തൃശൂരിലെ ലൂർദ് പള്ളിയിൽ സുരേഷ് ഗോപി സമർപ്പിച്ച കിരീടത്തിൽ എത്ര സ്വർണ്ണമുണ്ടെന്ന് അറിയണമെന്ന് കോർപ്പറേഷൻ കോൺഗ്രസ് കൗൺസിലർ ആവശ്യപ്പെട്ടു. കൗൺസിലർ ലീലാ വർഗീസാണ് ലൂർദ്ദ് ഇടവക പ്രതിനിധി യോഗത്തിൽ വിഷയം ഉന്നയിച്ചത്.
സ്വർണ്ണ കിരീടം എന്നപേരില്‍ ചെമ്പിൽ സ്വർണ്ണം പൂശി നല്‍കിയെന്ന ആക്ഷേപം ഉയർന്നതിനു പിന്നാലെയാണ് ആവശ്യം.
തൃശ്ശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രൽ പള്ളിയിൽ സുരേഷ് ഗോപി മാതാവിന് സമര്‍പ്പിച്ച സ്വര്‍ണ്ണ കിരീടം ചെമ്പുതകിടില്‍ സ്വര്‍ണ്ണം പൂശിയതാണെന്നാണ് ആരോപണം.
കഴിഞ്ഞ ജനുവരി 15നാണ് സുരേഷ് ഗോപി പള്ളിയിൽ കിരീടം സമര്‍പ്പിച്ചത്. കത്തീഡ്രല്‍ വികാരി ഫാ.ഡേവീസ് പുലിക്കോട്ടിലിന്റെ സാന്നിധ്യത്തിലാണ് സുരേഷ് ഗോപിയും കുടുംബവും പള്ളിയിൽ എത്തി കിരീടം സമര്‍പ്പിച്ചത്. ഓൺലൈൻ മാധ്യമങ്ങൾ ഉൾപ്പെടെ പ്രമുഖ മാധ്യമങ്ങളിലൂടെയെല്ലാം സ്വർണ്ണ കിരീടമാണ് സമർപ്പിച്ചതെന്ന് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.കിരീടം പൂർണ്ണമായും സ്വർണത്തിൽ നിർമ്മിച്ചതല്ലെന്ന് പ്രാഥമിക പരിശോധനയിൽ തന്നെ വ്യക്തമായിട്ടുണ്ടെന്നാണ് സൂചന.