കൊച്ചി: വിവാഹ വാഗ്ദാനം നല്കി പ്രലോഭിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ യുവാവ് പിടിയില്‍. അങ്കമാലി സ്വദേശി സിറില്‍(25) ആണ് പിടിയിലായത്.
കഴിഞ്ഞ വർഷം ജനുവരി മുതല്‍ വിവാഹ വാഗ്ദാനം നല്കി ഇയാള്‍ പല സ്ഥലങ്ങളില്‍ വച്ച് തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.
പോലിസ് കേസെടുത്തതോടെ ഒളിവില്‍ പോയ ഇയാളെ ഇന്ന് പുലർച്ചെ തൊടുപുഴയില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്.