Month: March 2024

  • India

    ഗാർഹികാവശ്യത്തിനുള്ള എല്‍.പി.ജി. സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ചു 

    ന്യൂഡൽഹി: ഗാർഹികാവശ്യത്തിനുള്ള എല്‍.പി.ജി. സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പാചകവാതകത്തെ താങ്ങാനാകുന്ന വിലയില്‍ ലഭ്യമാക്കുക വഴി കുടുംബങ്ങളുടെ ക്ഷേമവും ആരോഗ്യകരമായ പരിസ്ഥിതിയും ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന്, മോദി പറഞ്ഞു. വനിതാശാക്തീകരണവും സ്ത്രീകളുടെ ജീവിതം കൂടുതല്‍ ആയാസരഹിതമാക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനിതാദിനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

    Read More »
  • Kerala

    കൊല്ലത്ത് നിന്ന് കെ എസ് ആര്‍ ടി സി യുടെ തീര്‍ഥാടന യാത്രകള്‍

    കൊല്ലം:  കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നിന്നും  മാര്‍ച്ച്‌ ഒമ്ബതിന് അയ്യപ്പക്ഷേത്രങ്ങളുള്ള കുളത്തുപ്പുഴ, ആര്യന്‍കാവ്, അച്ചന്‍കോവില്‍, ശാസ്താംകോട്ട എന്നിവിടങ്ങളിലേക്ക് തീർഥാടന യാത്ര നടത്തും. കുംഭാവുരുട്ടി വെള്ളച്ചാട്ടവും ഇതിൽ ഉൾപ്പെടും.യാത്രാനിരക്ക്- 650 രൂപ. മാര്‍ച്ച്‌ 15 ന് രാത്രി എട്ടു മണിക്ക് ഗുരുവായൂര്‍ക്ഷേത്രത്തിലേക്കാണ് യാത്ര. മമ്മിയൂര്‍ക്ഷേത്രം പുന്നതുര്‍ക്കോട്ട, കൊടുങ്ങല്ലൂര്‍ കുടുംബക്ഷേത്രം, തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, പറവൂര്‍ ദക്ഷിണ മൂകാംബിക ക്ഷേത്രം എന്നിവയും ഉള്‍പ്പെടും . യാത്രാനിരക്ക്- 1240രൂപ. ഫോണ്‍- 9747969768, 8921950903.

    Read More »
  • Kerala

    പദ്മജയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് സ്വീകരണം

    തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ ദിവസങ്ങള്‍ ശേഷിക്ക, കെ. കരുണാകരന്റെ മകളും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവുമായ പദ്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേർന്നു.  ഇന്നലെ വൈകിട്ട് ആറര മണിക്ക് ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്താണ് കേരള പ്രഭാരി പ്രകാശ് ജാവദേക്കർ അംഗത്വം നല്‍കി പദ്മജയെ സ്വീകരിച്ചത്. ഇന്ന് തിരുവനന്തപുരത്ത് ബി.ജെ.പി പ്രവർത്തകർ പദ്മജയ്ക്ക്  സ്വീകരണമൊരുക്കും. തൃശൂരില്‍ സുരേഷ് ഗോപിയുടെ പ്രചാരണത്തിനടക്കം പദ്മജ ഇറങ്ങിയേക്കുമെന്നാണ് സൂചന.പദ്മജയുടെ വരവ് ബി.ജെ.പിക്ക് കേരളത്തില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്നാണ്  വിലയിരുത്തല്‍.

    Read More »
  • Kerala

    എല്ലിൻ കഷ്ണമിട്ടാല്‍ ഓടുന്ന  ജീവികളാണു കോണ്‍ഗ്രസിൽ: പിണറായി വിജയൻ

    കണ്ണൂർ: ജനാധിപത്യ വ്യവസ്ഥയ്ക്ക് നാണക്കേടുണ്ടാക്കുന്ന വിഭാഗമായി കോണ്‍ഗ്രസുകാർ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ കളക്ടറേറ്റ് മൈതാനിയില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ജില്ലാ തിരഞ്ഞെടുപ്പ് കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 11 മുൻ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാർ ഇപ്പോള്‍ ബിജെപിക്ക് ഒപ്പമാണ്. ഇനിയെത്രയെന്ന് ആർക്കും പറയാൻ കഴിയില്ല. ബിജെപി രണ്ടു കൈയും നീട്ടി നില്‍ക്കുകയാണ്. പണം വേണ്ടവർക്ക് പണം, സ്ഥാനം വേണ്ടവർക്ക് സ്ഥാനം എന്നും മുഖ്യമന്ത്രി പറഞ്ഞു. 394 പേരാണ് കോണ്‍ഗ്രസ് വിട്ട് പോയത്. ഇതില്‍ 173 പേർ എം പി മാരോ എം എല്‍ എ മാരോ ആണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ അഞ്ഞൂറോളം മുതിർന്ന കോണ്‍ഗ്രസുകാർ പാർട്ടി വിട്ടു. കോണ്‍ഗ്രസ് ജയിച്ചാല്‍ കോണ്‍ഗ്രസായി നില്‍ക്കുമോ എന്ന് ഗ്യാരണ്ടിയില്ല. ജനാധിപത്യ വ്യവസ്ഥയ്ക്ക് നാണക്കേടുണ്ടാക്കുന്ന വിഭാഗമായി കോണ്‍ഗ്രസ് മാറി. എന്താണ് കോണ്‍ഗ്രസിന്റെ അവസ്ഥ. പലരുമായും ചർച്ച നടക്കുന്നു എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. വിലപേശലാണ് നടക്കുന്നത്. കോണ്‍ഗ്രസാണെന്ന് വിശ്വസിച്ച്‌ ആരെയും വിജയിപ്പിക്കാനാകില്ല. എനിക്ക് തോന്നിയാല്‍…

    Read More »
  • Kerala

    പോക്സോ കേസില്‍ കോട്ടയത്ത് അധ്യാപകൻ അറസ്റ്റില്‍

    കോട്ടയം: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ അധ്യാപകൻ അറസ്റ്റില്‍. താഴത്തങ്ങാടി പാറപ്പാടം ഭാഗത്ത് കൊട്ടാരത്തുംപറമ്ബ് വീട്ടില്‍ മനോജിനെയാണ് (50) കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ അതിജീവിതനായ വിദ്യാർഥിയെ അശ്ലീല വിഡിയോകള്‍ കാണിക്കുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. പ്രായപൂർത്തിയാകാത്ത മറ്റൊരു വിദ്യാർഥിയോട് ലൈംഗികാതിക്രമം നടത്തിയതിന് കോട്ടയം വെസ്റ്റ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ പോക്സോ കേസ് നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

    Read More »
  • Kerala

    കേരളത്തിന് ഇല്ല; 12 വന്ദേഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചു

    ന്യൂഡൽഹി: രാജ്യത്ത് വിവിധ റൂട്ടുകളിലായി 12 പുതിയ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ കൂടി ഓടിക്കാൻ റെയില്‍വേ ബോർഡ് തീരുമാനം. പുതുതായി അനുവദിച്ചതിൽ കേരളത്തിന് ഒന്നുപോലുമില്ല. എല്ലാ സർവീസുകളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ‌ മാസം 12ന് വീഡിയോ കോണ്‍ഫറൻസിലൂടെ ഫ്ലാഗ് ഓഫ് ചെയ്യും. അഹമ്മദാബാദ് – മുംബൈ, കോലാപ്പുർ – മുംബൈ, സെക്കന്ദരാബാദ് – പൂനെ, സെക്കന്ദരാബാദ് – വിശാഖപട്ടണം, പുരി – വിശാഖപട്ടണം, മൈസൂരു- എംജിആർ ചെന്നൈ, ന്യൂ ജല്‍പായ്ഗിരി – രാജേന്ദ്രനഗർ ടെർമിനസ് പറ്റ്ന, രാജേന്ദ്രനഗർ ടെർമിനസ് പറ്റ്ന – ലക്നൗ ജംഗ്ഷൻ, റാഞ്ചി – ബനാറസ്, ബംഗളൂരു – കല്‍ബുർഗി, പൂന – വഡോദര, ഹസ്രത്ത് നിസാമുദീൻ – ഖജുരാഹോ എന്നീ റൂട്ടുകളിലാണ് ഇപ്പോള്‍ വന്ദേ ഭാരത് എക്സ്പ്രസുകള്‍ അനുവദിച്ചിട്ടുള്ളത്.  നിലവില്‍ അഹമ്മദാബാദ് – മുംബൈ, സെക്കന്ദരാബാദ് – വിശാഖപട്ടണം, മൈസൂരു -ചെന്നൈ റൂട്ടുകളില്‍ വന്ദേഭാരത് എക്സ്പ്രസുകള്‍ സർവീസ് നടത്തുന്നുണ്ട്. കേരളത്തിന് എറണാകുളം-ബംഗളൂരു റൂട്ടില്‍ മൂന്നാം വന്ദേ…

    Read More »
  • Kerala

    പതിമൂന്നര ലക്ഷത്തിന്റെ എം.ഡി.എം.എ.യുമായി യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍

    മലപ്പുറം: പതിമൂന്നര ലക്ഷത്തിന്റെ എം.ഡി.എം.എ.യുമായി യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍.  താമരശ്ശേരി വെളിമണ്ണ പാലാട്ട് ശിഹാബുദ്ദീന്‍ (34), നിലമ്ബൂര്‍ പഴയകാലത്ത് മുഹമ്മദ് ഇജാസ് (33), തിരുവമ്ബാടി മാട്ടുമല്‍ ഷാക്കിറ (28) എന്നിവരാണ് പിടിയിലായത്. കാളികാവ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍. നൗഫലും സംഘവും നടത്തിയ വാഹനപരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. താമരശ്ശേരിയില്‍ നിന്ന് നിലമ്ബൂരിലേക്ക് വരികയായിരുന്നു ഇവർ. പ്രതികളെ നിലമ്ബൂര്‍ കോടതിയില്‍ ഹാജരാക്കി.

    Read More »
  • India

    ഓറൽ സെക്സിനു സമ്മതിച്ചില്ല; 40 കാരനെ വിദ്യാർത്ഥികൾ ചേർന്ന് കൊലപ്പെടുത്തി 

    ജയ്പൂർ: ലൈംഗിക താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാത്തതിനെ തുടര്‍ന്ന് 40 കാരനെ  വിദ്യാർത്ഥികൾ കൊലപ്പെടുത്തി.രാജസ്ഥാനിലെ ബാരന്‍ ജില്ലയിലാണ് രാജ്യത്തെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഓറല്‍ സെക്സ് ചെയ്യാന്‍ വിസമ്മതിച്ചതിന് 40 കാരനെ ഒരുപറ്റം വിദ്യാർത്ഥികൾ ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം കുളത്തില്‍ ഉപേക്ഷിച്ചിക്കുകയായിരുന്നു.  ഇയാളുടെ മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ രണ്ടുപേര്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ഫെബ്രുവരി 26 നാണ് കേസിന്നാസ്പദമായ സംഭവം. ഓം പ്രകാശ് ബൈര്‍വ എന്നയാളെയാണ്   കൊലപ്പെടുത്തിയത്.  ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് രാജ് കുമാര്‍ ചൗധരി പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, ബാരന്‍ നഗരത്തില്‍ താമസിക്കുന്ന രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുരളീധര്‍ പ്രജാപതി, സുരേന്ദ്ര യാദവ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇവർ സമീപത്തെ കോളജിൽ വിദ്യാർത്ഥികളാണ്. പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇവർ കൊലപാതകക്കുറ്റം സമ്മതിച്ചതായും ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്നും എസ്പി ചൗധരി കൂട്ടിച്ചേര്‍ത്തു.

    Read More »
  • Kerala

    പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; ബത്തേരിയില്‍ യുവാവ് അറസ്റ്റില്‍

    ബത്തേരി: പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാള്‍ അറസ്റ്റില്‍. ബത്തേരി, മൈതാനിക്കുന്ന് കോടൻക്കാട്ട് വീട്ടില്‍ മുഹമ്മദ് അൻഷാദിനെയാണ് (24) ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. 2024 ഫെബ്രുവരിയിലാണു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയാണു കുട്ടിയെ ഉപദ്രവിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

    Read More »
  • Kerala

    റമദാനില്‍ ഈ പത്ത് കാര്യങ്ങള്‍ ശ്രദ്ധിക്കുക

    ഏറ്റവും അനുഗൃഹീതവും പുണ്യവും നിറഞ്ഞ മാസമാണ് റമദാൻ. മനസില്‍ നിന്ന് തെറ്റുകളെ നീക്കി ചൈതന്യം നിറയ്‌ക്കുന്ന റമദാൻ മാസത്തിൽ ഈ‌ പത്ത് കാര്യങ്ങൾ ശ്രദ്ധിക്കുക. 1. മാനസിക ശുദ്ധി റമദാന്റെ അടിസ്ഥാനം. 2. കുടുംബ ബന്ധം പുലര്‍ത്തുക. 3. പിണക്കങ്ങള്‍ അവസാനിപ്പിക്കാൻ മുൻകൈയെടുക്കുക. 4. ഓരോ പ്രവര്‍ത്തികള്‍ക്കായി സമയം ക്രമീകരിക്കുക. 5. നോമ്ബ് ഖദാവീട്ടനുള്ളവര്‍ അത് പെട്ടെന്ന് പൂര്‍ത്തിയാക്കുക. 6. റമദാൻ രാവുകള്‍ ഭക്ഷണ-ഉത്സവ രാവുകളായി മാറാതിരിക്കാൻ അനാവശ്യ ഷോപ്പിങ് ഒഴിവാക്കുക. 7. റമദാനില്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടത് ദാനധര്‍മ്മങ്ങള്‍ക്കാണ്. 8. റമദാനിലെ ഉംറ ഉദ്ദേശിക്കുന്നവര്‍ നേരത്തെ തന്നെ തയ്യാറെടുപ്പുകള്‍ നടത്തുക. 9. കുടുംബാംഗങ്ങളെ റമദാനില്‍ സഹായിക്കുക. 10. ഓരോരുത്തരുടെയും സമയലഭ്യതയും സാഹചര്യവുമനുസരിച്ച്‌ പരമാവധി ഖത്മ് തീര്‍ക്കുന്നതിന് ശ്രമിക്കുക.

    Read More »
Back to top button
error: