Social MediaTRENDING
mythenMarch 8, 2024
അബുദാബിയിലെ ക്ഷേത്രത്തില്‍ ഞായറാഴ്ച ദര്‍ശനം നടത്താനെത്തിയത് 65,000 ത്തോളം ഭക്തര്‍ ; ബസ് റൂട്ട് ആരംഭിച്ച് യുഎഇ സര്‍ക്കാര്‍

അബുദാബി: ഫെബ്രുവരി 14 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത യുഎഇയിലെ ബാപ്സ് ഹിന്ദു ക്ഷേത്രത്തില്‍ ഞായറാഴ്ച ദർശനം നടത്താനെത്തിയത് 65,000 ത്തോളം ഭക്തർ. രാവിലെ 40,000 സന്ദർശകരും വൈകുന്നേരം 25,000 സന്ദർശകരുമാണ് എത്തിയത്.
ഇതോടെ വാരാന്ത്യ സന്ദർശനങ്ങള്‍ പ്രമാണിച്ച് യുഎഇ സർക്കാർ അബുദാബിക്കും മന്ദിറിനും ഇടയില്‍ പുതിയ ബസ് റൂട്ടും ആരംഭിച്ചിട്ടുണ്ട്.
ദുബായ്-അബുദാബി ഷെയ്ഖ് സായിദ് ഹൈവേയിൽ അൽ റഹ്ബയ്ക്ക് സമീപമുള്ള അബു മുറൈഖയിലാണ് ക്ഷേത്രം.
27 ഏക്കർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ക്ഷേത്രം നിർമ്മിക്കാനായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് ഭൂമി സൗജന്യമായി സമ്മാനിച്ചത്. 2018 ഫെബ്രുവരിയിൽ ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങ് നടന്നു.






