KeralaNEWS

പോക്സോ കേസില്‍ പോളിടെക്നിക്ക് ഡിപ്ലോമ വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തു

തൃശൂർ: പോക്സോ കേസില്‍ പോളിടെക്നിക്ക് ഡിപ്ലോമ വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. മതിലകം കളരിപറമ്ബ് പതിനൊന്നാം വാർഡില്‍ മണ്ടത്ര അച്ചു എന്ന ആദിത്യനെയാണ് (20) മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയെ തുടർന്നാണ് നടപടി.മല്യങ്കര പോളിടെക്നിക് വിദ്യാർഥിയായ ഇയാളെ അവിടെ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

Signature-ad

നേരത്തേ പട്ടികജാതി ബാലനെ ആക്രമിച്ച കേസിലും പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മതിലകം സി.ഐ. നൗഫലിന്റെ നേതൃത്വത്തില്‍ എസ്.ഐ രമ്യ കാർത്തികേയൻ, എ.എസ്.ഐമാരായ പ്രജീഷ്, അസ്മാബി, സ്പെഷല്‍ ബ്രാഞ്ച് എസ്.ഐ. മുഹമ്മദ് അഷറഫ്, സി.പി.ഒ. ഷനില്‍ എന്നിവർ ഉള്‍പ്പെടുന്ന പൊലീസ് സംഘമാണ് അന്വേഷണം നടത്തിയത്.

Back to top button
error: