Month: March 2024

  • Kerala

    80 ലക്ഷത്തിന്‍റെ കാരുണ്യ പ്ലസ് ആക്രി പെറുക്കുകാരന്

    ആലപ്പുഴ: ആക്രി പെറുക്കുന്നതിനിടെ എടുത്ത ലോട്ടറിയ്ക്ക് ഒന്നാം സമ്മാനം ലഭിച്ച സന്തോഷത്തില്‍ തകഴി സ്വദേശി സഹദേവൻ. കേരള ഭാഗ്യക്കുറി വകുപ്പ് ഇന്നലെ നറുക്കെടുത്ത കാരുണ്യ പ്ലസ് KN 512 ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് ആക്രി പെറുക്കി ജീവിക്കുന്ന സഹദേവനെ തേടിയെത്തിയത്. ഹരിപ്പാടും നങ്ങ്യാർകുളങ്ങരയിലും പരിസരപ്രദേശങ്ങളിലുമായി ആക്രി പെറുക്കി ഉപജീവനം നടത്തുന്നയാളാണ് സഹദേവൻ.നങ്ങ്യാർകുളങ്ങര കവലയ്ക്ക് പടിഞ്ഞാറ് ഉള്ള മധു എന്നയാളുടെ ലോട്ടറി സ്റ്റാളില്‍ നിന്നാണ് ഇദ്ദേഹം ടിക്കറ്റ് എടുത്തത്. ആക്രി പെറുക്കി വിറ്റ് ലഭിക്കുന്ന വരുമാനത്തില്‍ നിന്നും മിച്ചമുള്ള പണം ഉപയോഗിച്ച്‌ ഇടയ്ക്കിടെ ലോട്ടറി എടുക്കാറുണ്ടെന്നും ഇതാദ്യമായാണ് സമ്മാനമെന്നും ഇദ്ദേഹം പറഞ്ഞു.

    Read More »
  • Kerala

    ശബരി എക്സ്‌പ്രസിലെ സാമ്ബാറില്‍ പാറ്റയെ കണ്ടെത്തി; പരാതിയില്‍ നടപടിയില്ല

    കൊല്ലം: ശബരി എക്സ്‌പ്രസില്‍  ഭക്ഷണത്തോടൊപ്പം വിതരണം ചെയ്‌ത സാമ്ബാറില്‍ പാറ്റയെ കണ്ടെത്തി. ട്രയിനിലെ പാന്ററിയില്‍ നിന്നും ലഭിച്ച ഭക്ഷണത്തില്‍ നിന്നുമാണ് പാറ്റയെ കണ്ടെത്തിയത്. ആലുവയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന യാത്രികയ്ക്കാണ്  ദുരനുഭവം ഉണ്ടായത്. കൊല്ലം എത്തിയപ്പോള്‍  വെജിറ്റേറിയൻ ഭക്ഷണം ആയിരുന്നു യാത്രിക ഓഡർ ചെയ്‌തത്‌.തുടർന്ന് ഇതിനൊപ്പം ലഭിച്ച സാമ്ബാർ  ഒഴിക്കെവെയാണ് പാറ്റയെ കാണുന്നത്. ഉടൻ തന്നെ ടിടിആർനോട്  പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല .ട്രയിനിലെ  ഒട്ടനവധി ആളുകളും ഈ ഭക്ഷണം കഴിച്ചിട്ടുണ്ട്. പിന്നീട് രേഖാമൂലം പരാതി നൽകിയിട്ടും ഇതിനെതിരെ യാതൊരു നടപടിയും റയില്‍വേ അധികൃധർ എടുത്തിട്ടില്ല.

    Read More »
  • Kerala

    ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമം; കോട്ടയത്ത് ഭർത്താവ് അറസ്‌റ്റിൽ

    കോട്ടയം: ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഈങ്കാപ്പുഴ ഭാഗത്ത് കാഞ്ഞിരക്കാട് വീട്ടില്‍ ജോജി കെ.തോമസ് (45) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. പുലിയന്നൂർ ഭാഗത്ത് താമസിച്ചിരുന്ന ഇവർ തമ്മില്‍ വീട്ടില്‍ വച്ച്‌ വാക്ക് തർക്കം ഉണ്ടാവുകയും, തുടർന്ന് ഇയാള്‍   വാക്കത്തി കൊണ്ട് ഭാര്യയുടെ തലയ്ക്ക് വെട്ടുകയുമായിരുന്നു. സംഭവശേഷം  സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ ഇയാളെ പാലാ പോലീസ്  തിരച്ചിലിനൊടുവില്‍  ഏറ്റുമാനൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടുകയായിരുന്നു

    Read More »
  • Kerala

    ട്രെയിനില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം; കോളേജ് അധ്യാപകൻ അറസ്റ്റില്‍

    തൃശൂർ: ട്രെയിനില്‍വെച്ച്‌ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കോളേജ് അധ്യാപകൻ അറസ്റ്റില്‍. പട്ടാമ്ബി ഗവ. സംസ്കൃത കോളേജിലെ അസി.പ്രൊഫസറായ തിരുവനന്തപുരം തേമ്ബമുട്ടം ബാലരാമപുരം സുദർശനം വീട്ടില്‍ പ്രമോദ് കുമാർ (50) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന 16605-ാം നമ്ബർ ഏറനാട് എക്സ്പ്രസില്‍ കുറ്റിപ്പുറത്തുനിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന യാത്രക്കാരിക്കാണ് ദുരനുഭവമുണ്ടായത്. ട്രെയിൻ തൃശൂർ കഴിഞ്ഞപ്പോള്‍ അടുത്ത സീറ്റില്‍ ഉറക്കം നടിച്ച്‌ ഇരിക്കുകയായിരുന്ന പ്രതി യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ പ്രമോദ് കുമാറിനെ എറണാകുളം സൗത്ത് റെയില്‍വേ പോലീസാണ് അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു.

    Read More »
  • Kerala

    തൃശൂരില്‍ മുരളീധരനായി ചുവരെഴുതി പ്രതാപൻ

    തൃശൂർ: സ്ഥാനാർത്ഥി നിർണയം അപ്രതീക്ഷിതമായി മാറിമറിഞ്ഞതോടെ തൃശൂരില്‍ കെ മുരളീധരന് വേണ്ടി ചുവരെഴുതി സിറ്റിങ് എം പി ടി എന്‍ പ്രതാപന്‍. തൃശൂരിലെ സിറ്റിങ് എംപിയായ പ്രതാപന്‍ വീണ്ടും മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പ്രതാപന്‍ തൃശൂരില്‍ പ്രചാരണത്തിനിറങ്ങുകയും ചെയ്തിരുന്നു. 150 ഓളം സ്ഥലങ്ങളില്‍ പ്രതാപന് വേണ്ടി ചുവരെഴുത്തുകള്‍ നടത്തുകയും മൂന്നരലക്ഷത്തോളം പോസ്റ്ററുകള്‍ ഇറക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് സെന്‍ട്രല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ നാടകീയ തീരുമാനം ഉണ്ടായത്. പ്രതാപന് വേണ്ടിയുള്ള ചുവരെഴുത്തുകള്‍ മായ്ക്കാന്‍ തൃശ്ശൂര്‍ ഡിസിസി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. വടകര എം പിയായിരുന്ന മുരളീധരന്‍ തൃശൂരിലേക്ക് മാറുമെന്ന് ഉറപ്പിച്ചതോടെയാണ് പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്‍പ് തന്നെ പ്രതാപന്‍ മുരളീധരന് വേണ്ടി പ്രചാരണത്തിനിറങ്ങിയത്. ഇത്തവണ മത്സരിക്കേണ്ടതില്ലെന്ന പാര്‍ട്ടി തീരുമാനം ഇരുകൈയോടെയും സ്വീകരിക്കുമെന്ന് പ്രതാപന്‍ വ്യക്തമാക്കുകയും ചെയ്തു. പ്രതാപനെ നിയമസഭയിലേക്ക് പരിഗണിക്കാമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കിയതായാണ് വിവരം.

    Read More »
  • Kerala

    മഴ പ്രവചനം ശരിയായി; പത്തനംതിട്ടയിൽ തകർപ്പൻ മഴ !!

    പത്തനംതിട്ട: കൊടും ചൂടിനാശ്വാസവുമായി ഇന്നലെ വൈകിട്ട് ജില്ലയിൽ ഒട്ടുമിക്ക സ്ഥലത്തും മഴ ലഭിച്ചു. ചിറ്റാർ, സീതത്തോട്,വൈയ്യാറ്റുപുഴ, ആങ്ങമൂഴി തുടങ്ങിയ കിഴക്കൻ മേഖലകളിൽ തകർപ്പൻ മഴയാണ് ലഭിച്ചത്. അതേസമയം റാന്നി, വെണ്ണിക്കുളം, കോഴഞ്ചേരി മേഖലകളിൽ ശരാശരി മഴയാണ് ലഭിച്ചത്. കൊടും ചൂടില്‍ ആശ്വാസമായി സംസ്ഥാനത്ത് മഴയെത്തുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ഇടുക്കി, വയനാട് തുടങ്ങി അഞ്ച് ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് സൂചന നൽകിയിരുന്നത്. അതേസമയം തിരുവനന്തപുരം വലിയതുറ കടല്‍പ്പാലം ശക്തമായ തിരതള്ളലില്‍ രണ്ടായി വേര്‍പെട്ടു. കേരള,തമിഴ്‌നാട് തീരത്ത്  0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ശക്തമായ തിരതള്ളലില്‍ കടല്‍പ്പാലത്തിന്റെ ഒരുഭാഗം പൂര്‍ണമായി ഇടിഞ്ഞുതാഴുകയായിരുന്നു.

    Read More »
  • Kerala

    കാസർകോട് ടിപ്പര്‍ ലോറി ബൈക്കിലിടിച്ച്‌ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

    കുമ്പള :ബന്തിയോട് മുട്ടം ഗേറ്റിനു സമീപം ടിപ്പര്‍ ലോറി ബൈക്കിലിടിച്ച്‌ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. മംഗളൂരു ശ്രീനിവാസ കോളജിലെ ബിബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ ഉപ്പള നയബസാര്‍ സ്വദേശി മിസ്ഹബ്(21), മഞ്ചേശ്വരം ബഡാജെ സ്വദേശി മുഹമ്മദ് ആമീന്‍ മഹറൂഫ്(20) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ പത്തോടെ ദേശീയപാത മുട്ടം ഗേറ്റില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിയുടെ ടിപ്പര്‍ ലോറിയാണ് ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചത്. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാള്‍ ഉച്ചയ്ക്കും മറ്റൊരാള്‍ രാത്രിയോടെയും മരണപ്പെട്ടു. ഉച്ചയോടെ മിസ്ഹബും വൈകീട്ട് ഏഴോടെ മഹറൂഫിന്റെയും മരണം സ്ഥിരീകരിച്ചു.ബഡാജെ സ്വദേശി ഹനീഫ-ശമീമ ദമ്ബതികളുടെ മകനാണ് മഹറൂഫ്. സഹോദരങ്ങള്‍: സന, മഹ്ഷൂക്ക്. നയാബസാര്‍ നാട്ടക്കല്‍ ഹൗസിലെ അബ്ദുല്‍ കാദര്‍-ഫൗസിയ ദമ്ബതികളുടെ മകനാണ് മുഹമ്മദ് മിസ്ഹബ്. മുസ് ല, സഹോദരങ്ങള്‍: നദ, നൂഹ.

    Read More »
  • Kerala

    വീടിന് മുകളില്‍ പാറ ഇടിഞ്ഞ് വീണ് പത്തനംതിട്ടയില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

    പത്തനംതിട്ട: വീടിനു മുകളില്‍ പാറ ഇടിഞ്ഞു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ആങ്ങമൂഴി കൊച്ചാണ്ടി മംഗലത്തുവിളയില്‍ ശ്രീനിവാസന്റെ ഭാര്യ പത്‌മകുമാരി (55) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.15നാണ് അപകടം ഉണ്ടായത്.കനത്ത മഴയ്ക്കും കാറ്റിനുമിടയിൽ പാറ ഉരുണ്ടു വീഴുകയായിരുന്നു. അപകട സമയത്ത് പത്മകുമാരിയുടെ മക്കളായ വൈഷ്ണയും വാണിയും വൈഷ്ണയുടെ ഭർത്താവ് അഭിജിത്തും ഇവരുടെ ആറും എട്ടുമാസവും പ്രായമുള്ള കുട്ടികളും വീട്ടിലുണ്ടായിരുന്നു. ഇവർ അത്ഭുതകരമായി രക്ഷപെട്ടു. 20 മീറ്ററോളം ഉയരത്തില്‍ നിന്ന് പാറ വീടിന്റെ അടുക്കള ഭാഗത്ത് പതിക്കുകയായിരുന്നു.സംഭവസ്ഥലത്തുതന്നെ പത്‌മകുമാരി മരിച്ചു.മൂഴിയാർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഇന്നലെ വൈകുന്നേരം മേഖലയിൽ കനത്ത മഴയാണ് പെയ്തത്.

    Read More »
  • Kerala

    വർക്കലയിൽ വീണ്ടും വിദേശവനിതയോട് ലൈംഗികാതിക്രമം; ഓടിരക്ഷപ്പെട്ട പ്രതി പിടിയില്‍

    തിരുവനന്തപുരം: വർക്കലയില്‍ ഫ്രഞ്ച് വനിതയെ ആക്രമിച്ച കേസില്‍ യുവാവ് പിടിയില്‍. കണ്ണൂര്‍ സ്വദേശി ജിഷ്ണുവാണ് അറസ്റ്റിലായത്. കഴിഞ്ഞ ഒരാഴ്ചക്കിടെ വര്‍ക്കലയില്‍ മാത്രം വിനോദ സഞ്ചാരികളെ ആക്രമിച്ച വിവിധ കേസുകളിലായി നാലു പേരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. ഫ്രാന്‍സില്‍ നിന്നും വര്‍ക്കലയിലെത്തിയ വയോധികയ്ക്ക് നേരെയായിരുന്നു യുവാവിന്‍റെ അതിക്രമം. വർക്കല പാപനാശം ബീച്ചില്‍ നിന്നും ക്ലിഫ് കുന്നിലേക്കുള്ള ഇടുങ്ങിയ വഴിയില്‍ വച്ചാണ് 63 കാരിക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്.ഫ്രഞ്ച് വനിത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍   അന്വേഷണം ആരംഭിച്ച പോലീസ് നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെ പ്രതി വര്‍ക്കലയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ ആണെന്ന് തിരിച്ചറിഞ്ഞ് അവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ക്ലിഫ് മേഖലയില്‍ പ്രവർത്തിക്കുന്ന റിസോർട്ട് ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിലേയും ജീവനക്കാരുടെ ഫോട്ടോ പോലീസ് ശേഖരിച്ചിരുന്നു. അതില്‍ നിന്നും പ്രതിയെ ഫ്രഞ്ച് വനിത തിരിച്ചറിയുകയായിരുന്നു. സമീപത്തെ സ്പാ ജീവനക്കാരനായ കണ്ണൂർ തലശ്ശേരി കണിച്ചാർ കിഴക്കേപ്പുറം വീട്ടില്‍ കണ്ണൻ എന്ന് വിളിക്കുന്ന ജിഷ്ണുവാണ്(23) അറസ്റ്റിലായത്. ജിഷ്ണുവിനെ…

    Read More »
  • NEWS

    ലക്ഷ്യം മനസ്സിലുറപ്പിച്ച് പുറപ്പെട്ടാൽ എല്ലാ പ്രതിബന്ധങ്ങളും കടന്ന് കൃത്യസ്ഥലത്ത് എത്താം

    വെളിച്ചം കടുവ അഞ്ചാറ് ദിവസമായി ആ മുയലിനെ പിടിക്കാനായി ഓടിക്കുന്നു. പക്ഷേ, ഇത്ര ദിവസമായിട്ടും കടുവയ്ക്ക്  മുയലിനെ പിടിക്കാന്‍ സാധിച്ചില്ല. ഒടുവിൽ തോല്‍വി സമ്മതിച്ച് മുയലിന്റെ മാളത്തിനു പുറത്ത് ചെന്നിരുന്ന് കടുവ ചോദിച്ചു: “എങ്ങിനെയാണ് നിനക്ക് ഇത്രയും വേഗത്തില്‍ ഓടുവാന്‍ സാധിക്കുന്നത്. ആറ് ദിവസമായി നിന്നെ കീഴടക്കാൻ ഞാൻ ശ്രമിക്കുന്നു…. എന്ത് മാന്ത്രിക ശക്തിയായാണ് നിൻ്റെ കാലുകൾക്ക്…?” മുയല്‍ പറഞ്ഞു: “ആറല്ല, അറുപത് ദിവസം ഓടിച്ചാലും എന്നെ കിട്ടില്ല.” കടുവയ്ക്ക് അത്ഭുതമായി: “നിനക്ക് എങ്ങനെയിത് ഇത്ര ആ്തമവിശ്വാസത്തില്‍ പറയാന്‍ സാധിക്കുന്നു?” മുയല്‍ ചോദിച്ചു: “നീ എന്തിനാണ് ഇത്രയും ദിവസം ഓടിയത്…” “നിന്നെ പിടിക്കാന്‍…” കടുവ പറഞ്ഞപ്പോൾ മുയല്‍ നിഷേധിച്ചു: “ഏയ് അല്ല…” “സത്യമായും നിന്നെ പിടിക്കാന്‍ വേണ്ടി തന്നെയാണ് ഞാന്‍ ഓടിയത്… ” കടുവ ആവര്‍ത്തിച്ചു.   “ഏയ് അത് തെറ്റാണ്…” മുയല്‍ വാദിച്ചു: “നീ ഓടിയത് നിന്റെ ഭക്ഷണത്തിന് വേണ്ടിയാണ്. ഞാന്‍ ഓടിയത് എന്റെ ജീവന് വേണ്ടിയും. ജീവന് വേണ്ടി…

    Read More »
Back to top button
error: