Month: March 2024
-
India
മൈസൂരുവില്‍ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ട് മലയാളി വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
മൈസൂരുവില്‍ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ട് മലയാളി വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശി അശ്വിന്‍ പി നായര്‍, മൈസൂരുവില്‍ സ്ഥിര താമസമാക്കിയ മലയാളിയായ ജീവന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും മൈസൂരു അമൃത വിദ്യാപീഠത്തിലെ അവസാന വര്‍ഷ ബിബിഎ വിദ്യാര്‍ഥികളാണ്. മൈസൂരു കുവെമ്ബു നഗറിലാണ് അപകടം നടന്നത്. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. മൈസൂരുവില്‍ ഇവര്‍ താമസിച്ച സ്ഥലത്ത് നിന്നും കണ്ണൂരിലേക്കു പോകുന്നതിനിടയിലാണ് അപകടമുണ്ടായത്.
Read More » -
Kerala
സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതി ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞത് 22 വര്‍ഷം, ഒടുവിൽ കുടുങ്ങി
കോട്ടയം: കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതി 22 വർഷങ്ങൾക്ക് ശേഷം പൊലീസിന്റെ പിടിയിലായി. വാഴൂർ വെട്ടുവേലികുന്നേൽ വീട്ടിൽ ബിജു എന്ന് വിളിക്കുന്ന ലിൻസൺ ഡൊമനിക്ക് (53) എന്ന വ്യക്തിയെയാണ് പൊൻകുന്നം പെലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 1995,96,97,2001 തുടങ്ങിയ വർഷങ്ങളിലായി നിരവധി സാമ്പത്തിക തട്ടിപ്പുകൾ നടത്തിയ കേസിലെ പ്രതിയാണ്. പൊലീസ് ലിൻസൺ ഡൊമനിക്കിനെ അറസ്റ്റ് ചെയ്യുകയും തുടർന്ന് കോടതി ഇയാൾക്ക് ആറുമാസം തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. തുടർന്ന് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ലിൻസൺ ഡൊമനിക്ക് ഒളിവിൽ പോവുകയായിരുന്നു. ഇതിനുശേഷം ഇയാൾ പല പേരുകളിലായി വിവിധയിടങ്ങളിൽ താമസിച്ചു വരികയായിരുന്നു. ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി മുങ്ങുന്ന പ്രതികളെ പിടികൂടുന്നതിനായി ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ ഇയാളെ അടൂരിൽ നിന്നും പൊലീസ് പിടികൂടുകയായിരുന്നു. പൊന്‍കുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ ദിലീഷ്.റ്റി, എസ്.ഐ മാഹീന്‍…
Read More » -
Kerala
പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേർന്നത് പിണറായി വിജയൻ കാരണം: വി ഡി സതീശൻ
കൊച്ചി: പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേർന്നത് പിണറായി വിജയൻ കാരണമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പത്മജാ വേണുഗോപാലിനെ ബി.ജെ.പിയില്‍ എത്തിക്കാൻ ഇടനിലക്കാരനായി നിന്നത് വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥനാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടിയാണ് ഇക്കാര്യം ചെയ്തതെന്നും സതീശന്‍ പറഞ്ഞു. മുൻ ഡിജിപി ലോക്നാഥ് ബെഹ്റയെ ആണോ ഉദ്ദേശിച്ചതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അതു നിങ്ങള്‍ തന്നെ അന്വേഷിക്കൂ എന്നായിരുന്നു സതീശന്റെ പ്രതികരണം.
Read More » -
Kerala
കേരളത്തിന്റെ സ്വന്തം കെ അരി പന്ത്രണ്ടാം തിയതി മുതല്‍ വിപണിയിലേക്ക്
തിരുവനന്തപുരം: ഭാരത് അരിക്ക് ബദലായുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ കെ അരി വിതരണം ഈ മാസം 12 മുതല്‍ ആരംഭിക്കും. സപ്ലൈകോ കേന്ദ്രങ്ങള്‍ വഴിയാകും അരി വിതരണം ചെയ്യുക. ജയ അരി കിലോയ്ക്ക് 29 രൂപ നിരക്കിലും മട്ട അരിയും കുറുവ അരിയും കിലോയ്ക്ക് 30 രൂപ നിരക്കിലുമാകും വിതരണം ചെയ്യുക. ഓരോ മേഖലയിലും വ്യത്യസ്ത അരികളാകും സപ്ലൈകോ കേന്ദ്രങ്ങളിലെത്തുക. തിരുവനന്തപുരം ഭാഗത്ത് ജയ അരിയും കോട്ടയും, എറണാകുളം മേഖലയില്‍ മട്ട അരിയും, പാലക്കാട്, കോഴിക്കോട് മേഖലയില്‍ കുറുവ അരിയുമാകും വിതരണത്തിനെത്തുക. 40 രൂപ നിരക്കിൽ വാങ്ങിയാണ് സപ്ലൈകോ സബ്സിഡിയോടെ വിൽക്കുന്നത്.നേരത്തെ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ ഗോഡൗണുകളില്‍ സംഭരിച്ച് വിതരണം ചെയ്തിരുന്ന അരിയുടെ വിതരണച്ചുമതലയില്‍ നിന്ന് സംസ്ഥാന ഏജൻസികളെ മാറ്റിയിരുന്നു. എഫ്സിഐയുടെ പക്കല്‍ സ്റ്റോക്കുള്ള മുഴുവൻ അരിയും കേന്ദ്ര ഏജൻസികളായ നാഫെഡ്, കേന്ദ്രീയ ഭണ്ടാർ, ദേശീയ സഹകരണ കണ്‍സ്യൂമർ ഫെഡറേഷൻ എന്നീ കേന്ദ്ര ഏജൻസികള്‍ക്ക് കൈമാറണമെന്നായിരുന്നു കേന്ദ്ര ഭക്ഷ്യ മന്ത്രാലയം നിർദേശം നല്‍കിയത്.ഇതോടെ കേരളത്തിലെ…
Read More » -
Kerala
പിന്നിൽ കാറിടിച്ചു ; ചക്രങ്ങള്‍ ഊരിമാറി കെ.എസ്.ആര്‍.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് മറിഞ്ഞു
കോട്ടയം: കാർ ഇടിച്ച് കെ.എസ്.ആർ.ടി.സി. ബസിന്റെ പിൻ ചക്രങ്ങള്‍ ഊരിത്തെറിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ 30 പേർക്ക് പരിക്ക്. നിയന്ത്രണംവിട്ട കാർ എതിരേവന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ പിന്നിലിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ പിന്നിലെ ഇരുവശത്തേയും ചക്രങ്ങള്‍ ഒന്നാകെ ഊരി മാറിയതിനേത്തുടർന്ന് ബസ് മറിയുകയായിരുന്നു. ഇരു വാഹനങ്ങളിലെയും യാത്രക്കാരായ 30 പേർക്കാണ് പരിക്കേറ്റത്. ബസ് യാത്രികരായ ആറ് പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 20 പേരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവർ പ്രഥമ ശുശ്രൂഷ തേടി. കാറില്‍ രണ്ട് യാത്രക്കാരും ബസില്‍ 36 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. എം.സി. റോഡില്‍ കുറവിലങ്ങാട് കാളികാവിന് സമീപം കനാല്‍ റോഡ് വളവിലായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് മൂന്നാറിലേക്ക് പോവുകയായിരുന്നു മൂന്നാർ ഡിപ്പോയിലെ സൂപ്പർ ഫാസ്റ്റ് ബസ്. ഏറ്റുമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്നു കാർ. കാർ ഇടിച്ചതോടെ ബസിന്റെ നിയന്ത്രണം വിട്ടു. ബസിന്റെ പിന്നിലെ ഇരുവശത്തേയും ചക്രങ്ങള്‍ ബന്ധനത്തോട് കൂടി തന്നെ ഊരി പോയി. പ്ലേറ്റ് അടക്കമുള്ള യൂണിറ്റും…
Read More » -
India
ജുമുഅ നമസ്കരിച്ചവരെ ചവിട്ടിയ പൊലീസുകാരന് സസ്പെൻഷൻ
ന്യൂഡല്‍ഹി: പള്ളി നിറഞ്ഞുകവിഞ്ഞതിനെ തുടർന്ന് റോഡരികില്‍ വെള്ളിയാഴ്ചത്തെ ജുമുഅ നമസ്കരിച്ചവരെ ബൂട്ടിട്ട് ചവിട്ടിയ ഡല്‍ഹി പൊലീസ് ഇൻസ്പെക്ടറെ സർവിസില്‍ നിന്ന് സസ്പെൻഡ് ചെയ്തു. പൊലീസുകാരന്റെ നടപടി വിവാദമായതോടെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (നോർത്ത്) എം.കെ. മീണ അറിയിച്ചു. വടക്കൻ ഡല്‍ഹിയിലെ ഇന്ദർലോക് മെട്രോ സ്‌റ്റേഷന് സമീപമാണ് സംഭവം. നമസ്കരിക്കുന്ന ആളുകളെ പിറകിലൂടെ വന്ന പൊലീസുകാരൻ ചവിട്ടുകയും മുഖത്തടിക്കുകയുമായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. പിന്നാലെ, കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിക്കുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തു. എന്നാല്‍, പൊലീസുകാരന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് പള്ളികളില്‍ സ്ഥലം തികയാതെ വരുമ്ബോള്‍ നഗരത്തിലും മറ്റും സമീപത്തെ റോഡരികുകള്‍ പ്രാർഥനകള്‍ക്ക് ഉപയോഗിക്കുന്നത് സാധാരണയാണ്. 10 മിനിട്ടില്‍ താഴെ മാത്രമാണ് നമസ്കരിക്കാൻ എടുക്കുന്ന സമയം. ഇതിനിടെയാണ് പ്രാർഥനാനിരതരായ വിശ്വാസികളെ പൊലീസുകാരൻ ചവിട്ടി വീഴ്ത്തിയത്.
Read More » -
Kerala
വനിതാ ദിനത്തിലെ ഏറ്റവും നല്ല മാതൃക പത്മജ: ഹരീഷ് പേരടി
കോണ്‍ഗ്രസ്സ് വിട്ട് ബിജെപിയിലെത്തിയ പത്മജക്ക് ആശംസ അറിയിച്ച് നടൻ ഹരീഷ് പേരടി. വനിതാ ദിനത്തില്‍ പത്മജയേക്കാള്‍ നല്ല മാതൃകയില്ലെന്നും. രാഷ്ട്രീയമായി വിയോജിച്ചാലും ഇതാണ് ഏറ്റവും നല്ല മാതൃകയെന്നും ഹരീഷ് പേരടി തൻ്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മാർച്ച്-8..ലോകവനിതാദിനം..നിങ്ങള്‍ക്ക് രാഷ്ട്രീയമായ യോജിപ്പും വിയോജിപ്പുമുണ്ടാവാം..പക്ഷെ ഒരു സ്ത്രി ഒരുപാട് അവഗണനകളെ മറികടന്ന് അവർക്കിഷ്ടമുള്ള സ്ഥലത്തേക്ക് ഒറ്റക്ക് നടന്നുനീങ്ങുന്നു…ഈ വനിതാദിനത്തിന് പത്മജയേക്കാളും വലിയ മാതൃകയില്ല..എല്ലാവർക്കും ലോക വനിതാദിനാശംസകള്‍… വ്യാഴാഴ്ചയാണ് പത്മജ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചത്. പ്രകാശ് ജാവേദ്ക്കറാണ് പത്മജയ്ക്ക് ബിജെപി അംഗത്വം നല്‍കിയത്. നേരത്തെ പത്മജ ബിജെപിയില്‍ ചേരുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയർന്നിരുന്നെങ്കിലും സംഗതി വാർത്തയായതിന് പിന്നാലെ പത്മജ തന്നെ ഈ വാർത്തകള്‍ നിഷേധിച്ചിരുന്നു.
Read More » -
Kerala
തോമസ് ഐസക്കിന് വീണ്ടും സമൻസ് അയച്ചതെന്തിനെന്ന് ഹൈക്കോടതി;ഇ.ഡിക്ക് വിമർശനം
കൊച്ചി: കിഫ്ബി മസാലബോണ്ട് പുറപ്പെടുവിച്ച വിഷയത്തില്‍ മുൻമന്ത്രി തോമസ് ഐസക്കിന് വീണ്ടും സമൻസയച്ചത് എന്തിനാണെന്ന് അറിയിക്കണമെന്ന് ഇ.ഡി.യോട് ഹൈക്കോടതി ആവശ്യപ്പെട്ടു. സമൻസിന്റെ സാധുത ഇരുകക്ഷികളുടെയും വാദംകേട്ടശേഷം തീരുമാനിക്കുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സമൻസ് ചോദ്യംചെയ്ത് തോമസ് ഐസക്ക് നല്‍കിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഇ.ഡി.ക്കുമുന്നില്‍ ഹാജരാകണമോ വേണ്ടയോ എന്ന് തോമസ് ഐസക്കിനു തീരുമാനിക്കാമെന്നും അഭിപ്രായപ്പെട്ട കോടതി, ഹർജി മാർച്ച് 18-ന് പരിഗണിക്കാൻ മാറ്റി
Read More » -
Kerala
ഗുരുവായൂരില്‍ തൊഴാൻ പോയ കരുണാകരനെ തടഞ്ഞവരാണ് ബി.ജെ.പിക്കാർ: ടി. രാമകൃഷ്ണൻ
തൃശ്ശൂർ: ഗുരുവായൂരില്‍ തൊഴാൻ പോയ കരുണാകരനെ തടഞ്ഞവരാണ് ബി.ജെ.പിക്കാരെന്നും അവർ പത്മജ മുഖേന സ്മൃതിമണ്ഡപത്തില്‍ എത്തുകയാണെങ്കില്‍ നല്ലതാണെന്നും കോണ്‍ഗ്രസ് നേതാവ് തേറമ്ബില്‍ രാമകൃഷ്ണൻ. അത് കാലത്തിന്‍റെ കണക്കുകൂട്ടലാണെന്നും തേറമ്ബില്‍ ചൂണ്ടിക്കാട്ടി.കരുണാകരൻ പാർട്ടി വിട്ടപ്പോള്‍ അടിയുറച്ച കോണ്‍ഗ്രസുകാരി എന്ന പറഞ്ഞ ആളാണ് പത്മജ. പത്മജയുടെ നീക്കം ഞെട്ടിച്ചെന്നും അദ്ദേഹം പറഞ്ഞു. ആർക്കും എവിടെയും പോകാമെന്ന പ്രതിഭാസമാണ് വന്നിട്ടുള്ളത്. പദവിക്കും അധികാരത്തിനും വേണ്ടി നടക്കുന്ന വിലപേശലാണിത്. പദവിക്ക് വേണ്ടി പാർട്ടി മാറുന്ന രോഗം കോണ്‍ഗ്രസിന് പിടിപ്പെട്ടതില്‍ സങ്കടമുണ്ട്. ജനാധിപത്യം അപകടത്തിലാകുന്നതില്‍ ആശങ്കയുണ്ടെന്നും തേറമ്ബില്‍ വ്യക്തമാക്കി.
Read More » -
India
ഗോവയില്‍ ബൈക്കപകടം: കൊല്ലം എസ്.എൻ കോളജ് വിദ്വാര്‍ത്ഥി മരിച്ചു
കൊല്ലം: ഗോവയിലുണ്ടായ ബൈക്ക് അപകടത്തില്‍ ബിരുദ വിദ്യാര്‍ഥി മരിച്ചു. കൊട്ടിയം ഡീസന്റ് മുക്ക് തെങ്ങഴികത്ത് വീട്ടില്‍ സത്യദേവന്‍ ആചാരിയുടെയും ലീലയുടെയും ഏകമകനായ അനന്തു (21) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഗോവയിൽ ഇയാള്‍ സഞ്ചരിച്ച ബൈക്ക് ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞായിരുന്നു അപകടം. കൊല്ലം ശ്രീനാരായണാ കോളജിലെ രണ്ടാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്വാര്‍ത്ഥിയായിരുന്നു.
Read More »