KeralaNEWS

ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമം; കോട്ടയത്ത് ഭർത്താവ് അറസ്‌റ്റിൽ

കോട്ടയം: ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് ഈങ്കാപ്പുഴ ഭാഗത്ത് കാഞ്ഞിരക്കാട് വീട്ടില്‍ ജോജി കെ.തോമസ് (45) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

പുലിയന്നൂർ ഭാഗത്ത് താമസിച്ചിരുന്ന ഇവർ തമ്മില്‍ വീട്ടില്‍ വച്ച്‌ വാക്ക് തർക്കം ഉണ്ടാവുകയും, തുടർന്ന് ഇയാള്‍   വാക്കത്തി കൊണ്ട് ഭാര്യയുടെ തലയ്ക്ക് വെട്ടുകയുമായിരുന്നു. സംഭവശേഷം  സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ ഇയാളെ പാലാ പോലീസ്  തിരച്ചിലിനൊടുവില്‍  ഏറ്റുമാനൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടുകയായിരുന്നു

Back to top button
error: