KeralaNEWS

മഴ പ്രവചനം ശരിയായി; പത്തനംതിട്ടയിൽ തകർപ്പൻ മഴ !!

പത്തനംതിട്ട: കൊടും ചൂടിനാശ്വാസവുമായി ഇന്നലെ വൈകിട്ട് ജില്ലയിൽ ഒട്ടുമിക്ക സ്ഥലത്തും മഴ ലഭിച്ചു.
ചിറ്റാർ, സീതത്തോട്,വൈയ്യാറ്റുപുഴ, ആങ്ങമൂഴി തുടങ്ങിയ കിഴക്കൻ മേഖലകളിൽ തകർപ്പൻ മഴയാണ് ലഭിച്ചത്.
അതേസമയം റാന്നി, വെണ്ണിക്കുളം, കോഴഞ്ചേരി മേഖലകളിൽ ശരാശരി മഴയാണ് ലഭിച്ചത്.

കൊടും ചൂടില്‍ ആശ്വാസമായി സംസ്ഥാനത്ത് മഴയെത്തുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ഇടുക്കി, വയനാട് തുടങ്ങി അഞ്ച് ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് സൂചന നൽകിയിരുന്നത്.

Signature-ad

അതേസമയം തിരുവനന്തപുരം വലിയതുറ കടല്‍പ്പാലം ശക്തമായ തിരതള്ളലില്‍ രണ്ടായി വേര്‍പെട്ടു. കേരള,തമിഴ്‌നാട് തീരത്ത്  0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

ശക്തമായ തിരതള്ളലില്‍ കടല്‍പ്പാലത്തിന്റെ ഒരുഭാഗം പൂര്‍ണമായി ഇടിഞ്ഞുതാഴുകയായിരുന്നു.

Back to top button
error: