Month: March 2024

  • Kerala

    വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ; യുവാവ് പിടിയില്‍

    കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച്‌ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ യുവാവ് പിടിയില്‍. അങ്കമാലി സ്വദേശി സിറില്‍(25) ആണ് പിടിയിലായത്. കഴിഞ്ഞ വർഷം ജനുവരി മുതല്‍ വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ പല സ്ഥലങ്ങളില്‍ വച്ച്‌ തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. പോലിസ്  കേസെടുത്തതോടെ   ഒളിവില്‍ പോയ ഇയാളെ  ഇന്ന് പുലർച്ചെ തൊടുപുഴയില്‍ നിന്നാണ്  കസ്റ്റഡിയില്‍ എടുത്തത്.

    Read More »
  • Social Media

    അബുദാബിയിലെ ക്ഷേത്രത്തില്‍ ഞായറാഴ്ച ദര്‍ശനം നടത്താനെത്തിയത് 65,000 ത്തോളം ഭക്തര്‍ ; ബസ് റൂട്ട് ആരംഭിച്ച്‌ യുഎഇ സര്‍ക്കാര്‍

    അബുദാബി: ഫെബ്രുവരി 14 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത യുഎഇയിലെ ബാപ്സ് ഹിന്ദു ക്ഷേത്രത്തില്‍ ഞായറാഴ്ച ദർശനം നടത്താനെത്തിയത് 65,000 ത്തോളം ഭക്തർ. രാവിലെ 40,000 സന്ദർശകരും വൈകുന്നേരം 25,000 സന്ദർശകരുമാണ് എത്തിയത്. ഇതോടെ വാരാന്ത്യ സന്ദർശനങ്ങള്‍ പ്രമാണിച്ച്‌ യുഎഇ സർക്കാർ അബുദാബിക്കും മന്ദിറിനും ഇടയില്‍ പുതിയ ബസ് റൂട്ടും ആരംഭിച്ചിട്ടുണ്ട്. ദുബായ്-അബുദാബി ഷെയ്ഖ് സായിദ് ഹൈവേയിൽ അൽ റഹ്ബയ്ക്ക് സമീപമുള്ള അബു മുറൈഖയിലാണ് ക്ഷേത്രം. 27 ഏക്കർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ക്ഷേത്രം നിർമ്മിക്കാനായി  യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് ഭൂമി സൗജന്യമായി സമ്മാനിച്ചത്. 2018 ഫെബ്രുവരിയിൽ ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങ് നടന്നു.

    Read More »
  • Sports

    ഐ.എസ്.എല്‍: ഷീൽഡ് സാധ്യത ഇങ്ങനെ

    കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താമത് എഡിഷനിലെ ഷീല്‍ഡിനായി ഇഞ്ചോടിഞ്ച് പോരാട്ടം. ഏതാനും മത്സരങ്ങള്‍ ശേഷിക്കെ ആദ്യ അഞ്ചു സ്ഥാനക്കാരില്‍ ആർക്കും ഷീല്‍ഡ് ജേതാക്കളാകാനുള്ള സാധ്യതയാണ് തെളിയുന്നത്. 35 വീതം പോയന്റുമായി പ്ലേഓഫ് ഉറപ്പിച്ച ഒഡിഷ എഫ്.സിയും മുംബൈ സിറ്റി എഫ്.സിയുമാണ് പോയന്റ് പട്ടികയില്‍ മുന്നിലെങ്കിലും മൂന്നാമതുള്ള മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനാണ് കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നത്. പ്രതീക്ഷ കൈവിടാതെ എഫ്.സി ഗോവയും കേരള ബ്ലാസ്റ്റേഴ്സും ഫൈനല്‍ ലാപ്പിലുണ്ട്. അതേസമയം, പ്ലേഓഫിലെ ആറാം സ്ഥാനത്തിനായി ആറു ടീമുകള്‍ ഒപ്പത്തിനൊപ്പം നീങ്ങുന്നു എന്നതും കൗതുകകരമാണ്. ബ്ലാസ്റ്റേഴ്സിനെതിരായ ജയത്തോടെ പ്ലേഓഫ് പ്രതീക്ഷ നിലനിർത്തിയ ബംഗളൂരു എഫ്.സിക്കു പുറമെ, ജാംഷഡ്പുർ എഫ്.സി, നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സി, ഈസ്റ്റ് ബംഗാള്‍ എഫ്.സി, ചെന്നൈയിൻ എഫ്.സി, പഞ്ചാബ് എഫ്.സി എന്നിവയാണ് അവസാന ആറില്‍ കണ്ണുവെക്കുന്നത്. ഓരോ ടീമിനും ചുരുങ്ങിയത് നാലു മത്സരങ്ങളെങ്കിലും ശേഷിക്കെ, ആറു പോയന്റ് മാത്രമാണ് ആദ്യ അഞ്ചു സ്ഥാനക്കാർക്കിടയിലെ പരമാവധി വ്യത്യാസം. ശേഷിക്കുന്ന ആറു…

    Read More »
  • India

    സീറ്റില്‍ കുഷ്യൻ പോലുമില്ലാത്ത ഇൻഡിഗോ വിമാനത്തിലെ അവസ്ഥ !

    പറഞ്ഞ കാശും കൊടുത്ത്  ടിക്കറ്റെടുത്തു, വിമാനത്തില്‍ കയറുമ്ബോള്‍ അവിടെ സീറ്റ് ഇല്ലെങ്കില്‍ എന്ത് ചെയ്യും ! വിമാനത്തില്‍ അങ്ങനെ ഒന്നും സംഭവിക്കില്ല എന്നാണ് വിചാരിക്കുന്നതെങ്കില്‍ തെറ്റി. ബെംഗളൂരുവില്‍ നിന്ന് ഭോപ്പാലിലേക്കുള്ള ഇൻഡിഗോ വിമാനത്തിലെ ഒരു യാത്രക്കാരിക്ക് ലഭിച്ച സീറ്റുകളില്‍ കുഷ്യൻ പോലും ഇല്ലായിരുന്നു. യവനിക രാജ് ഷാ എന്ന യുവതിയാണ് തന്റെ അനുഭവം എക്സിലൂടെ പങ്കുവെച്ചത്.   സീറ്റില്‍ കുഷ്യൻ ഇല്ലാത്ത ഇൻഡിഗോ വിമാനത്തിലെ അവസ്ഥയുടെ ചിത്രം പങ്കുവെച്ച യവനിക സുരക്ഷിതമായി ലാൻ‍ഡ് ചെയ്യുമെന്നെങ്കിലും പ്രതീക്ഷിക്കുന്നുവെന്ന് പരിഹസിക്കുകയും ചെയ്തു. ഇതൊക്കെ ഇപ്പോള്‍ ഒറ്റപ്പെട്ട സംഭവം അല്ലാതെ മാറിയിരിക്കുന്നു എന്നാണ് നെറ്റിസണ്‍സ് കമന്റ് ചെയ്യുന്നത്. സഹതപിക്കുന്നതിനുപകരം ഇതൊക്കെ കാണുമ്ബോള്‍ ചിരിയാണ് വരുന്നതെന്നും കമന്റ് ചെയ്യുന്നവരുണ്ട്.

    Read More »
  • Kerala

    പദ്മജയെ തൃശൂരില്‍ മന:പൂര്‍വം തോല്‍പ്പിച്ചതാണ്, തെളിവുണ്ട്; പ്രതികരണവുമായി ഭര്‍ത്താവ് വേണുഗോപാല്‍

    തൃശൂരില്‍ പദ്മജയെ മന:പൂർവം തോല്‍പ്പിച്ചതിന് തെളിവുണ്ടെന്ന് ഭർത്താവ് വേണുഗോപാല്‍. ഭാര്യ ബുദ്ധിപരമായ തീരുമാനങ്ങളേ എടുക്കാറുള്ളൂവെന്നും അതിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ മന:പ്പൂർവം തോല്‍പിച്ചതാണ്, തെളിവുണ്ട്. അതുപോലും അന്വേഷിക്കാൻ പാർട്ടി തയ്യാറല്ല. പണ്ട് അച്ഛൻ എന്നും വന്ന് താമസിച്ചിരുന്ന വീടാണ്. അന്നൊക്കെ ഒരു പ്രവർത്തകൻ വരുമ്ബോള്‍ പരാതി കേള്‍ക്കാൻ ആളുണ്ടായിരുന്നു. ഇന്ന് ഒന്നിനും ഒരുത്തരമില്ല, ഒന്നിനും ഒരു പരിഹാരവുമില്ല. പൊളിറ്റിക്സ് നിർത്തി വീട്ടിലിരിക്കാൻ തീരുമാനിച്ചതാണ്. വെറുതെയിരിക്കരുത് നല്ലൊരു സാദ്ധ്യത കിട്ടിയാല്‍ പോകണമെന്ന് ബന്ധുക്കളൊക്കെ പറഞ്ഞു. എന്നോട് ചോദിച്ചപ്പോള്‍ ഞാൻ അനുകൂലിച്ചു. ആരൊടെങ്കിലും പദ്മജ പരാതി പറഞ്ഞിരുന്നോയെന്നൊന്നും എനിക്കറിയില്ല. ഡിസിസി ഓഫീസിലോ കെ പി സി സി ഓഫീസിലോ ഒന്നും പോകാത്തയാളാണ് ഞാൻ. പിന്നെ നാച്വറലായും പരാതി പറയുമല്ലോ.പറഞ്ഞിരിക്കാം. ഒന്നിനുമൊരു ശാശ്വത പരിഹാരമുണ്ടായില്ല. അച്ഛന്റെ പേരിലെ ട്രെസ്റ്റ് ഉള്‍പ്പടെ. സർക്കാർ തിരുവനന്തപുരത്ത് കണ്ണായ സ്ഥലത്ത് സ്ഥലം തന്നിട്ടുപോലും അവിടെയൊരു മന്ദിരം പണിയാൻ പോലും പാർട്ടിയുടെ പിന്തുണയുണ്ടായില്ല. തൃശൂരില്‍ ജയിക്കുമെന്ന് ഇന്റലിജൻസ് പോലും റിപ്പോർട്ട്…

    Read More »
  • Kerala

    ബിജെപിക്കുള്ള നേട്ടം  മെമ്ബര്‍ഷിപ്പ് കാശ് മാത്രം; പത്മജയുടെ പാർട്ടി മാറലിൽ പരിഹസിച്ച്‌ വെള്ളാപ്പള്ളി

    ആലപ്പുഴ: പത്മജാ വേണുഗോപാലിന്റെ ബി.ജെ.പി. പ്രവേശനത്തില്‍ വിമർശിച്ചും പരിഹസിച്ചും എസ്.എൻ.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പത്മജ എത്തുന്നത് കൊണ്ട് ബി.ജെ.പിക്ക് എന്തെങ്കിലും ഗുണം കിട്ടുമോ എന്ന ചോദ്യത്തിന്, ആ മെമ്ബർഷിപ്പിന്റെ കാശുകിട്ടും എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. ആ പ്രയോജനം കിട്ടും ഇപ്പോള്‍. തല്‍ക്കാലം ഇപ്പോള്‍ അതേ കിട്ടൂ എന്നാണ് എനിക്ക് തോന്നുന്നത്, വെള്ളാപ്പള്ളി പറഞ്ഞു. പത്മജയ്ക്ക് കോണ്‍ഗ്രസില്‍നിന്ന് ഒരുപാട് പരിരക്ഷ കിട്ടിയിട്ടുണ്ട്. എം.പിയാക്കാൻ നിർത്തിയിട്ടുണ്ട്. എം.എല്‍.എയാക്കാൻ നിർത്തിയിട്ടുണ്ട്. അച്ഛനുണ്ടായിരുന്ന കാലംതൊട്ട് മരിക്കുന്ന കാലംവരെ എല്ലാ സുഖസൗകര്യങ്ങളും ഗുണങ്ങളും എല്ലാ അർഥത്തിലും അനുഭവിച്ചയാളാണ് പത്മജ. അത് കൂടാതെ തന്നെ കോണ്‍ഗ്രസില്‍നിന്ന് വിട്ട് മറ്റൊരു കോണ്‍ഗ്രസിലേക്ക് പോവുകയും മറ്റ് ചില ഐക്യമുന്നണിയില്‍ ചെന്നുചേരുകയും ചെയ്ത പാരമ്ബര്യമാണ് ഇവർക്കുള്ളത്. അതുകൊണ്ട് ഒരു പാർട്ടിയില്‍ സ്ഥിരമായി നില്‍ക്കുന്നൊരു ശൈലി ഇല്ല. കാരണം കരുണാകരന്റെ കോണ്‍ഗ്രസ് തന്നെ കോണ്‍ഗ്രസില്‍നിന്ന് വിട്ടുപോയിട്ടുണ്ട്. അതുകഴിഞ്ഞ് കരുണാകരന്റെ മകള്‍ ഇപ്പോള്‍ വേറൊരു പാർട്ടിയിലേക്ക് പോവുക എന്നത് അവരുടെ പാരമ്ബര്യവും സ്വഭാവവും പ്രത്യേകതയുമായിരിക്കാം.…

    Read More »
  • Kerala

    കോഴിക്കോട് ഒൻപതാം ക്ലാസ് വിദ്യർഥി കടലിൽ മുങ്ങിമരിച്ചു

    കോഴിക്കോട്: എലത്തൂരില്‍ കൂട്ടുകാരോടൊപ്പം കടലില്‍ കുളിക്കുന്നതിനിടയിൽ  കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. എലത്തൂർ  പുതിയാപ്പ കിണറുള്ളകണ്ടി സജീവന്റെയും യമുനയുടെയും മകൻ ശ്രീദേവ് (14) ആണ് മരിച്ചത്. എലത്തൂർ സിഎംസി ബോയ്സ് ഹൈസ്കൂള്‍ ഒൻപതാം ക്ലാസ് വിദ്യർഥിയാണ്.   ഇന്നലെ വൈകിട്ട് ആറ് മണിക്കാണ് 3 കുട്ടികള്‍ കടലില്‍ കുളിക്കാൻ ഇറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ടത്. ഹരിനന്ദ് (13), മിനോൻ (11) എന്നിവരെ കരയില്‍ കണ്ടുനിന്ന ചെറുകാട്ടില്‍ വേലായുധൻ രക്ഷപ്പെടുത്തുകയായിരുന്നു. എന്നാല്‍ ശ്രീദേവിനെ രക്ഷിക്കാൻ സാധിച്ചില്ല. കോസ്റ്റല്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

    Read More »
  • Kerala

    ഇടപ്പള്ളിയിലെ കുരുക്കഴിക്കാന്‍ രണ്ട് അണ്ടര്‍പാസുകള്‍

    കൊച്ചി: എന്‍ എച്ച്‌ 66, എന്‍ എച്ച്‌ 544 എന്നിവ സംഗമിക്കുന്ന എറണാകുളത്തെ പ്രധാന ജംഗ്ഷനായ ഇടപ്പള്ളിയിലെ ഗതാഗത കുരുക്കഴിക്കാന്‍ അണ്ടര്‍പാസുകള്‍ നിർമിക്കുന്നതിന് ദേശീയപാത അഥോറിറ്റി രൂപരേഖ തയാറാക്കുന്നു. ജംഗ്ഷനില്‍ നിന്ന് 700 മീറ്റര്‍ അകലെ ലുലു ആസ്ഥാനമന്ദിരത്തിന് സമീപവും ഒബറോണ്‍ മാളിന് സമീപവുമാണ് അണ്ടര്‍പാസുകള്‍ വിഭാവനം ചെയ്യുന്നത്. ഇവ യാഥാർഥ്യമാകുന്നതോടെ ആലുവയില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് വരാപ്പുഴ ഭാഗത്തേക്ക് പോകണമെങ്കില്‍ ഇടപ്പള്ളി ജംഗ്ഷനില്‍ നിന്ന് ഇടത്തേക്ക് ഒബറോണ്‍ മാളിന് മുന്നിലെ അണ്ടര്‍പാസിലൂടെ യു ടേണ്‍ എടുത്ത് വരാപ്പുഴ ഭാഗത്തേക്ക് പോകാം. പാലാരിവട്ടം ഭാഗത്ത് നിന്ന് വന്ന് വൈറ്റില ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ജംഗ്ഷനില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ലുലു ഗ്രൂപ്പ് ആസ്ഥാന മന്ദിരത്തിനു മുന്നിലെ അണ്ടര്‍പാസിലൂടെ യു ടേണ്‍ എടുത്ത് വൈറ്റില ഭാഗത്തേക്ക് പോകാം. വൈറ്റില ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങള്‍ മാത്രമേ വലത്തേക്ക് തിരിഞ്ഞ് ആലുവ ഭാഗത്തേക്ക് പോകാന്‍ അനുവദിക്കൂ.   അണ്ടര്‍പാസുകളുടെ രൂപരേഖയും പദ്ധതി റിപ്പോര്‍ട്ടും ഒരുവര്‍ഷത്തിനകം തയാറാക്കും. ദേശീയപാത…

    Read More »
  • India

    മധ്യപ്രദേശില്‍ ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തശേഷം  വെട്ടിനുറുക്കി കുഴിച്ചിട്ടു; 19കാരന്‍ അറസ്‌റ്റിൽ 

    ഭോപ്പാല്‍: മധ്യപ്രദേശിലെ  ഛിന്ദ്‌വാരയില്‍ ഏഴ് വയസ്സുകാരിക്കു നേരെ ക്രൂരപീഡനം. ബലാത്സംഗശ്രമം തടയാന്‍ ശ്രമിച്ച കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തുകയും വെട്ടിനുറുക്കി കുഴിച്ചിടുകയും ചെയ്തു. സംഭവത്തിൽ സോനു പന്ദ്രം എന്ന 19കാരനെ പോലീസ് പിടികൂടി. ധനഖേദ സ്വദേശിയാണ് സോനു. ഇയാളുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. പെണ്‍കുട്ടിയുടെ അതല്‍വാസിയാണ് പ്രതി. ജുന്നര്‍ദേവിലുള്ള തന്റെ ബന്ധുവിന്റെ അടുക്കല്‍ രണ്ട് ദിവസം മുന്‍പാണ് സോനു വന്നത്. ചൊവ്വാഴ്ച കുട്ടിയുടെ അമ്മ കരിമ്ബ് പാടത്തേക്ക് പോയ തക്കം നോക്കി ഇയാള്‍ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. തുടര്‍ന്ന് കൊലപ്പെടുത്തി വീടിനു സമീപമുള്ള വിറക് കൂനയില്‍ ഒളിപ്പിച്ചു. കുട്ടിയെ കാണാതെ വന്നതോടെ കുടുംബം പരാതി നല്‍കി. രാത്രി ആരും അറിയാതെ സോനു മൃതദേഹമെടുത്ത് സമീപമുള്ള ഒരു ശ്മശാനത്തില്‍ കൊണ്ടുപോയി വെട്ടിനുറുക്കി കുഴിച്ചിടുകയായിരുന്നു.

    Read More »
  • Kerala

    കുഞ്ഞിനെ ഷര്‍ട്ടില്‍ പൊതിഞ്ഞ് പാറമടയില്‍ എറിഞ്ഞുകൊന്നു; മാതാവിന് ജീവപര്യന്തം

    കൊച്ചി:പ്രസവിച്ച കുഞ്ഞിനെ പാറമടയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ മാതാവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തിരുവാണിയൂർ പഴുക്കാമറ്റം വീട്ടില്‍ ശാലിനി (40) ക്കാണ് ജീവപര്യന്തം തടവും അൻപതിനായിരം രൂപ പിഴയും കോടതി വിധിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അതിക്രമങ്ങള്‍ പരിഗണിക്കുന്ന കോടതി ജഡ്ജി കെ. സോമനാണ് ശിക്ഷ വിധിച്ചത്. 2021 ജൂണ്‍ ഒന്നിന് രാത്രി 11 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു ശാലിനി. ഇതിനിടെ ഗർഭിണിയായ ശാലിനി പ്രസവിച്ച ശേഷം കുഞ്ഞിനെ ഷർട്ടില്‍ പൊതിഞ്ഞ് കല്ലുകെട്ടി പാറമടയില്‍ എറിയുകയായിരുന്നു. പ്രസവശേഷം വീട്ടില്‍ അവശ നിലയിലായ ശാലിനിയോട് നാട്ടുകാർ ആശുപത്രിയില്‍ പോകാൻ ആവശ്യപ്പെട്ടിട്ടും പോകാതിരുന്നതിനെ തുടർന്ന് പുത്തൻകുരിശ് പോലീസെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. യുവതി കുട്ടിയെ പ്രസവിച്ച ശേഷം ഉപേക്ഷിച്ചു എന്ന് മനസ്സിലാക്കിയാണ് അന്നത്തെ ഇൻസ്പെക്ടറായ യു. രാജീവ് കുമാർ കേസ് രജിസ്റ്റർ ചെയ്തത്. ഇൻസ്പെക്ടർമാരായ മഞ്ജുദാസ്, ടി. ദിലീഷ്, എസ്.ഐ.മാരായ സനീഷ്, ശശിധരൻ, പ്രവീണ്‍ കുമാർ, സുരേഷ് കുമാർ, ജോയി, മനോജ്…

    Read More »
Back to top button
error: