Month: March 2024

  • Social Media

    ലോകത്തിലെ ഏറ്റവും ഉയരമേറിയ അഞ്ച് ശിവ രൂപങ്ങളെ പരിചയപ്പെടാം

    ആകാശത്തോളം ഉയരത്തിൽ തലയുയർത്തി നിൽക്കുന്ന പ്രതിമകൾ ലോകത്തിനെന്നും അത്ഭുതമാണ്. എൻജിനീയറിങ്ങിന്‍റെ സാധ്യതകളും നിർമ്മാണത്തിന്‍റെ വൈദഗ്ദ്യവും ചേരുന്ന ധാരാളം നിർമ്മിതകൾ നാം പരിചയപ്പെട്ടിട്ടുണ്ട്. അതിൽ ഉയരത്തിന്റെ കാര്യത്തിൽ വിസ്മയിപ്പിക്കുന്ന ഒരു കൂട്ടം ശിവപ്രതിമകളുമുണ്ട്.ഇതാ ലോകത്തിലെ ഏറ്റവും ഉയരമേറിയ അഞ്ച് ശിവ രൂപങ്ങൾ… ലോകത്തിലെ ഏറ്റവും വലിയ ശിവ പ്രതിമ രാജസ്ഥാനിലാണ് സ്ഥിതി ചെയ്യുന്നത്.  രാജസ്ഥാനിലെ നാഥദ്വാര രാജ്സമന്ദിലാണ് ഈ‌ പ്രതിമയുള്ളത്.’വിശ്വാസ് സ്വരൂപം’ എന്നറിയപ്പെടുന്നതാണ് ഈ പ്രതിമയ്ക്ക് 369 അടി ഉയരമാണുള്ളത്. ഉദയ്പൂരിൽ നിന്നും 45 കിമി അകലെയാണ് ഈ സ്ഥലം. ഉയരം കൂടിയ മറ്റൊരു ശിവ പ്രതിമ സ്ഥിതി ചെയ്യുന്നത് നേപ്പാളിലാണ്. കൈലാസനാഥ് മഹാദേവ ക്ഷേത്രത്തിലാണ് ഇത്. 144 അടിയാണ് ഉയരം കർണാടകയിലെ മുരുഡേശ്വറിൽ ഉള്ള ശിവ പ്രതിമയാണ് മറ്റൊന്ന്. ഇതിന് 123 അടി ഉയരമാണുള്ളത്. അടുത്തത് കോയമ്പത്തൂരിലെ ആദിയോഗി പ്രതിമയാണ്. ഇഷ ഫൗണ്ടേഷനാണ് പ്രതിമ നിർമ്മിച്ചത്. 112.4 അടി ഉയരമാണ് പ്രതിമക്കുള്ളത്. പ്രതിമയ്ക്ക് 24.99 മീറ്റർ വീതിയും 147 അടി നീളവും ഉണ്ട്. മറ്റൊന്ന്…

    Read More »
  • Sports

    അഡ്രിയാൻ ലൂണ എത്തുന്നു; പ്രതീക്ഷയോടെ ആരാധകര്‍

     കേരള ബ്ലാസ്റ്റേഴ്‌സ് 2023-24 സീസണ്‍ ആരംഭിച്ചതു തന്നെ പരിക്കിന്റെ അലയൊലികള്‍ കേട്ടാണ്. പരിശീലക ക്യാമ്ബിലേക്ക്, എത്തുംമുമ്ബെ,  പരിക്കേറ്റ് പുറത്തായവരുടെ കഥ കൂടി ഇക്കുറി ബ്ലാസ്റ്റേഴ്‌സിന് പറയാനുണ്ട്. സീസണ്‍ ആരംഭിക്കുന്നതിനു മുൻപ് തന്നെ ആസ്‌ട്രേലിയൻ താരമായ ജൗഷുവ സോട്ടിരിയോ പരിക്കേറ്റു പുറത്തു പോയിരുന്നു. പുതിയ സീസണില്‍ ആദ്യമായി സ്വന്തമാക്കിയ താരമായിരുന്നു സോട്ടിരിയോ. അതിനു ശേഷം ലൂണ, ഐബാൻ ഡോഹ്ലിങ്, ക്വാമിയോ പെപ്ര, സച്ചിൻ സുരേഷ് എന്നിവരും ഗുരുതരമായ പരിക്കേറ്റു പുറത്തു പോവുകയുണ്ടായി. ഈ നിരയിലെ പ്രധാനിയായിരുന്നു അഡ്രിയാന്‍ ലൂണ. ലൂണക്കേറ്റ പരിക്കിനോളം പോന്നൊരു തിരിച്ചടി കേരള ബ്ലാസ്റ്റേഴ്സിന് വേറെയുണ്ടായിട്ടില്ല. ടീമന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടികളിലൊന്നായി ലൂണയുടെ പരിക്കിനെ വിശേഷിപ്പിക്കുന്നവരും കുറവല്ല. കാരണം അത്രത്തോളം ഇംപാക്‌ട് സൃഷ്ടിക്കാന്‍ താരത്തിനായിരുന്നു. ലുണ ഇല്ലാത്ത മത്സരങ്ങള്‍ വേറിട്ട് അറിയാനും കഴിഞ്ഞു. അദ്ദേഹത്തിന് പകരമാകാൻ ഇതുവരെ മറ്റൊരു താരത്തിനുമായിട്ടില്ല.   ലൂണ പുറത്ത് പോയതിന് ശേഷം അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി നോമ്ബ് നോറ്റ് കാത്തിരിക്കുകയാണ് ആരാധകര്‍. താരത്തിന്റെ…

    Read More »
  • Social Media

    ശിവരാത്രി ദിവസത്തെ ആഘോഷം കോയമ്പത്തൂരിലെ ഇഷയിൽ ആയാലോ ?

    കോയമ്ബത്തൂരിലെ വെള്ളിയാങ്കിരി പർവ്വത നിരകളുടെ താഴ്വാരത്ത് 150 ഏക്കറിലേറെ പരന്നുകിടക്കുന്ന ഇഷാ യോഗ സെൻ്ററിലേക്ക് ജീവിതത്തിൽ ഒരിക്കലെങ്കിലും യാത്ര പോകണം. ഇഷ ഫൗണ്ടേഷന്‍ നിര്‍മ്മിച്ച 112 അടി പൊക്കമുള്ള ശിവൻ്റെ അർധകായ പ്രതിമയാണ് ഇവിടുത്തെ പ്രധാന ആകർഷണം. യോഗയുടെ യഥാർത്ഥ ആചാര്യൻ, അതായതു ആദ്യമായി യോഗയെക്കുറിച്ചുള്ള ബോധം മനുഷ്യനിൽ ജനിപ്പിച്ചത് ശിവനെന്നാണ് സങ്കൽപം.കോയമ്പത്തൂരിൽനിന്ന്‌ ഏകദേശം 40 കി.മീ. ദൂരെ വെള്ളിയാങ്കിരി താഴ്‌വാരത്തിലാണ്‌ ഇഷ യോഗ സെന്റർ. 1994-ൽ സദ്‌ഗുരു ജഗ്ഗി വാസുദേവ്‌ സ്ഥാപിച്ച ആശ്രമമാണിത്‌. 112 അടി ഉയരത്തിലുള്ള 500 ടൺ ഭാരമുള്ള ‘ ആദ്യ യോഗി ‘ എന്നർഥം വരുന്ന ആദിയോഗി  പ്രതിമയെ കാണാൻ വിദേശികളടക്കം നിരവധി പേരാണ് എത്തുന്നത്. യോഗയുടെ അനന്ത സാദ്ധ്യതകൾ ലോകത്തിന്റെ മുൻപിൽ തുറന്നു കാട്ടുകയാണ് ഇഷ ഫൗണ്ടേഷന്റെ ലക്ഷ്യം. മനുഷ്യശരീരത്തിൽ 112 ചക്രങ്ങൾ ഉണ്ട് എന്ന് ശിവൻ പഠിപ്പിച്ച വിശ്വാസ പ്രകാരമാണ് ശിവന്റെ ഈ പ്രതിമയ്ക്ക് 112 അടി ഉയരം കൊടുക്കാൻ കാരണം. ഇഷാ…

    Read More »
  • Social Media

    ഈ‌ വനിതാ ദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് എന്ത് സമ്മാനമായി നൽകും? 

    ഇന്ന് ലോക വനിതാദിനം.തളർച്ചയിലും പ്രതിസന്ധിയിലും വീഴാതെ മുന്നേറുന്ന ഓരോ സ്ത്രീകളെയും ആദരിക്കുന്ന ദിവസമാണ് അന്താരാഷ്ട്ര വനിതാ ദിനം. എന്നും ഓര്‍മ്മിക്കപ്പെടുന്ന സമ്മാനങ്ങള്‍ അവര്‍ക്ക് നല്‍കി ഈ ദിനം നമുക്ക് ആഘോഷമാക്കാം.ഈ വനിതാ ദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ട സ്ത്രീകള്‍ക്ക് വാങ്ങി നൽകാൻ പറ്റിയ  സമ്മാനങ്ങൾ എന്തൊക്കെയാണ്? അമ്മ, സഹോദരി, കാമുകി, ഭാര്യ, മകൾ… തുടങ്ങി നിങ്ങളുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന സ്ത്രീകള്‍ക്ക് സമ്മാനിക്കാന്‍ പറ്റിയ ഒന്നാണ് മേക്കപ്പ് ഉല്‍പ്പന്നങ്ങള്‍. ലിപ്സ്റ്റിക്, ഐ മേക്കപ്പ് പാലറ്റ്, അവര്‍ക്കിഷ്ടപ്പെട്ട മേക്കപ്പ് ബ്രാന്‍ഡുകളിൽ നിന്നുള്ള ഉത്പന്നങ്ങൾ എന്നിവ സമ്മാനിച്ച് അവരെ ഈ ദിവസം സന്തോഷിപ്പിക്കാം. സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വസ്തുവാണ് ഷോള്‍ഡര്‍ ബാഗ്. ഈ വനിതാ ദിനത്തില്‍ അത്തരം ബാഗുകളും അവര്‍ക്ക് സമ്മാനിക്കാവുന്നതാണ്. ജിം ബാഗും ഇന്ന് സ്ത്രീകള്‍ ധാരാളമായി ഉപയോഗിക്കാറുണ്ട്. അതിനാല്‍ ഇവ രണ്ടും അവര്‍ക്ക് സമ്മാനിക്കാം. വായന ഇഷ്ടപ്പെടുന്ന സ്ത്രീകള്‍ക്ക് ഈ ദിവസം നല്‍കാന്‍ പറ്റിയ സമ്മാനമാണ് പുസ്തകങ്ങള്‍. അവര്‍ക്ക് ഇഷ്ടപ്പെട്ട വിഭാഗങ്ങളില്‍…

    Read More »
  • Kerala

    ശിവരാത്രി പ്രമാണിച്ച്‌ ഇന്നും നാളെയും അധിക സര്‍വീസുമായി കൊച്ചി മെട്രോ

    കൊച്ചി: ശിവരാത്രി പ്രമാണിച്ച്‌ കൊച്ചി മെട്രോ മാര്‍ച്ച്‌ 8, 9 തീയതികളില്‍ സര്‍വീസ് സമയം നീട്ടി. രാത്രി 10.30ന് ശേഷം 30 മിനിറ്റ് ഇടവേളകളിലായിരിക്കും ട്രെയിന്‍ സര്‍വീസ്. ബലിതര്‍പ്പണത്തിന് എത്തുന്നവരുടെ സൗകര്യത്തിന് വേണ്ടിയാണ് കൂടുതല്‍ സര്‍വീസുകള്‍. ആലുവയില്‍ നിന്നും തൃപ്പൂണിത്തുറ ടെര്‍മിനലില്‍ നിന്നും ഇന്ന് (വെള്ളിയാഴ്ച്ച) രാത്രി 11.30 വരെ ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കും.മാര്‍ച്ച്‌ 9ന് പുലര്‍ച്ചെ നാലര മുതലും കൊച്ചി മെട്രോ സര്‍വീസ് ആരംഭിക്കും. പുലര്‍ച്ചെ നാലര മുതല്‍ രാവിലെ 6 മണിവരെ 30 മിനിറ്റ് ഇടവിട്ടാണ് ട്രെയിന്‍ സര്‍വീസ് ഉണ്ടാവുക. ബലിതര്‍പ്പണത്തിന് എത്തുന്നവര്‍ക്ക് മാത്രമല്ല, അന്നേദിവസം നടക്കുന്ന യുപിഎസ് സി പരീക്ഷ എഴുതാന്‍ എത്തുന്നവര്‍ക്കും പുതുക്കിയ സമയക്രമം ഉപകാരപ്രദമാകും.

    Read More »
  • Social Media

    പത്മജയുടെ ബിജെപി പ്രവേശനം; സോഷ്യൽ മീഡിയയിൽ ട്രോൾമഴ!

    പാലക്കാട്: പത്മജയുടെ ബിജെപി പ്രവേശനത്തിൽ സോഷ്യൽ മീഡിയയിൽ ട്രോളോട് ട്രോൾ. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചുവരെഴുത്തിൽ നമ്മുടെ സ്ഥാനാർത്ഥി ബിജെപിയിൽ പോയെന്നും,അല്ല, ബാക്കി “മാരാർജി ഭവനിൽ” നിന്ന് അറിയിപ്പ് കിട്ടിയതിന് ശേഷം പൂരിപ്പിക്കുന്നതായിരിക്കുമെന്നും ഉൾപ്പെടെയുള്ള ട്രോളുകളാണ് പ്രചരിപ്പിക്കുന്നത്. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തി ഇന്നലെയാണ് പത്മജ അംഗത്വം സ്വീകരിച്ചത്.ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ അടക്കമുള്ള നേതാക്കളുമായി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ്  പാര്‍ട്ടി അംഗത്വമെടുക്കാന്‍ പത്മജ വേണുഗോപാല്‍ തീരുമാനിച്ചത്. പത്മജയ്ക്ക് കേരളത്തില്‍ ഗവർണർ സ്ഥാനം ബിജെപി നേതൃത്വം വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ട്.

    Read More »
  • Kerala

    കൊടും ചൂടില്‍ ആശ്വാസമായി മഴയെത്തും 

    തിരുവനന്തപുരം: കൊടും ചൂടില്‍ ആശ്വാസമായി സംസ്ഥാനത്ത് മഴയെത്തും. ഇന്ന് അഞ്ച് ജില്ലകളില്‍  മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ഇടുക്കി, വയനാട്  ജില്ലകളിലാണ് മഴ സാധ്യത. അതേസമയം, ഏഴ് ജില്ലകളില്‍ ചൂട് കനക്കുമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.  ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയാവുമെന്നാണ് മുന്നറിയിപ്പ്. എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും (സാധാരണയെക്കാള്‍ 2 – 4 °C കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള,തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.

    Read More »
  • India

    രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ, കെ.സുധാകരൻ കണ്ണൂരിലും ശശി തരൂർ തിരുവനന്തപുരത്തും: കോൺഗ്രസ്  സ്ഥാനാർഥി ലിസ്റ്റിൽ ‘വലിയ സർപ്രൈസ്’ ഉണ്ടാകുമെന്ന് സതീശനും  സുധാകരനും

       രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിൽ നിന്ന് തന്നെ ജനവിധി തേടും.  തിരുവനന്തപുരത്ത് ശശി തരൂരും  കണ്ണൂരിൽ കെ.സുധാകരനും മത്സരിക്കും.  ലോക്സഭാ തിരഞ്ഞെടുപ്പിലെ  കേരളത്തിൽ നിന്നുള്ള 16 കോൺഗ്രസ് സ്ഥാനാർഥികളെ തീരുമാനിച്ചു. ഇതു സംബന്ധിച്ച് ഇന്ന്  രാവിലെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.  സ്ഥാനാർഥിപ്പട്ടികയിൽ വലിയ സർപ്രൈസ് ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും അറിയിച്ചു. സ്ഥാനാർഥി പട്ടികയിൽ അന്തിമ തീരുമാനമെടുക്കാൻ ചേർ‌ന്ന കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും. രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് തന്നെ ജനവിധി തേടും. അതേസമയം ഉത്തര്‍പ്രദേശിലെ സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ചുള്ള ചര്‍ച്ചയിലേ രാഹുല്‍ കഴിഞ്ഞ തവണത്തെ പോലെ അമേഠിയിലുംകൂടി മത്സരിക്കുമോ എന്നറിയാന്‍ സാധിക്കുകയുള്ളൂ. ശശി തരൂർ തിരുവനന്തപുരത്തുനിന്നും കെ.സുധാകരൻ കണ്ണൂരിൽ നിന്നും മത്സരിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സോണിയ ഗാന്ധി,  കെ.സി വേണുഗോപാൽ, രേവന്ത് റെഡ്ഡി എന്നിവർ…

    Read More »
  • India

    പൊതുതിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ കേന്ദ്രജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു;  ഉജ്ജ്വല ഗ്യാസ് സിലിണ്ടറുകളുടെ സബ്സിഡി 2025 വരെ നീട്ടി

       പൊതുതിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ കൂടുതൽ ആനുകൂല്യങ്ങളുമായി കേന്ദ്ര സർക്കാർ. കേന്ദ്ര ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത (ഡി.എ) വര്‍ധിപ്പിക്കും ഉജ്ജ്വല യോജന പ്രകാരം വിതരണം ചെയ്യുന്ന പാചകവാതക സിലിണ്ടറുകള്‍ക്കുള്ള സബ്‌സിഡി ഒരുവര്‍ഷത്തേക്ക് നീട്ടാനും കേന്ദ്രമന്ത്രിസഭാ തീരുമാനിച്ചു. 14.2 കിലോഗ്രാം എല്‍.പി.ജി. സിലിണ്ടറിനുള്ള 300 രൂപ സബ്‌സിഡിയാണ് 2025 മാര്‍ച്ച് വരെ നീട്ടാന്‍ തീരുമാനിച്ചതെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2023 ഒക്ടോബറിലാണ് പാവപ്പെട്ടവര്‍ക്കായുള്ള ഉജ്ജ്വല യോജന പ്രകാരമുള്ള സിലിണ്ടറുകളുടെ സബ്‌സിഡി 300 രൂപയാക്കിയത്. പുതിയ തീരുമാനപ്രകാരം സര്‍ക്കാരിന് 12,000 കോടി രൂപ അധികമായി ചെലവാകും. 10 കോടി കുടുംബങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നു. ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത (ഡി.എ) വര്‍ധിപ്പിക്കുക.  നാല് ശതമാനമാണ് ഡി.എ വര്‍ധിപ്പിച്ചത്. നിലവില്‍ 46 ശതമാനമായ ഡി.എ. ഇതോടെ 50 ശതമാനമായി വര്‍ധിച്ചു. കേന്ദ്രജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ഡി.എ. വര്‍ധിപ്പിക്കുന്നതിലൂടെ പ്രതിവര്‍ഷം 12,868.72 കോടി രൂപയാണ്…

    Read More »
  • NEWS

    കാസർകോട് വീണ്ടും കള്ളപ്പണ വേട്ട, രേഖകളില്ലാത്ത 25 ലക്ഷം രൂപയുമായി  2 പേർ അറസ്റ്റിൽ

          കാസർകോട്: രേഖകളില്ലാതെ കടത്തിയ 25.28 ലക്ഷം രൂപയുമായി രണ്ട് പേരെ കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ നവാസ്, കാസർകോട് സ്വദേശി മഹ്‌മൂദ്‌ എന്നിവരാണ് പിടിയിലായത്. കണ്ടെടുത്ത പണം കോടതിയിൽ ഹാജരാക്കും. പണത്തിന്റെ ഉറവിടം സംബന്ധിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. രണ്ടാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് കാസർകോട് ടൗൺ പൊലീസ് കള്ളപ്പണം പിടികൂടുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 23ന് കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും രേഖകളില്ലാത്ത ഇൻഡ്യൻ – വിദേശ കറൻസികളുമായി രണ്ട് പേർ പിടിയിലായിരുന്നു. ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ എം മുഹമ്മദ് (52), മലപ്പുറം ജില്ലയിലെ സൈനുദ്ദീൻ (50) എന്നിവരെയാണ് പികൂടിയത്. ഇതിന് പിന്നാലെ കഴിഞ്ഞ ശനിയാഴ്ച 15.15 ലക്ഷം രൂപയുമായി ഒരു യുവാവും അറസ്റ്റിലായി. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ അബൂബകർ ഹുസൈൻ (29) ആണ് പിടിയിലായത്. സംശയകരമായ സാഹചര്യത്തില്‍ കാസര്‍കോട് നഗരത്തിൽ കണ്ട…

    Read More »
Back to top button
error: