മാവേലിക്കര: നിര്‍മാണ ജോലിക്കിടെ ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു.ചെട്ടികുളങ്ങര ഈരേഴവടക്ക് മണ്ണാനേത്ത് പുത്തൻവീട്ടില്‍ മുരുകൻ (46) ആണ് മരിച്ചത്.
കണ്ടിയൂരുള്ള വീട്ടില്‍ നിർമാണ ജോലി ചെയ്യവേ വീട്ടിനുള്ളില്‍ വലിച്ചിരുന്ന ഇലക്‌ട്രിക് വയറില്‍ നിന്നു ഷോക്ക് ഏല്‍ക്കുകയായിരുന്നു.
ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
ഭാര്യ: ഗീത. മക്കള്‍: അഭിജിത്, അനഘ.