KeralaNEWS

ട്രെയിനില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം; കോളേജ് അധ്യാപകൻ അറസ്റ്റില്‍

തൃശൂർ: ട്രെയിനില്‍വെച്ച്‌ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കോളേജ് അധ്യാപകൻ അറസ്റ്റില്‍. പട്ടാമ്ബി ഗവ. സംസ്കൃത കോളേജിലെ അസി.പ്രൊഫസറായ തിരുവനന്തപുരം തേമ്ബമുട്ടം ബാലരാമപുരം സുദർശനം വീട്ടില്‍ പ്രമോദ് കുമാർ (50) ആണ് അറസ്റ്റിലായത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന 16605-ാം നമ്ബർ ഏറനാട് എക്സ്പ്രസില്‍ കുറ്റിപ്പുറത്തുനിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന യാത്രക്കാരിക്കാണ് ദുരനുഭവമുണ്ടായത്. ട്രെയിൻ തൃശൂർ കഴിഞ്ഞപ്പോള്‍ അടുത്ത സീറ്റില്‍ ഉറക്കം നടിച്ച്‌ ഇരിക്കുകയായിരുന്ന പ്രതി യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിക്കുകയായിരുന്നു.

Signature-ad

യുവതിയുടെ പരാതിയില്‍ പ്രമോദ് കുമാറിനെ എറണാകുളം സൗത്ത് റെയില്‍വേ പോലീസാണ് അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു.

Back to top button
error: