Month: March 2024
-
Kerala
പത്തനംതിട്ടയിൽ ബിജെപിക്ക് വിജയസാധ്യത ഉണ്ടായിരുന്നു; ഇനി കാര്യങ്ങളൊക്കെ തകിടം മറിയും :പി.സി ജോര്‍ജ്
പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ ബിജെപിക്ക് വിജയസാധ്യത ഉണ്ടായിരുന്നുവെന്നും ഇനി കാര്യങ്ങളൊക്കെ തകിടം മറിയുമെന്നും പി.സി ജോര്‍ജ്. കാസയുള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ സംഘടനകള്‍ പത്തനംതിട്ടയില്‍ താന്‍ സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും പി.സി ജോര്‍ജ് പറഞ്ഞു. പത്തനംതിട്ടയില്‍ തന്നെ മത്സരിപ്പിച്ചാല്‍ മറ്റു മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യാമെന്നാണ് അവര്‍ തീരുമാനിച്ചിരുന്നത്. ഇനി കാര്യങ്ങളൊക്കെ തകിടം മറിയുമെന്ന് പി.സി ജോര്‍ജ് പറഞ്ഞു. ”സ്ഥാനാർഥിയാവുന്ന കാര്യം ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ല. പത്തനംതിട്ടയില്‍ ആര് സ്ഥാനാർഥിയാവണം എന്നതിനെ കുറിച്ച് ബി.ജെ.പി നേതൃത്വം ഒരു അഭിപ്രായ സർവേ നടത്തി. അതില്‍ 95 ശതമാനം പേരും എന്റെ പേരാണ് പറഞ്ഞത്. അല്ലാതെ സ്ഥാനാര്‍ത്ഥിത്വം ഞാനാവശ്യപ്പെട്ടിട്ടില്ല. പ്രധാനമന്ത്രി തിരുവനന്തപുരത്ത് വന്നപ്പോള്‍ ഞങ്ങള്‍ അടുത്തടുത്താണ് ഇരുന്നത്. പക്ഷെ കേരളത്തിൽ ചിലർക്ക് എന്നെ പിടിക്കുന്നില്ല’ – പി സി ജോർജ് പറഞ്ഞു. ക്രിസ്ത്യൻ സമുദായത്തില്‍ നിന്ന് ബി.ജെ.പി യിലേക്കുള്ള ആളുകളുടെ ഒഴുക്ക് എന്‍റെ ബി.ജെ.പി പ്രവേശനത്തോടെയാണ് ഉണ്ടായത്. അത് മറ്റൊരാള്‍ക്കും കഴിയാത്തതാണ്. അനില്‍ ആന്റണിക്ക് കേരളവുമായി അധികം…
Read More » -
India
വിവാഹം കഴിഞ്ഞിട്ട് മണിക്കൂറുകള്‍ മാത്രം; അപകടത്തില്‍ നവവരന് ദാരുണാന്ത്യം, അമ്മയ്ക്ക് ഗുരുതര പരിക്ക്
ലക്നൗ: വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ അപകടത്തില്‍പ്പെട്ട് നവവരൻ മരിച്ചു. ഉത്തര്‍പ്രദേശിലെ ബദൗണിലാണ് ദാരുണാമായ സംഭവം. ചാന്ദപൂര്‍ സ്വദേശി തേന്ദ്ര കുമാര്‍ സിങ് (28) ആണ് മരിച്ചത്. അപകടത്തില്‍ ഇയാളുടെ അമ്മ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം ബദൗണില്‍ വച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങിന് ശേഷം അമ്മയ്ക്കൊപ്പം വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും എതിരെ എത്തിയ ട്രാക്ടര്‍ ഇടിക്കുയായിരുന്നു. ഗുരുതരമായി പരുക്കറ്റ ജിതേന്ദ്ര, സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. അമ്മ അനാര്‍കലി ദേവി ഗുരുതരാവസ്ഥയാലാണ്. വിവാഹത്തിന്‍റെ ചടങ്ങുകളുടെ ഭാഗമായി വധു മാതാപിതാക്കള്‍ക്കൊപ്പം സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. അതിനാല്‍ ജിതേന്ദ്ര കുമാറും അമ്മയും വീട്ടിലേക്ക് തിരികെ പോകുന്നതിനിടെയാണ് അപകടം. ബുദൗണില്‍ വലിയ ആഘോഷമായാണ് ജിതേന്ദ്രയുടെ വിവാഹം നടന്നത്. മൂന്നു മണിക്കൂറിനുശേഷം നടന്ന അപകടത്തില്‍ വരൻ മരിച്ചതിന്റെ നടുക്കത്തിലാണ് ബന്ധുക്കളും സുഹൃത്തുകളും.
Read More » -
India
മദ്യപിച്ച് സ്കൂളിലെത്തിയ അധ്യാപകന്‍ സ്കൂളിന് അവധി പ്രഖ്യാപിച്ചു; സംഭവം ബീഹാറിൽ
പാട്ന: ബിഹാറില്‍ മദ്യപിച്ച് സ്കൂളിലെത്തിയ അധ്യാപകന്‍ സ്കൂളിന് അവധി പ്രഖ്യാപിച്ചു. റോഹ്താസ് ജില്ലയിലെ നൗഹട്ട ഏരിയയിലെ മിഡില്‍ സ്‌കൂളില്‍ ബുധനാഴ്ചയാണ് സംഭവം. രവിശങ്കർ ഭാരതി എന്ന അധ്യാപകനാണ് മദ്യപിച്ച് സ്കൂളിലെത്തിയത്. നാല് അധ്യാപകരും 185 വിദ്യാർത്ഥികളുമാണ് സ്കൂളില്‍ ഉള്ളത്. രവിശങ്കറാണ് അധ്യാപകരില്‍ ആദ്യം അന്ന് സ്കൂളിലെത്തിയത്. പിന്നാലെ വിദ്യാർത്ഥികളോട് ഇന്ന് സ്കൂളില്ല എന്നും എല്ലാവരും വീട്ടില്‍ പോയ്ക്കോ എന്നും ഇയാള്‍ പറയുകയായിരുന്നത്രെ. മക്കള്‍ സ്കൂളില്‍ പോയതുപോലെ തന്നെ മടങ്ങി വന്നത് കണ്ട രക്ഷിതാക്കള്‍ അവരോട് കാര്യം തിരക്കിയപ്പോഴാണ് അധ്യാപകൻ തങ്ങളോട് വീട്ടില്‍ പോയ്ക്കൊള്ളാൻ പറഞ്ഞ കാര്യം അവർ അറിയിച്ചത്. പ്രകോപിതരായ നാട്ടുകാർ സ്കൂളിലെത്തി ഇയാളെ കെട്ടിയിടുകയും പൊലീസിനെ വിളിച്ചുവരുത്തുകയും ചെയ്തു.സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
Read More » -
Kerala
ഇന്ന് പരീക്ഷ തുടങ്ങുകയാണ്, ഈ പരീക്ഷയിൽ മക്കൾ വിജയിക്കണോ? രക്ഷിതാക്കൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക…!
ഇന്ന് എസ്.എസ്.എൽ.സി പരീക്ഷ തുടങ്ങുന്നു. സംസ്ഥാനത്ത് 4,27,105 വിദ്യാർഥികൾ റെഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതുന്നു. ഹയർസെക്കൻഡറി പരീക്ഷ വെള്ളിയാഴ്ച തുടങ്ങി. 6,78,188 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. എന്തിനാണ് പരീക്ഷ? ഇത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? പ്രതികൂല സാഹചര്യങ്ങളെ മനക്കരുത്തോടെ നേരിടാനുള്ള പര്യാപ്തത കൈവരുന്ന ആദ്യത്തെ ഘട്ടം സ്കൂൾ പരീക്ഷയാണ്. ഒപ്പം പഠനത്തിന്റെ നിലവാരം മനസിലാക്കാനും സഹായിക്കുന്നു. ഒരാളുടെ ജീവിതത്തിന്റെ നേരും വേരും കയ്പ്പും മധുരവും തിരിച്ചറിയാനുള്ള പ്രാപ്തി നേടാനുള്ള വേദിയാണ് വിദ്യാഭ്യാസ കാലഘട്ടം. കുട്ടികളെ പരീക്ഷയുടെ പേര് പറഞ്ഞു മാനസികമായും ശരീരികമായും ശിക്ഷണം നൽകുന്ന മാതാപിതാക്കൾ ഇന്ന് കുറവല്ല. പല വീടുകളിലും പരീക്ഷ കാലം കുട്ടികളിൽ ഭയാനകവും ഭീതിപൂർവവും ആക്കി തീർക്കുന്നത് രക്ഷിതാക്കൾ തന്നെയാണ്. ആവശ്യമില്ലാതെ മാനസിക സമ്മർദം നൽകി അവരെ തളർത്തരുത്. പകരം അവർക്കൊപ്പം ചേർന്ന് പരീക്ഷ കൊണ്ടുള്ള പ്രയോജനവും നല്ല വശങ്ങളും പറഞ്ഞു മനസിലാക്കി കൊടുക്കുക. പഠന നിലവാരം ഉയർത്താനും അത് മൂലം അവർക്കുള്ള പ്രയോജനവും ബോധ്യപ്പെടുത്തുക.…
Read More » -
Kerala
രാത്രി സർവീസ് നടത്താത്ത സ്വകാര്യബസുകളുടെ പെർമിറ്റ് റദ്ദ് ചെയ്യും: കെ ബി ഗണേഷ് കുമാർ
പത്തനംതിട്ട: രാത്രി സർവീസ് നടത്താത്ത സ്വകാര്യബസുകളുടെ പെർമിറ്റ് റദ്ദ് ചെയ്യുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. പെർമിറ്റുണ്ടായിട്ടും സ്വകാര്യബസുകള്‍ രാത്രികളില്‍ സർവീസ് നടത്താത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ഇത്തരത്തില്‍ കൃത്യമായി സർവീസ് നടത്താത്ത ബസുകള്‍ കണ്ടെത്തുന്നതിനായി പരിശോധന നടത്താൻ ആർ.ടി.ഒ.മാർക്ക് നിർദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഞായറാഴ്ച സർവീസ് നടത്താത്ത സ്വകാര്യ ബസുകൾക്കെതിരെയും നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
Read More » -
Kerala
ഷട്ടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മധ്യവയസ്കൻ മരിച്ചു
കാഞ്ഞിരപ്പള്ളി: ഷട്ടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണയാള്‍ മരിച്ചു. തമ്ബലക്കാട് പൊന്‍മലക്കുന്നേല്‍ ജയിംസ് (56) ആണ് മരിച്ചത്. രാവിലെ വിഴിക്കിത്തോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഷട്ടില്‍ കളിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ ജെയ്‌സമ്മ കല്ലോലിക്കല്‍.മകന്‍: ജെറി ജയിംസ് (യുകെ).
Read More » -
Kerala
മെഡിസെപ്പ് ക്ലെയിം നിരസിച്ചു: ചികിത്സാച്ചെലവും നഷ്ടപരിഹാരവും നല്‍കാൻ വിധിച്ച് കോടതി
കോട്ടയം: ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യപരിരക്ഷാ പോളസിയായ മെഡിസെപ്പില്‍നിന്ന് മതിയായ കാരണമില്ലാതെ ക്ലെയിം നിഷേധിച്ച കേസില്‍ നഷ്ട പരിഹാരവും ചികിത്സാച്ചെലവും നല്‍കാൻ നിർദ്ദേശിച്ച് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. ഹൃദ്രോഗത്തിനു ചികിത്സയിലിരിക്കേ മരണട്ട അമയന്നൂർ സ്വദേശിയും വിരമിച്ച അധ്യാപകനുമായ ഇ.കെ. ഉമ്മന്റെ ഭാര്യ ശോശാമ്മ നല്‍കിയ പരാതിയിലാണ് ഓറിയന്റല്‍ ഇൻഷുറൻസ് കമ്ബനിക്കും മെഡിസെപ് അധികൃതർക്കും കോടതി നിർദ്ദേശം നല്‍കിയത്. പോളിസിയുടെ നിബന്ധനകളും വ്യവസ്ഥകളും തെളിവുകളും അവലോകനം ചെയ്ത കമ്മിഷൻ മെഡിസെപ് ആരോഗ്യപരിരക്ഷ പദ്ധതിയില്‍ സർക്കാർ അംഗീകരിച്ച ആശുപത്രികളില്‍ സൗജന്യചികിത്സയും പട്ടികയില്‍പ്പെടുത്തിയിട്ടില്ലാത്ത ആശുപത്രികളില്‍ അടിയന്തര ചികിത്സയ്ക്കു ചെലവാകുന്ന തുകയും തിരിച്ചുനല്‍കുന്നതിനു വ്യവസ്ഥ ഉണ്ടെന്ന് കണ്ടെത്തി. പോളിസിയില്‍ എമർജൻസി കെയർ എന്നു പറഞ്ഞിരിക്കുന്നത് പെട്ടെന്നുള്ള ഗുരുതരമായതും അപകടകരവുമായ സംഭവവും ഉടനടി നടപടി ആവശ്യമായ സാഹചര്യവുമാണ്. ഹൃദ്രോഗിക്ക് ഓരോ പ്രാവശ്യത്തെ വേദനയും അസ്വസ്ഥതയും വൈദ്യസഹായം ആവശ്യപ്പെടുന്ന അടിയന്തര സാഹചര്യമാണ്. പരാതിക്കാരന്റെ അവകാശവാദം സാധുവായ കാരണങ്ങളൊന്നും ഇല്ലാതെയാണ് നിരസിച്ചതെന്ന് കമ്മീഷൻ കണ്ടെത്തി. ഇൻഷുറൻസ് എടുത്തയാളെ…
Read More » -
Kerala
കോട്ടയത്ത് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം; നാല് തമിഴ് സ്ത്രീകൾ അറസ്‌റ്റിൽ
കോട്ടയം: പള്ളിക്കത്തോട്ടിൽ വീടിനുള്ളില്‍ കടന്ന് മോഷണം നടത്തിയ തമിഴ്നാട് സ്വദേശിനികളായ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തേനി സ്വദേശിനികളായ പൊന്നമ്മാള്‍ ശെല്‍വം (49), അഞ്ജലി.എം (35), നാഗജ്യോതി(22), തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിനിയായ ചിത്ര (28) എന്നിവരെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം ആനിക്കാട് ഭാഗത്തുള്ള ആള്‍താമസമില്ലാത്ത വീട്ടില്‍ അടുക്കള വാതില്‍ തള്ളിത്തുറന്ന് അകത്തു കയറി വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന പഴയ കുക്കറുകളും, ഫാനും, ഓട്ടുവിളക്കും,അലുമിനിയം പാത്രങ്ങളും, വയറുകളും മോഷ്ടിക്കുകയായിരുന്നു. പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. ഇവരില്‍നിന്ന് മോഷണമുതല്‍ പോലീസ് കണ്ടെടുക്കുകയും ചെയ്തു. പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്.ഓ മനോജ് കെ.എനിന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി.
Read More » -
Kerala
21കാരൻ്റെ മരണം ഭക്ഷ്യവിഷബാധ മൂലം ; വർക്കലയിൽ കടപൂട്ടി സീല്‍ ചെയ്തു
തിരുവനന്തപുരം: വർക്കലയില്‍ 21 കാരൻ മരണപ്പെട്ടത് ഭക്ഷ്യവിഷബാധ മൂലമാണെന്ന് സ്ഥീരീകരിച്ച് അയിരൂർ പൊലീസ്. പോസ്റ്റ്‍ മോർട്ടം റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച് വ്യക്തമുണ്ടത്. വർക്കല ഇലകമണ്‍ സ്വദേശി വിനു (23)വിന്റെ മരണത്തില്‍ കഴിഞ്ഞ ദിവസം പരാതിയുമായി കുടുംബം രംഗത്തെത്തിയിരിരുന്നു. ഇലകമണ്‍ കരവാരത്ത് പ്രവർത്തിക്കുന്ന കടയില്‍ നിന്ന് കഴിച്ച കേക്കില്‍ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടർന്നാണ് വിനു മരണപ്പെട്ടത്.സംഭവത്തിൽ അയിരൂർ പോലീസ് കടയുടമക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി കേസെടുത്തു. കേക്ക് കഴിച്ചതിനു പിന്നാലെ വയറുവേദനയും മറ്റ് ശാരീരിക അസ്വസ്ഥതകളും കൂടിയതോടെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെത്തിക്കുകയും ഇവിടെ വച്ച് വിനു മരിക്കുകയും ചെയ്തു. വിനുവിൻ്റെ അമ്മയും സഹോദരനും സഹോദരിയും സമാന ലക്ഷണങ്ങളോടെ ചികിത്സയിലാണ്. വിനു മരിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ കാലപ്പഴക്കം ചെന്ന കേക്കുകള്‍ കടയില്‍ നിന്ന് കണ്ടെടുത്തിരുന്നു. കട അടച്ചു പൂട്ടി ഭക്ഷ്യ സുരക്ഷാ വകുപ്പ് സീല്‍ ചെയ്തു
Read More » -
Kerala
ബിജെപി നേതാവിന്റെ കാൽ തല്ലിയൊടിക്കാൻ കാരണം ‘3g തിരുവനന്തപുരം’ എന്ന പോസ്റ്റ്
തിരുവനന്തപുരത്തെ ബി.ജെ.പിയുടെ ലോക്‌സഭാ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ബി.ജെ.പി നേതാവിനെ പാർട്ടിക്കാർ തന്നെ മർദിച്ചതായി പരാതി. പൗഡിക്കോണം സ്വദേശി സായി പ്രശാന്തിനാണ് മർദനമേറ്റത്. മർദനത്തിൽ കാലൊടിഞ്ഞ ഇദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രാജീവ് ചന്ദ്രശേഖറിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനെ തുടർന്ന് 3ജി തിരുവനന്തപുരമെന്ന് സായി പോസ്റ്റിട്ടിരുന്നു. ഇതിനെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് ബിജെപി ഓഫീസില്‍ വിളിച്ചു വരുത്തി കാൽ തല്ലിയൊടിക്കുകയായിരുന്നു എന്നാണ് വിവരം. ബി.ജെ.പിയുടെ കഴക്കൂട്ടം മണ്ഡലം പ്രസിഡൻറ് ബി.ജി വിഷ്ണു, വൈസ് പ്രസിഡൻറ് ഹരി, പൗഡിക്കോണം വാർഡ് പ്രസിഡൻറ് ബിനീഷ് എന്നിവരാണ് തന്നെ മർദിച്ചതെന്നും സായ് പ്രശാന്ത് പരാതിയില്‍ പറയുന്നു.
Read More »