കോഴിക്കോട്: എലത്തൂരില്‍ കൂട്ടുകാരോടൊപ്പം കടലില്‍ കുളിക്കുന്നതിനിടയിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
എലത്തൂർ പുതിയാപ്പ കിണറുള്ളകണ്ടി സജീവന്റെയും യമുനയുടെയും മകൻ ശ്രീദേവ് (14) ആണ് മരിച്ചത്.
എലത്തൂർ സിഎംസി ബോയ്സ് ഹൈസ്കൂള്‍ ഒൻപതാം ക്ലാസ് വിദ്യർഥിയാണ്.
ഇന്നലെ വൈകിട്ട് ആറ് മണിക്കാണ് 3 കുട്ടികള്‍ കടലില്‍ കുളിക്കാൻ ഇറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ടത്. ഹരിനന്ദ് (13), മിനോൻ (11) എന്നിവരെ കരയില്‍ കണ്ടുനിന്ന ചെറുകാട്ടില്‍ വേലായുധൻ രക്ഷപ്പെടുത്തുകയായിരുന്നു. എന്നാല്‍ ശ്രീദേവിനെ രക്ഷിക്കാൻ സാധിച്ചില്ല. കോസ്റ്റല്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.