ഭോപ്പാല്‍: മധ്യപ്രദേശിലെ ഛിന്ദ്‌വാരയില്‍ ഏഴ് വയസ്സുകാരിക്കു നേരെ ക്രൂരപീഡനം. ബലാത്സംഗശ്രമം തടയാന്‍ ശ്രമിച്ച കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും വെട്ടിനുറുക്കി കുഴിച്ചിടുകയും ചെയ്തു.
സംഭവത്തിൽ സോനു പന്ദ്രം എന്ന 19കാരനെ പോലീസ് പിടികൂടി. ധനഖേദ സ്വദേശിയാണ് സോനു. ഇയാളുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്.
പെണ്‍കുട്ടിയുടെ അതല്‍വാസിയാണ് പ്രതി. ജുന്നര്‍ദേവിലുള്ള തന്റെ ബന്ധുവിന്റെ അടുക്കല്‍ രണ്ട് ദിവസം മുന്‍പാണ് സോനു വന്നത്. ചൊവ്വാഴ്ച കുട്ടിയുടെ അമ്മ കരിമ്ബ് പാടത്തേക്ക് പോയ തക്കം നോക്കി ഇയാള്‍ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. തുടര്‍ന്ന് കൊലപ്പെടുത്തി വീടിനു സമീപമുള്ള വിറക് കൂനയില്‍ ഒളിപ്പിച്ചു. കുട്ടിയെ കാണാതെ വന്നതോടെ കുടുംബം പരാതി നല്‍കി. രാത്രി ആരും അറിയാതെ സോനു മൃതദേഹമെടുത്ത് സമീപമുള്ള ഒരു ശ്മശാനത്തില്‍ കൊണ്ടുപോയി വെട്ടിനുറുക്കി കുഴിച്ചിടുകയായിരുന്നു.