പറഞ്ഞ കാശും കൊടുത്ത് ടിക്കറ്റെടുത്തു, വിമാനത്തില്‍ കയറുമ്ബോള്‍ അവിടെ സീറ്റ് ഇല്ലെങ്കില്‍ എന്ത് ചെയ്യും !
വിമാനത്തില്‍ അങ്ങനെ ഒന്നും സംഭവിക്കില്ല എന്നാണ് വിചാരിക്കുന്നതെങ്കില്‍ തെറ്റി. ബെംഗളൂരുവില്‍ നിന്ന് ഭോപ്പാലിലേക്കുള്ള ഇൻഡിഗോ വിമാനത്തിലെ ഒരു യാത്രക്കാരിക്ക് ലഭിച്ച സീറ്റുകളില്‍ കുഷ്യൻ പോലും ഇല്ലായിരുന്നു. യവനിക രാജ് ഷാ എന്ന യുവതിയാണ് തന്റെ അനുഭവം എക്സിലൂടെ പങ്കുവെച്ചത്.
സീറ്റില്‍ കുഷ്യൻ ഇല്ലാത്ത ഇൻഡിഗോ വിമാനത്തിലെ അവസ്ഥയുടെ ചിത്രം പങ്കുവെച്ച യവനിക സുരക്ഷിതമായി ലാൻഡ് ചെയ്യുമെന്നെങ്കിലും പ്രതീക്ഷിക്കുന്നുവെന്ന് പരിഹസിക്കുകയും ചെയ്തു. ഇതൊക്കെ ഇപ്പോള്‍ ഒറ്റപ്പെട്ട സംഭവം അല്ലാതെ മാറിയിരിക്കുന്നു എന്നാണ് നെറ്റിസണ്‍സ് കമന്റ് ചെയ്യുന്നത്. സഹതപിക്കുന്നതിനുപകരം ഇതൊക്കെ കാണുമ്ബോള്‍ ചിരിയാണ് വരുന്നതെന്നും കമന്റ് ചെയ്യുന്നവരുണ്ട്.