുസ്തഫയുടെ മകൻ മുസവിർ (24) ആണ് മരിച്ചത്. അല്‍ഐൻ റോഡിലെ അല്‍ ഖതം എന്ന സ്ഥലത്ത് വെച്ച്‌ ബുധനാഴ്ച വൈകുന്നേരം മുസവിർ ഓടിച്ചിരുന്ന വാഹനത്തിന്‍റെ ടയർ പൊട്ടിയതിനെ തുടർന്നാണ് അപകടമുണ്ടായത്. അല്‍ ഐൻ സനാഇയ്യയിലെ ഒരു ഫുഡ്‌ സ്റ്റഫ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.

    Read More »
  • Kerala

    കണ്ണൂരിൽ പ്രമുഖ വ്യവസായി കിണറ്റില്‍  മരിച്ച നിലയില്‍ 

    കണ്ണൂരില്‍ പ്രമുഖ വ്യവസായിയെ കിണറ്റില്‍  മരിച്ച നിലയില്‍ കണ്ടെത്തി. പരിയാരം തുളുവനാനിക്കല്‍ പൈപ്പ്സ് ഉടമയായ തളിപ്പറമ്ബ് ചിറവക്കിലെ മത്തച്ചന്‍ തുളുവനാനിക്കലാണ് (69)   മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒരുമണിയോടെ കാരക്കുണ്ടിലെ തുളുവനാനിക്കല്‍ പൈപ്പ്സ് ഫാക്ടറിക്ക് സമീപത്തായിരുന്നു അപകടം. ഇവിടെ മാത്തച്ചന്‍ പുതുതായി നിര്‍മ്മിക്കുന്ന കിണറിന്റെ നിര്‍മ്മാണ പ്രവൃത്തി കാണാനെത്തിയ ഇദ്ദേഹം അബദ്ധത്തില്‍ കിണറിനകത്തേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം.  തളിപ്പറമ്ബ് അഗ്നിശമന നിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് മൃതദേഹം പുറത്തെടുത്തത്.പയ്യാവൂര്‍ സ്വദേശിയായ മത്തച്ചന്‍ വര്‍ഷങ്ങളായി തളിപ്പറമ്ബിലാണ് താമസം.  കണ്ണൂര്‍ജില്ലയിലെ പ്രമുഖ വ്യവസായ സംരഭകനായിരുന്ന അദ്ദേഹം നേതൃത്വം നല്‍കുന്ന സ്ഥാപനങ്ങളില്‍ നിരവധി തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്്. സംസ്ഥാനമാകെ അറിയപ്പെടുന്ന വ്യവസായ സംരംഭമാണ് തുളുവനാനിക്കല്‍ പൈപ്പ്‌സ്. കേരളത്തില്‍ മുഴുവനും സ്ഥാപനത്തിന് വിതരണ ശൃംഖലയുണ്ട്. സംഭവത്തില്‍ പരിയാരം പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.

    Read More »
  • India

    ദക്ഷിണേന്ത്യയില്‍നിന്ന് മത്സരിക്കാന്‍ മോദി; രാമനാഥപുരത്തുനിന്ന് ജനവിധി തേടുമെന്ന് സൂചന

    ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെ രാമനാഥപുരത്തുനിന്ന് മത്സരിക്കുമെന്ന് സൂചന. ദക്ഷിണേന്ത്യയില്‍ ബി.ജെ.പിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ മോദി ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരുന്നു. അതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഉത്തര്‍പ്രദേശിലെ വരാണസി തന്നെയായിരിക്കും മോദിയുടെ പ്രഥമ മണ്ഡലം. രാമേശ്വരം ക്ഷേത്രം നിലനില്‍ക്കുന്നത് രാമനാഥപുരത്താണ്. തമിഴ്നാട്ടിലെത്തുമ്പോഴും, അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന വേളയിലും മോദി രാമേശ്വരം സന്ദര്‍ശിച്ചിരുന്നു. മുസ്ലിം ലീഗിന്റെ സിറ്റിങ് മണ്ഡലമാണ് രാമനാഥപുരം. മുസ്ലിം ലീഗിന്റെ നവാസ് കനിയാണ് നിലവില്‍ രാമനാഥപുരം എം.പി. അടുത്ത തെരഞ്ഞെടുപ്പിലും നവാസ് കനി തന്നെയാണ് രാമനാഥപുരത്ത് ഇന്‍ഡ്യ മുന്നണിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ ബി.ജെ.പിക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. കര്‍ണാടകയിലും തെലങ്കാനയിലും കോണ്‍ഗ്രസ് ഭരണം പിടിച്ചതോടെ ദക്ഷിണേന്ത്യയിലേക്ക് കയറാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ നിലച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിയെ മത്സരരംഗത്തിറക്കി പുതിയ നീക്കങ്ങള്‍ നടത്താന്‍ ബി.ജെ.പി ആലോചിക്കുന്നത്.  

    Read More »
Back to top button
error: